Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right26 വ്യാ​പാ​ര...

26 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​കൂ​ടി താ​ഴ്​ വീണു

text_fields
bookmark_border
26 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​കൂ​ടി  താ​ഴ്​ വീണു
cancel

ദു​ബൈ: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ൽ-​പ ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ദു​ബൈ​യ ി​ൽ വീ​ണ്ടും ന​ട​പ​ടി. ദു​ബൈ ഇ​​ക്കോ​ണ​മി​യി​ലെ ക​മേ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​സ് ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ്രൊ​ട ്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മേ​ഖ​ല​യി​ലെ 26 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട ്ടി. 235ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക ു​ന്ന​തി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വം കാ​ട്ടി​യ 14 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​താ​യും ദു​ബൈ ഇ​​ക്കേ ാ​ണ​മി അ​റി​യി​ച്ചു.

ദു​ബൈ​യി​ലെ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും ഹൈ ​സ്ട്രീ​റ്റ് മാ​ർ​ക്ക​റ്റു​ക​ളി​ലും സി.​സി.​സി.​പി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫേ​സ് മാ​സ്​​ക്കു​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ന്ന​തി​ൽ പ​ല​രും ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​ൻ വി​ൽ​പ​ന ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി ട്ര​യ​ൽ റൂ​മു​ക​ൾ തു​റ​ന്ന​തി​നെ​തി​രെ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​രു മാ​സ​ത്തോ​ളം സ​മ്പൂ​ർ​ണ വി​ല​ക്ക് നി​ല​നി​ന്നി​രു​ന്ന ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഷോ​പ്പി​ങ് മാ​ളു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. സു​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഓ​രോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ്വ​ന്തം നി​ല​ക്ക് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സി.​സി.​സി.​പി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 165 ഹൈ ​സ്ട്രീ​റ്റ് ഷോ​പ്പു​ക​ൾ മു​ൻ​ക​രു​ത​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി. നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മ​ല്ലാ​ത്ത വീ​ഴ്ച വ​രു​ത്തി​യ 150 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ട​ത്തി. എ​ട്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി.

അ​ൽ​ഖി​സൈ​സ്, അ​ൽ ന​ഖീ​ൽ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി, ഹോ​ർ അ​ൽ അ​ൻ​സ്, സ​ത്​​വ, അ​ൽ റ​ഫ, സൂ​ഖ് അ​ൽ ക​ബീ​ർ, ക​റാ​മ, അ​ൽ ഖു​സൈ​സ്, അ​ൽ ന​ഹ്ദ, ഫ്രി​ജ് അ​ൽ മു​റാ​ർ, അ​ൽ വ​ർ‌​ക്ക, റാ​ഷി​ദി​യ, മു​ത്തീ​ന, അ​ബു ഹെ​യ്ൽ ജു​മൈ​റ, അ​ൽ വാ​സ​ൽ, റാ​സ് അ​ൽ​ഖോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ല​ച​ര​ക്ക്, ഫ​ർ​ണി​ച്ച​ർ, ജ​ന​റ​ൽ ട്രേ​ഡി​ങ്​, ഇ​ല​ക്ട്രി​ക്ക​ൽ​സ്, ഡോ​ക്യു​മ​െൻറ് ക്ലി​യ​റി​ങ്​, സാ​ങ്കേ​തി​ക സേ​വ​ന​ങ്ങ​ൾ, ​െട​യ്​​ല​റി​ങ്​, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഇ​റ​ച്ചി, പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, റ​െൻറ് എ ​കാ​ർ, ഇ​ല​ക്ട്രോ​ണി​ക്സ്, കാ​ർ സ്പെ​യ​ർ​പാ​ർ​ട്സ്, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ദേ​ര, ബ​ർ​ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ട് ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും സം​ഘം പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ സ്​​റ്റി​ക്ക​റു​ക​ളും മ​റ്റു മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും നി​ല​വി​ൽ വ​രു​ത്തി​യി​ട്ടി​ല്ലാ​ത്ത 84 ഔ​ട്​​ലെ​റ്റു​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. അം​ഗീ​കാ​ര​മി​ല്ലാ​തെ ട്ര​യ​ൽ റൂ​മു​ക​ൾ തു​റ​ന്ന​തി​നും പ്ര​മോ​ഷ​നു​ക​ൾ ന​ട​ത്തി​യ​തി​നു​മാ​ണ് പി​ഴ. ഫേ​സ്മാ​സ്​​ക്കു​ക​ളും ​ൈക​യു​റ​ക​ളും ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി ഉ​റ​പ്പാ​ക്കു​ക, അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ക തു​ട​ങ്ങി കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ ദു​ബൈ ഇ​​ക്കോ​ണ​മി വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 21 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഗൗ​ര​വ​ത​ര​മാ​യ അ​നാ​സ്ഥ കാ​ട്ടി​യ ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ സം​ഘം, 65ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​
ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story