കോവിഡ്കാലത്തെ നൊമ്പരക്കാഴ്ചകൾ
text_fieldsയുദ്ധമുനമ്പിൽ നിൽക്കുന്നതുപോലെയാണ് ഒാരോ ആരോഗ്യപ്രവർത്തകരും. മുന്നിലിരിക് കുന്നയാൾക്ക് കോവിഡ് ഉണ്ടാവാം, ഇല്ലാതിരിക്കാം. വൈറസിെൻറ കണികകൾ എപ്പോൾ വേണമെങ്ക ിലും നമ്മുടെ ശരീരത്തിൽ കടന്നുകൂടാം എന്നുറപ്പിച്ചാണ് ഡോക്ടർമാരും നഴ്സുമാരും ഒാരോരുത്തരെയും പരിശോധിക്കുന്നത്. മാലാഖമാരെന്ന വാഴ്ത്തുപാട്ടുകൾ ഏറെ കേൾക്കുന ്നുണ്ടെങ്കിലും തിരശ്ശീലക്കു പിന്നിൽ നഴ്സുമാർ അനുഭവിക്കുന്ന വേദനകൾ പുറംലോകം അ റിയുന്നില്ല.
കോവിഡ് രോഗികളെ പരിപാലിച്ചശേഷം ബാച്ചിലർ റൂമുകളിൽ എത്തുന്ന നഴ്സുമാർ നേരിടുന്ന വിവേചനങ്ങളെപ്പറ്റി അവർ പറയുന്നത് ഞെട്ടലോടെ മാത്രമേ കേൾക്കാൻ കഴിയുന്നുള്ളൂ. ഇത്തരം മാനസികാവസ്ഥ വെച്ചുപുലർത്തുന്നവരാണ് തമിഴ്നാട്ടിൽ മരിച്ച േഡാക്ടറുടെ മൃതദേഹത്തിനുപോലും വിലക്ക് കൽപിച്ചത്. ദിവസവും നൊമ്പരങ്ങളുടെ അനേകം കാഴ്ചകളിലൂടെയാണ് ഒാരോ ഡോക്ടറും കടന്നുപോകുന്നത്. കോവിഡിെൻറ അതിപ്രസരം തുടങ്ങിയേതാടെ ഇതുവരെ കാണാത്ത മുഖഭാവങ്ങളാണ് കാണേണ്ടിവരുന്നത്.
ആശങ്കനിറഞ്ഞ മുഖങ്ങളാണ് പരിശോധനകേന്ദ്രങ്ങളിലേക്കെത്തുന്നത്. സ്വയംപരിശോധനക്കപ്പുറം മക്കൾക്ക് കോവിഡുണ്ടോ എന്നറിയാനെത്തുന്ന മാതാപിതാക്കൾ, മറ്റു രോഗങ്ങളുടെ പ്രയാസങ്ങൾക്കിടയിൽ ഇനി കോവിഡ് കൂടിയുണ്ടോ എന്ന ഭീതിയോടെ പരിശോധനകൾക്ക് എത്തുന്നവർ, സഹമുറിയന് പോസിറ്റിവായതിെൻറ പേരിൽ പരിശോധനക്കു വിധേയരാകേണ്ടിവരുന്നവർ... അങ്ങനെ നീണ്ടുപോകുന്നു ആശങ്കയുള്ളവരുടെ പട്ടിക. ഒരു കുടുംബത്തെ മുഴുവൻ കോവിഡ് പിടികൂടിയതും ഇതിനിടെ കാണേണ്ടിവന്നു. അതിൽ ഒരു കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞത് വല്ലാതെ വേദനിപ്പിച്ച സംഭവമാണ്.
ഷെയർ റൂമിൽ താമസിക്കുന്ന സുഹൃത്തിന് കോവിഡ് ഉണ്ടെന്നറിഞ്ഞതോടെ അങ്കലാപ്പിലായ ഗർഭിണി അവരുടെ ആശങ്കകൾ പങ്കുവെച്ചത് നിറകണ്ണുകളോടെയാണ്. ഇതിനിടയിൽ വീട്ടിലെത്തിയാലും സ്വയംപ്രതിരോധം തീർക്കേണ്ട ബാധ്യതകൂടിയുണ്ട് ആരോഗ്യ പ്രവർത്തകർക്ക്. രോഗികളുമായി ഇടപഴകേണ്ടി വരുന്നതിനാൽ വീട്ടുകാരിൽനിന്നുപോലും അകലം പാലിക്കേണ്ടിവരുന്നു. ഒറ്റ മുറിയിൽ കഴിയേണ്ടിവരുന്നു.
രോഗഭയത്താൽ വിളിക്കുന്നവർക്കെല്ലാം മനക്കരുത്തേകുന്ന മറുപടി നൽകേണ്ടത് ഒരു ഡോക്ടറുടെ കടമയാണ്. ഡ്യൂട്ടിയിലാണെങ്കിലും വീട്ടിലാണെങ്കിലും ക്വാറൻറീനിലാണെങ്കിലും ഇത് നിർവഹിച്ചേപറ്റൂ. ഹൃദയസംബന്ധമായ അസുഖമുള്ളവരും ഡയബറ്റ്, നെഫ്രോ രോഗികളുമെല്ലാം വിളിക്കാറുണ്ട്. അവരുടെയും ആശങ്ക കോവിഡിനെക്കുറിച്ചാണ്. സമൂഹത്തിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുേമ്പാഴും സ്വന്തം ആരോഗ്യം കൂടി സംരക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കണം. ഇവർക്ക് പിന്തുണ നൽകേണ്ടത് സമൂഹവും സർക്കാറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
