ആശങ്ക വേണ്ട, അക്കാഫ് വളൻറിയർമാർ അരികിലുണ്ട്
text_fieldsദുബൈ: കേരളത്തിലെ വിവിധ കോളജ് പൂർവവിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ ് വളൻറിയർ ഗ്രൂപ്പ് അംഗങ്ങൾ ഇൗ കോവിഡ്കാലത്ത് രാപ്പകൽ വ്യത്യാസമില്ലാതെ സേവനവ ീഥിയിൽ സജീവം. ദുബൈ കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ) ദുബൈ പൊലീസ്, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ നിർദേശാനുസരണമുള്ള സന്നദ്ധ പ്രവർത്തനങ്ങളാണ് കൂട്ടായ്മ നടപ്പിലാക്കുന്നത്. 60 വയസ്സിനു മുകളിലുള്ളവർക്ക് സി.ഡി.എയും ദുബൈ പൊലീസും ചേർന്ന് ഒരുക്കുന്ന സീനിയർ സിറ്റിസൺ സർവിസ്പ്രകാരം അവർക്കുവേണ്ട ഏതു സേവനവും എത്തിച്ചുനൽകാൻ ഇൗ പ്രവർത്തകർ ഒാടിനടക്കുന്നു.
ലേബർ ക്യാമ്പുകളിൽ കോവിഡ് ബോധവത്കരണം, വിവരശേഖരണം എന്നിവ നടത്തി റിപ്പോർട്ട് ആരോഗ്യ അതോറിറ്റിക്ക് കൈമാറി. ദുബൈ വർസാനിലെ െഎസൊലേഷൻ കേന്ദ്രങ്ങളിലും അക്കാഫ് പ്രവർത്തകർ സഹകരിക്കുന്നുണ്ട്. ഏകേദശം 550 പേർക്ക് സമ്പർക്കവിലക്ക് സൗകര്യം ഒരുക്കിയതായി അക്കാഫ് ഭാരവാഹികൾ അറിയിച്ചു. പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യുന്ന ഫ്ലാറ്റുകളിലും വില്ലകളിലും നേരിട്ടുചെന്ന് രോഗികളെ ഐസൊലേഷൻ ചെയ്യുന്ന ഫീൽഡ് സർവിസിലും ഇവരുണ്ട്.
അൽഖൂസിലും സത്വയിലും കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് സജീവ പിന്തുണയാണ് നൽകിവരുന്നത്. ആവശ്യക്കാർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചും കൗൺസലിങ് ഒരുക്കിയും നാട്ടിൽ പോകാനാവാതെ ദുരിതപ്പെടുന്ന സ്ത്രീകൾക്ക് സാന്ത്വനം പകർന്നും അക്കാഫ് വളൻറിയർ വനിത വിഭാഗവും സജീവമാണ്. 055 558 4700, 050 281 2583.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
