മോഷ്ടിച്ച 83 കാറുകളുമായി 12 പേർ പിടിയിൽ
text_fieldsഅജ്മാൻ: യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനം മോഷ്ടിച്ച് വിൽപന നടത്തുന്ന സം ഘത്തെ പിടികൂടി. അറബ്, ഏഷ്യൻ വംശജരായ 12 അംഗ സംഘത്തെയാണ് അജ്മാൻ പൊലീസ് പിടികൂടിയത്. ര ാജ്യം വിട്ട രണ്ടു പേരെ പിടികിട്ടാനുണ്ട്. 63 ലക്ഷം ദിർഹം വിലവരുന്ന 83 കാറുകൾ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി. വാടകക്ക് കൊടുക്കുന്ന കാറുകൾ മോഷ്ടിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതായിരുന്നു രീതി. 38 കാറുകൾ മറ്റൊരു അറബ് രാജ്യത്തേക്ക് വീട്ടുപകരണങ്ങളുടെ പേരിൽ കയറ്റിവിട്ടിരുന്നു.
പൊലീസിെൻറ സമയോചിത ഇടപെടൽമൂലം അവ അവിടെ ഇറക്കാതെ തിരിച്ചുകൊണ്ടുവന്നു. 30നും 40നും ഇടയിൽ പ്രായമായ അറബ്, ഏഷ്യൻ വംശജരായ സംഘമാണ് പിടിയിലായത്. വിസിറ്റ് വിസയിൽ രാജ്യത്ത് എത്തുന്ന സംഘം റെൻറ് എ കാർ സ്ഥാപനങ്ങളിൽനിന്ന് വാഹനം വാടകക്ക് എടുത്ത് മറ്റുള്ളവർക്ക് കൈമാറുകയും വീട്ടുപകരണങ്ങൾ എന്ന പേരിൽ രാജ്യത്തിന് പുറത്തേക്ക് കടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
