Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2020 7:44 AM IST Updated On
date_range 28 April 2020 7:44 AM ISTരജിസ്ട്രേഷൻ പെരുകുന്നു; വെല്ലുവിളികളേറെ
text_fieldsbookmark_border
ദുബൈ: വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലെത്താൻ താൽപര്യമുള്ള പ്രവാസികൾക്കായി നോർ ക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ രണ്ടു ലക്ഷം കടന്നതോടെ വെല്ലുവിളികളും വർധിക്കുന ്നു.
അടുത്ത ദിവസങ്ങളിൽ കൂടുതൽ രജിസ്േട്രഷൻ നടക്കാൻ സാധ്യതയുള്ളതിനാൽ ഇത്രയു ംപേരെ നാട്ടിലെത്തിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്നതും സംശയമുയർത്തുന്ന ു. രജിസ്ട്രേഷൻ പൂർത്തിയാകുേമ്പാൾ ഏകദേശം അഞ്ചു ലക്ഷം മലയാളികൾ നാട്ടിലേക്ക് പോ കാൻ സന്നദ്ധതയറിയിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത്രയുംേപർക്ക് നാട്ടിലെ ത്തണമെങ്കിൽ കുറഞ്ഞത് 2000 വിമാനമെങ്കിലും കേരളത്തിലേക്കു മാത്രം സർവിസ് നടത്തണം.
മറ്റു സംസ്ഥാനങ്ങളിലേക്കും ഇത്രയും സർവിസ് വേണ്ടിവരും. സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി ഒരു വിമാനത്തിൽ 200-300 യാത്രക്കാരെയാണ് നിലവിൽ യു.എ.ഇയിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന 25,000 പേരുണ്ടെങ്കിൽ അവർക്ക് മാത്രം 100 വിമാനങ്ങളെങ്കിലും വേണ്ടിവരും.
യാത്രവിമാന സർവിസ് നിർത്തിവെച്ചിരിക്കുന്നതിനാൽ ഇതിനെല്ലാം പ്രത്യേക വിമാനം വേണ്ടിവരും. ഒരുമിച്ച് നാട്ടിലേക്ക് പോകേണ്ട കുടുംബങ്ങൾക്കായി രജിസ്റ്റർ ചെയ്യാൻ പ്രത്യേക സൗകര്യം നോർക്കയുടെ വെബ്സൈറ്റിൽ ഏർപ്പെടുത്തിയിട്ടില്ല. ഇതുമൂലം ചെറിയ കുഞ്ഞുങ്ങളുള്ള ഗർഭിണികൾക്കും കൈത്താങ്ങ് ആവശ്യമുള്ള രോഗികൾക്കും നാട്ടിൽ പോകാൻ കഴിയാതെവരും. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രേമ വിമാനത്തിൽ കയറാൻ അനുവദിക്കൂ.
ലക്ഷക്കണക്കിന് യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തി ഫലം കൃത്യസമയത്ത് നൽകുന്നതും വെല്ലുവിളിയാവും. നാട്ടിലെത്തുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് സമ്പർക്കവിലക്ക് ഒരുക്കുന്നതിലെ വെല്ലുവിളി വേറെയും.
യു.എ.ഇയിൽനിന്ന് മാത്രം 50,000ത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിവ്. രജിസ്േട്രഷൻ തുടങ്ങിയത് മുതൽ പ്രവാസി നാടുകളിലെ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ നോർക്കയുടെ വെബ്സൈറ്റ് ലിങ്കുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് രജിസ്ട്രേഷൻ കുതിച്ചുയർന്നത്. രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷം പേരും ഹോം ക്വാറൻറീനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കുമെന്ന തെറ്റിദ്ധാരണയിലാണ് പലരും ആദ്യ ദിവസംതന്നെ രജിസ്റ്റർ ചെയ്തത്. എന്നാൽ, രോഗികൾക്കും ഗർഭിണികൾക്കും വിസിറ്റിങ് വിസക്കാർക്കുമാണ് മുൻഗണനയെന്ന് നോർക്ക നേരേത്ത അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിെൻറ അനുമതി ലഭിച്ചാൽ മാത്രേമ ഇവർക്കുപോലും നാട്ടിലേക്ക് പോകാൻ കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story