Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അതിജീവനത്തി​െൻറ മൂന്നുമാസം
cancel
camera_alt????? ???????? ?????????????????????????????

മൂ​ന്നു​മാ​സം മു​മ്പ്​​ ഇ​തു​പോ​ലൊ​രു 29നാ​ണ്​ ഗ​ൾ​ഫ്​ നാ​ടു​ക​ളു​ടെ പ​ടി​ക​ട​ന്ന്​ കോ​വി​ഡ്​ എ​ത്തു​ന ്ന​ത്. ലോ​ക​ത്താ​ക​മാ​നം പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച മ​ഹാ​മാ​രി സം​ഹാ​രം തു​ട​ങ്ങി​യ സ​മ​യ​മാ​യി​രു​ന്നു അ​ത ്. അ​തി​നാ​ൽ ത​ന്നെ, ഗൗ​ര​വ​മേ​തു​മി​ല്ലാ​തെ​യാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ കോ​വി​ഡ്​ വാ​ർ​ത്ത ചെ​വി​ക്കൊ​ണ്ട​ത ്. ആ​ശ​ങ്ക​​പ്പെ​ട്ട​വ​ർ വ​ള​രെ കു​റ​വാ​യി​രു​ന്നു. കൊ​റോ​ണ വൈ​റ​സ്​ ദു​ര​ന്തം വി​ത​ക്കു​ന്ന യൂ​റോ​പ്യ​ ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തു​ന്ന​തി​നും​മു​മ്പ്​ കോ​വി​ഡ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു .

ആ​ദ്യ​മാ​യി റി​​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​വ​െ​ട്ട, യു.​എ.​ഇ​യി​ലും. മൂ​ന്നു​ മാ​സ​മാ​യി​ട്ടും മ​ര​ണ​സം ​ഖ്യ മൂ​ന്ന​ക്ക​ത്തി​ലെ​ത്താ​തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്​​ യു.​എ.​ഇ​യി​ലെ ആ​രോ​ഗ്യ സം​വി​ധാ ​ന​ങ്ങ​ളോ​ടും ദൈ​വ​ത്തോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും ന​ന്ദി പ​റ​യേ​ണ്ടി​യി​ക്കു​ന്നു. യൂ​റോ​പ്യ​ ൻ രാ​ജ്യ​ങ്ങ​ളി​ൽ മ​ര​ണം ​വി​ത​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ ദേ​ശ-​ഭാ​ഷാ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​വ​ര െ​യും ചേ​ർ​ത്തു​പി​ടി​ച്ച​വ​രാ​ണ്​ യു.​എ.​ഇ​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.

ക​രു​ത​ലോ​ടെ നി​യ​ന്ത്ര​ണ​മൊ​രു​ക്കി യു.​എ.​ഇ
ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ എ​ല്ലാം അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നു​ പ​ക​രം ഘ​ട്ടം​ഘ​ട്ട​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ്​ യു.​എ.​ഇ​യി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡി​​െൻറ വ​ര​വ്​ മു​ൻ​കൂ​ട്ടി ക​ണ്ട്​ ന​ട​പ​ടി​ക​ളെ​ടു​ത്ത​തോ​ടെ​യാ​ണ്​ യു.​എ.​ഇ​യി​ലെ കോ​വി​ഡ്​ വ്യാ​പ​നം ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. മൂ​ന്നു​മാ​സം പി​ന്നി​ടു​േ​മ്പാ​ഴും യു.​എ.​ഇ​യി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 11,380 ആ​ണ്.

മ​ര​ണ​സം​ഖ്യ 89. 2181 പേ​രും സു​ഖം​പ്രാ​പി​ച്ച​തും ന​ല്ല​വാ​ർ​ത്ത​യാ​ണ്. ഒ​രു മാ​സ​ത്തി​നി​ടെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം മ​ര​ണ​സം​ഖ്യ കു​തി​ച്ചു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യു.​എ.​ഇ​യി​ൽ കോ​വി​ഡി​നെ പി​ടി​ച്ചു​നി​ർ​ത്താ​നാ​യ​ത്. ഫെ​ബ്രു​വ​രി​യു​ടെ തു​ട​ക്കം മു​ത​ൽ ത​ന്നെ രാ​ജ്യ​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി​യി​രു​ന്നു. എ​ങ്കി​ലും ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​യി​രു​ന്നു ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി 28ന്​ ​യു.​എ.​ഇ വേ​ൾ​ഡ്​ ടൂ​റി​ൽ പ​െ​ങ്ക​ടു​ത്ത ര​ണ്ട്​ സൈ​ക്ലി​ങ്​ താ​ര​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​​ളേ​ർ​​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മാ​ർ​ച്ച്​ എ​േ​ട്ടാ​ടെ സ്​​കൂ​ളു​ക​ൾ അ​ട​ച്ചു. പ​ത്തോ​ടെ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി തു​ട​ങ്ങി.

