Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ൻ​ക​രു​ത​ൽ...

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല: 13 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല:  13 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി അ​ട​ച്ചു​പൂ​ട്ടി
cancel

ദു​ബൈ: കോ​വി​ഡി​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ-​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ വീ​ഴ്ച​വ​രു​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ മൂ​ന്നാം​ദി​വ​സ​വും ദു​ബൈ​യി​ൽ ന​ട​പ​ടി. ദു​ബൈ എ​ക്ക​ണോ​മി​യി​ലെ ക​മേ ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​സ് ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മേ​ഖ​ല​യി​ലെ 13 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. 211ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റ​യി​പ്പ് ന​ൽ​കി​യ​താ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വം കാ​ട്ടി​യ 18സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​താ​യും ദു​ബൈ എ​ക്ക​ണോ​മി അ​റി​യി​ച്ചു.

ദു​ബൈ​യി​ലെ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും ഹൈ ​സ്ട്രീ​റ്റ് മാ​ർ​ക്ക​റ്റു​ക​ളി​ലും സി.​സി.​സി.​പി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫേ​സ് മാ​സ്കു​ക​ളും ​ൈക​യു​റ​ക​ളും ധ​രി​ക്കു​ന്ന​തി​ൽ പ​ല​രും ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​ൻ വി​ൽ​പ​ന ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി ട്ര​യ​ൽ റൂ​മു​ക​ൾ തു​റ​ന്ന​തി​നെ​തി​രെ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ത്​​വ, അ​ൽ​റ​ഫ, സൂ​ഖ് അ​ൽ​ക​ബീ​ർ, ക​റാ​മ, അ​ൽ​ഖി​സൈ​സ്, അ​ലാ​സ്, ഹോ​ർ അ​ൽ അ​ൻ​സ്, ഫ്രി​ജ് മു​റാ​ർ, അ​ൽ​ബ​റാ​ഹ, റാ​ഷി​ദി​യ്യ, അ​ൽ​മു​തീ​ന, അ​ബു ഹെ​യ്ൽ, നാ​ഇ​ഫ്, ജു​മൈ​റ, അ​ൽ വാ​സി​ൽ, ഖ​വാ​നീ​ജ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി, അ​വീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ൺ​ട്രി, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​വ്യാ​പാ​രം, മൊ​ബൈ​ൽ ഫോ​ൺ, ധാ​ന്യം, ലോ​ക്കു​ക​ൾ ന​ന്നാ​ക്ക​ൽ, കെ​ട്ടി​ട മെ​റ്റീ​രി​യ​ൽ വ്യാ​പാ​രം, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ന​ന്നാ​ക്ക​ൽ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദേ​ര, ബ​ർ​ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ട് ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും സം​ഘം പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ സ്​​റ്റി​ക്ക​റു​ക​ളും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും നി​ല​വി​ൽ​വ​രു​ത്തി​യി​ട്ടി​ല്ലാ​ത്ത 111 ഔ​ട്ട്‌​ല​റ്റു​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​വി​ലെ വി​പ​ണി ആ​രം​ഭി​ച്ച​യു​ട​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന വി​പ​ണി അ​ട​യ്ക്കു​ന്ന​തു​വ​രെ തു​ട​ർ​ന്നു. ഫേ​സ് മാ​സ്കു​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി ഉ​റ​പ്പാ​ക്കു​ക, അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ക തു​ട​ങ്ങി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ ദു​ബൈ എ​േ​ക്കാ​ണ​മി വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 26 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഗൗ​ര​വ​ത​ര​മാ​യ അ​നാ​സ്ഥ കാ​ട്ടി​യ 14 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ സം​ഘം, 234ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story