Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫീ​സ​ട​ക്കാ​ത്ത...

ഫീ​സ​ട​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ഇ-​ലേ​ണി​ങ്ങി​ൽ​നി​ന്ന്​ അ​ക​റ്റി​നി​ർ​ത്തി വി​ദ്യാ​ല​യം

text_fields
bookmark_border
ഫീ​സ​ട​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ  ഇ-​ലേ​ണി​ങ്ങി​ൽ​നി​ന്ന്​ അ​ക​റ്റി​നി​ർ​ത്തി വി​ദ്യാ​ല​യം
cancel

ദു​ബൈ: ജോ​ലി​യും ശ​മ്പ​ള​വും ഇ​ല്ലാ​താ​ക്കി​യ കോ​വി​ഡ് ദു​രി​ത​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു ​മ്പോ​ഴും അ​ങ്ക​ലാ​പ്പി​ൽ​ത​ന്നെ​യാ​ണ് പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ. ഫീ​സ് അ​ട​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ഇ-​ ലേ​ണി​ങ് സം​വി​ധാ​ന​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന ദു​ബൈ​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ സ്കൂ​ളി​െൻറ ക​ർ​ക ്ക​ശ നി​ല​പാ​ടാ​ണ് മ​ഹാ​മാ​രി​ക്കാ​ല​ത്തും പ്ര​വാ​സി ര​ക്ഷി​താ​ക്ക​ളെ സ​ങ്ക​ട​ത്തി​ലാ​ക്കു​ന്ന​ത്. പു​തി ​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ മൂ​ന്നു മാ​സ​ത്തെ ഫീ​സ് മു​ൻ​കൂ​റാ​യി അ​ട​ക്ക​ണ​മെ​ന്നാ​ണ് സ്കൂ​ൾ ഔ​ ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. അ​ല്ലാ​ത്ത​പ​ക്ഷം ഇ-​ലേ​ണി​ങ് ക്ലാ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ള െ പ​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ക്ഷേ​പം. നി​ല​വി​ൽ ഒ​രു മാ​സ​ത്തെ ഫീ​സ് പോ​ ലും കൃ​ത്യ​മാ​യി അ​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്​ ഭൂ​രി​പ​ക്ഷം ര​ക്ഷി​താ​ക്ക​ളും.

ഇ​ത്ത​ര​മൊ​രു അ​ വ​സ്ഥ​യി​ൽ മ​ക്ക​ളു​ടെ പ​ഠ​നം എ​ന്താ​കു​മെ​ന്ന ആ​ധി​യി​ലാ​ണ് പ​ല​രും. ഫീ​സ് അ​ട​ക്കാ​ത്ത​തി​െൻറ പേ​രി​ൽ പ​ല കു​ട്ടി​ക​ളും പ​ഠ​ന​ക്ര​മ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യ​തോ​ടെ പ​രാ​തി​ക​ളു​മാ​യി നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളാ​ണ് സ്കൂ​ളി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​മ്പ​ള കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു അ​വ​സ​ര​ത്തി​ൽ ഫീ​സ് അ​ട​ക്കാ​മെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടും വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തു​നി​ർ​ത്തു​ക​യാ​ണ് സ്കൂ​ൾ മാ​നേ​ജ്മ​െൻറ് ചെ​യ്യു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ‘‘എ​നി​ക്ക് ഇ​തു​വ​രെ ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ല, അ​തി​നാ​ൽ ര​ണ്ട്, നാ​ല് ഗ്രേ​ഡു​ക​ളി​ലു​ള്ള എ​െൻറ ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​ള്ള ഫീ​സ് അ​ട​യ്ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് പ​ല​ത​വ​ണ സ്കൂ​ളി​ലേ​ക്ക് വി​ളി​ച്ചു.

