Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക്ഡൗ​ണി​ലും ദേ​വി...

ലോ​ക്ഡൗ​ണി​ലും ദേ​വി സു​മ തി​ര​ക്കി​ലാ​ണ്​

text_fields
bookmark_border
ലോ​ക്ഡൗ​ണി​ലും ദേ​വി സു​മ തി​ര​ക്കി​ലാ​ണ്​
cancel
camera_alt????? ???? ????? ????????????

അ​ജ്മാ​ൻ: ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് മു​റ്റ​ത്തൊ​ക്കെ ഇ​റ​ങ്ങി​ന​ട​ക്കാ​മെ​ങ്കി​ലും ഫ ്ലാ​റ്റു​ക​ളു​ടെ നാ​ലു ചു​മ​രു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രാ​ണ് അ​ധി​ക പ്ര​വാ​സി​ക​ളും. എ​ന്നാ​ ൽ, പ്ര​വാ​സ ലോ​ക​ത്ത് വി​ല്ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന ചി​ല​രെ​ങ്കി​ലും ത​ങ്ങ​ളു​ടെ മു​റ്റ​ത്ത് വെ​ട്ടി​യും കൊ​ത്തി​യും സ​മ​യം ​െച​ല​വ​ഴി​ക്കു​ന്നു​ണ്ട്. അ​വ​ർ​ക്കാ​ക​ട്ടെ മെ​ച്ച​പ്പെ​ട്ട വി​ള​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കൂ​ട്ട​ത്തി​ൽ ഒ​രാ​ളാ​ണ്​ ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി ദേ​വി സു​മ. പ​ട​വ​ലം, ത​ക്കാ​ളി, മ​ത്ത​ൻ, പു​തി​യി​ന, ചീ​ര തു​ട​ങ്ങി​യ​വ​യാ​ണ് ത​​െൻറ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ വി​രി​യി​ച്ചെ​ടു​ത്ത​ത്.

കൃ​ഷി​യോ​ടൊ​പ്പം മീ​ൻ, ആ​മ, മു​യ​ൽ, വി​വി​ധ ത​രം പൂ​ച്ച​ക​ൾ, കോ​ഴി, ല​വ് ബേ​ഡ്​​സ് തു​ട​ങ്ങി​യ ജീ​വി​ക​ളേ​യും ത​​െൻറ വീ​ടി​നോ​ട് ചേ​ർ​ന്ന്​ സു​മ​യും കു​ടും​ബ​വും താ​ലോ​ലി​ച്ച് വ​ള​ർ​ത്തു​ന്നു​ണ്ട്. ഭ​ർ​ത്താ​വ് സ​നി​ൽ അ​ർ​ജു​ന​ൻ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കും. ഏ​ക മ​ക​ൾ പ​ത്താം ക്ലാ​സു​കാ​രി ധ്വ​നി അ​മ്മ​ക്ക്​ സ​ഹാ​യി​യാ​യി പ​ല​പ്പോ​ഴും ഒ​പ്പം കൂ​ടാ​റു​ണ്ട്. ഷോ​ർ​ട്ട് ഫി​ലിം സം​വി​ധാ​യി​ക കൂ​ടി​യാ​ണ് മ​ക​ൾ.

നാ​ട്ടി​ലെ പാ​ലോ​ട് ഫാ​മി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന വി​ത്തു​ക​ളാ​ണ് മു​ഖ്യ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി അ​വ​ശി​ഷ്​​ട​ങ്ങ​ളും മു​യ​ലി​​െൻറ കാ​ഷ്​​ഠ​വു​മാ​ണ് മു​ഖ്യ വ​ളം. 20 മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ മി​ക​ച്ച വി​ള​വു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ദേ​വി സു​മ. ഷാ​ർ​ജ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന സു​മ ഒ​ഴി​വു​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ൽ ഇ​തി​ന​കം മി​ക​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്തു. ഇ​ഷ്​​ട​വി​നോ​ദ​മാ​യ എ​ഴു​ത്തി​നും ഡാ​ൻ​സി​നും സ​മ​യം ക​ണ്ടെ​ത്താ​നും ദേ​വി സു​മ മ​റ​ക്കാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story