പി​ന്നീ​ടു​ള്ള ഒ​രാ​ഴ്​​ച യു.​എ.​ഇ ക​ണ്ട​ത്​ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​യി​രു​ന്നു. നൈ​റ്റ്​ ക്ല​ബു​ക​ൾ​ക്കും പാ​ർ​ക്കു​ക​ൾ​ക്കും തി​യ​റ്റ​റു​ക​ൾ​ക്കും ജി​മ്മു​ക​ൾ​ക്കും ലോ​ക്​ വീ​ണു. ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം വി​ല​ക്കി. ശീ​ശ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വി​വാ​ഹ പാ​ർ​ട്ടി​ക​ൾ വി​ല​ക്കി. പു​തി​യ വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി. റെ​സി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്കു​ള്ള ​പ്ര​വേ​ശ​നം വി​ല​ക്കി. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന​ നി​ർ​ദേ​ശം എ​ത്തി​യ​ത്​ മാ​ർ​ച്ച്​ 23നാ​ണ്. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള എ​ല്ലാ യാ​ത്രാ​വി​മാ​ന​ങ്ങ​ളും സ​ർ​വി​സ്​ നി​ർ​ത്തി.

അ​ത്യാ​വ​ശ്യ ​സ്​​ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി. യു.​എ.​ഇ​യി​ൽ രാ​ത്രി​യാ​ത്ര വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. അ​ണു​ന​ശീ​ക​ര​ണ യ​ജ്​​ഞം ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​യി​രു​ന്നു​ നി​ർ​ദേ​ശം. ഇ​പ്പോ​ഴും ഇൗ ​നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചെ​റി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ്​ ദു​ബൈ​യി​ൽ ക​ടു​ത്ത നി​​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​ക​ലും പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മെ​ട്രോ സ​ർ​വി​സ്​ നി​ർ​ത്തി. അ​നു​മ​തി​യോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ ബ​സു​ക​ളി​ൽ യാ​ത്ര സൗ​ജ​ന്യം ഏ​ർ​പ്പെ​ടു​ത്തി ആ​ശ്വാ​സം പ​ക​രാ​നും യു.​എ.​ഇ​ക്കാ​യി.

ടാ​ക്​​സി​ക​ളി​ൽ 50 ശ​ത​മാ​നം നി​ര​ക്കി​ള​വ് ന​ൽ​കി. മാ​സ്​​ക്​ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ടി​വീ​ഴു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ​തി​നി​ടെ, പ​ത്തു​ല​ക്ഷം പ​രി​ശോ​ധ​ന​യാ​ണ്​ യു.​എ.​ഇ​യി​ൽ ന​ട​ന്ന​ത്. ഒ​രു​കോ​ടി ജ​ന​ങ്ങ​ളു​ള്ള യു.​എ.​ഇ 10​ ശ​ത​മാ​നം പേ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വ​ി​ധേ​യ​മാ​ക്കി​യ​ത്​ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ്​ വീ​ക്ഷി​ച്ച​ത്. 14 ഡ്രൈ​വ്​ ത്രൂ ​കേ​ന്ദ്ര​ങ്ങ​ളും ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ളും പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്​ യു.​എ.​ഇ ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യ​ത്. സൗ​ജ​ന്യ ചി​കി​ത്സ​യും ന​ൽ​കു​ന്നു​ണ്ട്. ഇ​തി​നി​ടെ വൈ​ദ്യു​തി, ജ​ല നി​ര​ക്കു​ക​ളി​ലും ഇ​ള​വു​ക​ൾ ന​ൽ​കി. ദു​ബൈ​യി​ലെ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന 2.5 ശ​ത​മാ​നം ഫീ​സ്​ ഒ​ഴി​വാ​ക്കി​യ​തും വ്യാ​പാ​രി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി. രാ​ത്രി മു​ഴു​വ​ൻ നീ​ളു​ന്ന അ​ണു​ന​ശീ​ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ്​ ഇ​പ്പോ​ഴും യു.​എ.​ഇ​യി​ൽ തു​ട​രു​ന്ന​
ത്.

