28 ദിവസത്തിന് ശേഷം അൽറാസ് തുറന്നു
text_fieldsദുബൈ: യു.എ.ഇയിൽ ഏറ്റവും കൂടുതൽ േകാവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട അൽ റാസ് തുറന്നു കൊടുത്തു. 28 ദിവസത്തിന് ശേഷം ഞായറാഴ്ച രാത്രിയാണ് അൽറാസിലേക്ക് പ്രവേശനം അനുവദി ച്ചത്. ഇതോടെ, മലയാളികൾ അടക്കമുള്ളവർക്ക് ‘ലോക്ഡൗണിൽ’ നിന്ന് പുറത്തിറങ്ങാൻ ക ഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയും വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. മലയാളി തൊഴിലാളികൾ ഏറെ തിങ്ങി പാർക്കുന്ന അൽറാസിൽ മാർച്ച് 31നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട നാഇഫും ദേരയും ഇവിടെയാണ്. ഇവിടേക്കുള്ള ബസ് സർവിസ് പോലും നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇവിടെയുള്ള സ്റ്റോപ്പുകളിൽ മെട്രോ നിർത്തിയിരുന്നില്ല. രണ്ടുദിവസമായി മേഖലയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ലോക്ഡൗൺ പിൻവലിച്ചത്. ക്വാറൻറീനിൽ കഴിഞ്ഞ നൂറുകണക്കിനാളുകൾ ഞായറാഴ്ച രാത്രി നാഇഫിലേക്കെത്തി. കൊട്ടും പാട്ടും ആഹ്ലാദവുമായിട്ടായിരുന്നു ഇവരുടെ വരവ്.
യു.എ.ഇ ഭരണകൂടത്തിനും ആരോഗ്യപ്രവർത്തകർക്കും പൊലീസിനും സന്നദ്ധ പ്രവർത്തകർക്കും ഇവർ നന്ദി അറിയിച്ചു. കോവിഡ് മുക്തമാക്കാൻ പ്രവർത്തിച്ച മുഴുവൻ സന്നദ്ധസേനയും പൊലീസിെൻറ വിവിധ വിഭാഗങ്ങളും രാത്രി നഗരത്തിൽ അണിനിരന്നു. ദേശീയഗാനത്തിെൻറ പശ്ചാത്തലത്തിലാണ് അവർ നഗരവാസികളെ അഭിവാദ്യം ചെയ്തത്. പ്രവേശനവിലക്ക് പിൻവലിച്ചെങ്കിലും രാത്രി പത്തുമുതൽ രാവിലെ ആറ് വരെയുള്ള നിയന്ത്രണങ്ങൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
