അബൂദബിയിൽ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി
text_fieldsദുബൈ: എല്ലാ വാണിജ്യ വ്യവസായ കമ്പനികളിലെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കോവിഡ് -19 പരിശോധനക്ക് വിധേയരാക്കണമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് തൊഴിലുടമകൾ ക്ക് നിർദേശം നൽകി. പരിശോധനക്ക് വിധേയമാക്കുന്നതിന് വീഴ്ചവരുത്തുകയോ താമസിപ്പിക് കുകയോ ചെയ്താൽ പിഴയും ശക്തമായ നിയമനടപടികളും നേരിടേണ്ടിവരുമെന്നും മാനേജർമാർക ്കും കമ്പനി ഉടമകൾക്കും അയച്ച ഔദ്യോഗിക നിർദേശത്തിൽ വ്യക്തമാക്കി. ചില കമ്പനി ഉടമകൾ തങ്ങളുടെ തൊഴിലാളികളെ വൈദ്യപരിശോധനക്ക് അയക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം.
മുഴുവൻ ജീവനക്കാരുടെയും കോവിഡ് പരിശോധന സാധ്യമാക്കുന്നതിനായി കൂടുതൽ ഡ്രൈവ്-ത്രൂ ക്ലിനിക്കുകൾ സ്ഥാപിച്ചതായും അധികം മെഡിക്കൽ സ്റ്റാഫുകളെ നിയമിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി. പ്രതിദിനം 35,000 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ വകുപ്പിലെ ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ടെന്ന് പരിശോധന നടപ്പാക്കാൻ അറ്റോണി ജനറൽ ഡോ. ഹമദ് അൽ ഷംസി പാസാക്കിയ നിയമം ഉദ്ധരിച്ച് വകുപ്പിലെ അണ്ടർ സെക്രട്ടറി അൽ ബലൂഷി പറഞ്ഞു. കോവിഡ് പരിശോധനക്ക് വിസമ്മതിച്ചാൽ 5000 ദിർഹം പിഴ ഈടാക്കും. നിർദേശം ലംഘിക്കുന്നത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മൂന്നാം തവണയും തുടർന്നാൽ പ്രോസിക്യൂഷൻ നടപടിക്ക് ശിപാർശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന മേഖലകളിലുടനീളം വീണ്ടും തുറക്കുന്നതിെൻറ ഭാഗമായി മാൾ ഓപറേറ്റർമാരുമായും റീട്ടെയിലർമാരുമായും വകുപ്പ് ചർച്ച നടത്തി. വൈറസ് വ്യാപനത്തിൽനിന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനായി മാൾ ഓപറേറ്റർമാരും ചില്ലറ വ്യാപാരികളും പ്രതിരോധ-മുൻകരുതൽ നടപടികൾ കൃത്യമായി സ്വീകരിക്കണം. യു.എ.ഇയിലുടനീളമുള്ള മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും ആകെ ശേഷിയുടെ 30 ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
38 ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളവരും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മാളുകളിലും കേന്ദ്രങ്ങളിലുമെത്തുന്നത് തടയണം. കോവിഡ് പരിശോധനക്ക് വിധേയമായവരാണെങ്കിലും മുഴുവൻ ജീവനക്കാരും മാളിൽ പ്രവേശിക്കുന്ന അവസരങ്ങളിൽ താപനില പരിശോധിക്കണം. ദിവസം മുഴുവൻ അവരുടെ താപനില പതിവായി പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