ആ​ഘോ​ഷ​മി​ല്ലാ​തെ ന​ഗ​ര​ങ്ങ​ൾ
ആ​ഘോ​ഷ​ങ്ങ​ളു​ടെ ന​ഗ​ര​മാ​യ ദു​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ളേ​തു​മി​ല്ലാ​തെ​യാ​ണ്​ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. യു.​എ.​ഇ​യി​ലെ മ​റ്റ്​ ന​ഗ​ര​ങ്ങ​ളു​ടെ​യും അ​വ​സ്​​ഥ മ​റി​ച്ചാ​യി​രു​ന്നി​ല്ല. ക​രു​തി​വെ​ച്ചി​രു​ന്ന പ​ല പ്ര​മു​ഖ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കു​ക​യോ മാ​റ്റി​വെ​ക്കു​ക​യോ ചെ​​യ്യേ​ണ്ടി​വ​ന്നു. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്​ ​േഗ്ലാ​ബ​ൽ വി​ല്ലേ​ജും എ​ക്​​സ്​​പോ 2020യും. ​മാ​ർ​ച്ച്​ ഒ​മ്പ​തി​നാ​ണ്​ ആ​ഗോ​ള​​ഗ്രാ​മ​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​യ ​േഗ്ലാ​ബ​ൽ വി​ല്ലേ​ജ്​ നി​ർ​ത്തി​വെ​ച്ച​ത്. ആ​ദ്യ പ​ടി​യാ​യി പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ വി​ല്ലേ​ജ്​ പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ആ​ഴ്​​ച​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ ഫെ​സ്​​റ്റി​വ​ലാ​യ ദു​ബൈ എ​ക്​​സ്​​പോ 2020 മാ​റ്റി​വെ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ സം​ഘാ​ട​ക​ർ. ഒ​ക്​​ടോ​ബ​റി​ൽ ന​ട​ക്കേ​ണ്ട പ​രി​പാ​ടി അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക്​ മാ​റ്റി​വെ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര ബോ​ട്ട്​ ഷോ​യും മാ​റ്റി​വെ​ച്ച​തി​ൽ ഉ​ൾെ​പ്പ​ടു​ന്നു. മാ​ർ​ച്ച്​ 10 മു​ത​ൽ 14 വ​രെ ദു​ബൈ ഹാ​ർ​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി ന​വം​ബ​ർ 24 മു​ത​ൽ 28 വ​രെ ന​ട​ത്തു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബൈ ലോ​ക​ക​പ്പ്, ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ​യും മാ​ർ​ക്ക​റ്റി​ങ് സം​ഘ​ങ്ങ​ളു​ടെ​യും സ്​​റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ​യും സം​ഗ​മ​മാ​യ ദു​ബൈ ലി​ന​ക്​​സ്, അ​ബൂ​ദ​ബി​യി​ലെ അ​ന്താ​രാ​ഷ്​​ട്ര ട്ര​യാ​ത്ത്​​ല​ൺ, പാ​രാ​ട്ര​യാ​ത്ത്​​ല​ൺ ലോ​ക​ക​പ്പ്, മി​ക്​​സ​ഡ്​ റി​ലേ, ദു​ബൈ മി​റ​ക്​​ൾ ഗാ​ർ​ഡ​ൻ എ​ന്നി​വ​യും മാ​റ്റി​വെ​ച്ച​തി​ൽ​പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​തി​നി​ടെ വേ​ൾ​ഡ്​ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ലും ദു​ബൈ ഒാ​പ​ൺ ടെ​ന്നി​സും ഫെ​ഡ്​ ക​പ്പ്​ ടെ​ന്നി​സും മു​ട​ക്ക​മി​ല്ലാ​തെ ന​ട​ന്നു. ഇ​തി​നി​ടെ വി​വാ​ഹ​ങ്ങ​ൾ പ​ല​തും മാ​റ്റി​വെ​ച്ചു. മ​ല​യാ​ളി സം​ഘ​ട​ന​ക​ളും പ​രി​പാ​ടി​ക​ൾ റ​ദ്ധാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story