എ​പ്പോ​ഴും ഇ​ങ്ങ​നെ വി​ളി​ച്ച​റി​യി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. മാ​ത്ര​മ​ല്ല, എ​ല്ലാ​യ്പ്പോ​ഴും ഉ​ത്ത​രം ന​ൽ​കാ​ൻ അ​വ​ർ ത​യാ​റു​മ​ല്ല’’ -മ​ക്ക​ൾ​ക്ക് പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട ഒ​രു ര​ക്ഷി​താ​വ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി ഇ-​ലേ​ണി​ങ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യ​തോ​ടെ, ക​മ്പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളെ പു​തി​യ സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​തി​നു​ത​ന്നെ വ​ലി​യ തു​ക പ​ല​രും ചെ​ല​വ​ഴി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, പ​ഠ​ന​സ​മ​യ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളോ​ടൊ​പ്പം ഇ​രി​ക്കു​ക​യും വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് സാ​ങ്കേ​തി​ക​മാ​യു​ള്ള ക്ലാ​സ് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വൂ. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഒ​രു​വി​ധം പ​രി​ഹ​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് ഫീ​സി​െൻറ പ്ര​ശ്നം പ​റ​ഞ്ഞ് സ്കൂ​ൾ, കു​ട്ടി​ക​ളു​ടെ പ​ഠ​നം നി​ഷേ​ധി​ക്കു​ന്ന​ത്.

‘‘എ​ത്ര ക​ഠി​ന​ഹൃ​ദ​യ​രും അ​ലി​വു​കാ​ട്ടു​ന്ന ഇൗ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് അ​ൽ​പം​പോ​ലും മ​നു​ഷ്യ​ത്വം പു​ല​ർ​ത്താ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്നാ​ണ് ദു​ബൈ​യി​ലെ ഇൗ ​പ്ര​മു​ഖ സ്കൂ​ൾ മാ​നേ​ജ്മ​െൻറ് പ​റ​യാ​തെ പ​റ​യു​ന്ന​ത്. മൂ​ന്നു മാ​സ​ത്തെ ഫീ​സ് ഒ​രു​മി​ച്ച് ന​ൽ​കു​ക​യെ​ന്ന​ത് സാ​ധാ​ര​ണ ജോ​ലി​ക​ൾ ചെ​യ്യു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് സാ​ധ്യ​മ​ല്ല. മാ​ത്ര​മ​ല്ല, ജോ​ലി​യും ശ​മ്പ​ള​വും ഇ​ല്ലാ​താ​യ ഇൗ ​കോ​വി​ഡ് കാ​ല​ത്ത് പ്ര​ത്യേ​കി​ച്ചും. വി​ദ്യാ​ഭ്യാ​സ​ത്തെ ക​ച്ച​വ​ട​ക്ക​ണ്ണോ​ടെ കാ​ണു​ന്ന ഇൗ ​സ്കൂ​ളു​ക​ളി​ൽ​നി​ന്ന് പു​തി​യ ത​ല​മു​റ എ​ന്താ​ണ് പ​ഠി​ച്ചു​വെ​ക്കു​ക​യെ​ന്ന​തും ചി​ന്തി​ക്കേ​ണ്ട കാ​ര്യം​ത​ന്നെ​യാ​ണ്’’ -എ​ല്ലാ കു​ട്ടി​ക​ളെ​യും ഇ​തേ സ്കൂ​ളി​ൽ ചേ​ർ​ത്ത് പ​ഠി​പ്പി​ച്ച ഒ​രു ര​ക്ഷി​താ​വി​െൻറ ചോ​ദ്യ​മാ​ണി​ത്.

സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടി വീ​ടു​ക​ളി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ലാ​ബ് ഫീ​സ്, മെ​ഡി​ക്ക​ൽ ഫീ​സ് എ​ന്നീ ഇ​ന​ത്തി​ലും പ​ണ​മീ​ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഇൗ ​സൗ​ക​ര്യ​ങ്ങ​ളൊ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​മ്പോ​ഴും പ​ണം പി​ടു​ങ്ങു​ന്ന​തി​ന് ഒ​രു കു​റ​വു​മി​ല്ലെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ അ​വാ​സ്ത​വ​മാ​ണെ​ന്നാ​ണ് മാ​നേ​ജ്മ​െൻറ് പ്ര​തി​നി​ധി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ്ര​തി​ക​രി​ച്ച​ത്. ‘‘താ​ര​ത​മ്യേ​ന ഏ​റ്റ​വും കു​റ​ഞ്ഞ ഫീ​സ് ഘ​ട​ന​യാ​ണ് സ്കൂ​ൾ ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന​ത്. മൂ​ന്നു മാ​സ​ത്തെ ഫീ​സ് ഒ​രു​മി​ച്ച് അ​ട​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ചി​ട്ടി​ല്ല. പ​ക​രം ഏ​പ്രി​ൽ മാ​സ​ത്തെ ഫീ​സ് അ​ട​ക്കു​ന്ന​തി​നാ​ണ് ര​ക്ഷി​താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ച​ത്. അ​തും ര​ക്ഷി​താ​ക്ക​ളെ അ​ധി​കം ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ഫീ​സ് ഘ​ട​ന​യാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്. പ്ര​തി​സ​ന്ധി തു​ട​രു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സ​മ​യം നീ​ട്ടി​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടു ത​വ​ണ സ​മ​യം ന​ൽ​കി​യി​ട്ടും വ​ള​രെ കു​റ​ച്ച് പേ​ർ മാ​ത്ര​മാ​ണ് ഫീ​സ​ട​ച്ച​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ 800ൽ​പ​രം സ്​​റ്റാ​ഫു​ക​ളു​ണ്ട്. ശ​മ്പ​ള​മു​ൾ​പ്പെ​ടെ വ​ലി​യൊ​രു സം​ഖ്യ ചെ​ല​വു​ള്ള​തി​നാ​ൽ ഫീ​സ് പി​രി​ച്ചെ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ല. മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മാ​ത്ര​മാ​ണ് ഫീ​സ് ശേ​ഖ​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്’’ -മാ​നേ​ജ്മ​െൻറ് പ്ര​തി​നി​ധി പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ളു​ടെ അ​വ​സ്ഥ​യും സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ത​ന്നെ​യാ​ണ് മാ​നേ​ജ്മ​െൻറ് ഇ​തു​വ​രെ മു​ന്നോ​ട്ടു​പോ​യ​ത്. അ​ന​ധി​കൃ​ത​മാ​യി ഫീ​സ് ഇൗ​ടാ​ക്കു​ന്നു​വെ​ന്ന വാ​ദ​വും ശ​രി​യ​ല്ല. മെ​ഡി​ക്ക​ൽ ഫീ​സി​ന​ത്തി​ൽ 10 ദി​ർ​ഹം മാ​ത്ര​മാ​ണ് അ​ട​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള പ്ര​തി​മാ​സ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന് കെ‌.​എ​ച്ച്‌.​ഡി‌.​എ അം​ഗീ​ക​രി​ച്ച ചി​ല വാ​ർ‌​ഷി​ക ഫീ​സു​ക​ൾ‌ ഞ​ങ്ങ​ൾ‌ മാ​റ്റിെ​വ​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക പേ​മ​െൻറ് പ്ലാ​നു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ ര​ക്ഷി​താ​ക്ക​ളെ ഫീ​സ​ട​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളോ​ട് സ​ഹാ​നു​ഭൂ​തി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് തു​ട​രും. അ​തോെ​ടാ​പ്പം സ്കൂ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ പ​രി​പാ​ലി​ക്കേ​ണ്ട ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഒ​രു ടേം ​മു​ഴു​വ​നാ​യും ഫീ​സ് ശേ​ഖ​രി​ക്കാ​ൻ സ്കൂ​ളി​ന് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും, ഫീ​സ് ഭാ​രം ല​ഘൂ​ക​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക പേ​മ​െൻറ് പ്ലാ​ൻ ന​ട​പ്പാ​ക്കു​മെ​ന്നും മാ​നേ​ജ്മ​െൻറ് പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story