Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​നി​ത​ക​ൾ​ക്ക്...

വ​നി​ത​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സിശ്രീ​യു​ടെ പെ​ൺ​സം​ഘം

text_fields
bookmark_border
വ​നി​ത​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി  പ്ര​വാ​സിശ്രീ​യു​ടെ പെ​ൺ​സം​ഘം
cancel
camera_alt????????? ???? ???????????????? ???????????????? ??????? ???????????????

ദു​ബൈ: ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന ലേ​ബ​ർ കാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്​ യു.​എ.​ ഇ​യി​ലെ പ്ര​വാ​സി​സം​ഘ​ട​ന​ക​ൾ. എ​ന്നാ​ൽ, ആ​രാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന വ​നി​താ ലേ​ബ​ർ ക് യാ​മ്പു​ക​ളി​ലേ​ക്ക് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ എ​ത്തു​ന്ന​ത്​ പ​രി​മി​ത​മാ​ണ്. ഇ​വി​ടേ​ക്ക്​ സ​ഹാ​യ​​മൊ​രു​ ക്കു​ക​യാ​ണ്​ യു.​എ.​ഇ​യി​ലെ ‘പ്ര​വാ​സി ശ്രീ’ ​പ്ര​വ​ർ​ത്ത​ക​ർ. വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ന് ന സ്ത്രീ​ക​ൾ​ക്ക് വേ​ണ്ട​തെ​ല്ലാം ന​ൽ​കാ​ൻ ‘ത​നി​ച്ച​ല്ല സ്നേ​ഹി​ത,- ഞ​ങ്ങ​ളു​ണ്ട് കൂ​ടേ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ വ്യാ​പ​ക​മാ​യ ക്യാ​മ്പ​യി​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണി​വ​ർ. കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ന് തൊ​ഴി​ലെ​ടു​ക്കു​ന്ന വ​നി​ത​ക​ളാ​ണ് ക്യാ​മ്പു​ക​ളി​ൽ അ​ധി​ക​വും.

പ​ല ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും മ​റ്റു​മാ​യി ക​ഷ്​​ട​പ്പെ​ടു​ന്ന നി​ര​വ​ധി സ്ത്രീ​ക​ൾ ക്യാ​മ്പു​ക​ളി​ലു​ണ്ടെ​ന്ന് പ്ര​വാ​സി ശ്രീ ​ക​ൺ​വീ​ന​റും പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ റോ​സി ദാ​സ് അ​റി​യി​ച്ചു. ഷാ​ർ​ജ, ദു​ബൈ, അ​ജ്‌​മാ​ൻ, അ​ൽ​ഐ​ൻ, അ​ബൂ​ദ​ബി എ​മി​റേ​റ്റു​ക​ളി​ൽ ഇ​വ​രു​ടെ സേ​വ​നം സ​ജീ​വ​മാ​ണ്. വീ​ടു​ക​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ഐ​സൊ​ലേ​ഷ​നി​ലും ക്വാ​റ​ൻ​റീ​നി​ലും ക​ഴി​യു​ന്ന സ്ത്രീ​ക​ൾ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വ​ള​ൻ​റി​യ​ർ​മാ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. അ​ത്യാ​വ​ശ്യ​ത്തി​നു മ​രു​ന്ന് കി​ട്ടാ​ത്ത നി​ത്യ​രോ​ഗി​ക​ൾ​ക്കും കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​വ​ർ​ക്കും സ​ഹാ​യം എ​ത്തി​ക്കാ​ൻ പ്ര​വാ​സി ശ്രീ ​വ​നി​ത​ക​ൾ ശ്ര​മി​ക്കു​ന്നു.

വ​സ്ത്ര​വും ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും പ​ല ത​വ​ണ വി​ത​ര​ണം ചെ​യ്തു. ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും വീ​ട്ട​മ്മ​മാ​രും അ​ട​ക്കം വി​വി​ധ മേ​ഖ​ല​യി​ലു​ള്ള നൈ​പു​ണ്യ​രാ​യ​വ​ർ കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. ഒ​ന്നി​ച്ചു കൂ​ടാ​ൻ ക​ഴി​യാ​ത്ത കൊ​റോ​ണ കാ​ല​ത്ത്​ വാ​ട്സ് ആ​പ്പി​ലും സൂം ​മീ​റ്റി​ങ് കൂ​ടി​യു​മാ​ണ്​ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ ജ​ന​സേ​വ​ന സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ പ്ര​വാ​സി ഇ​ന്ത്യ​യു​ടെ വ​നി​താ സേ​വ​ന വി​ങ്ങാ​ണ് ‘പ്ര​വാ​സി ശ്രീ’. ​ഐ​സൊ​ലേ​ഷ​നി​ലും ക്വാ​റ​ൻ​റീ​നി​ലും ക​ഴി​യു​ന്ന​വ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​വ​ര​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ ല​ഘൂ​ക​രി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്ങാ​യ ‘എ​​െൻറ സ്നേ​ഹി​ത’ വ​ഴി നൂ​റു​ക​ണ​ക്കി​ന്​ സ​ത്രീ​ക​ൾ​ക്കാ​ണ്​ മ​ന​ക്ക​രു​ത്ത്​ പ​ക​ർ​ന്ന​ത്.

സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി ഷാ​ർ​ജ, അ​ജ്‌​മാ​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു പ​റ്റം ഡോ​ക്ട​ർ​മാ​രെ​യും കൗ​ൺ​സി​ല​ർ​മാ​രെ​യും ചേ​ർ​ത്ത് നി​ർ​ത്തി പ്ര​വാ​സി ശ്രീ ​ഹെ​ൽ​പ് ലൈ​നും ല​ഭ്യ​മാ​ണ്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ താ​ഴെ കാ​ണു​ന്ന ന​മ്പ​റു​ക​ളി​ൽ രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം ആ​റി​നും ഇ​ട​യി​ൽ വി​ളി​ക്ക​ണം. അ​ജ്‌​മാ​ൻ: 050 1027283, 050 366 7639, 050 128 9373. ഷാ​ർ​ജ: 055 5330047, 052 211 5685, 052 164 9682, 052 564 9147.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story