മുൻകരുതൽ നടപടികൾ പാലിച്ചില്ല; ദുബൈയിൽ 21 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsഏഴോളം സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി •65 വ്യാപാരകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് നൽ കി
ദുബൈ: കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് സ്വീകരിക്കേണ്ട ശക്തമായ മുൻകരു തൽ-പ്രതിരോധ നടപടികളെടുക്കുന്നതിൽ വീഴ്ചവരുത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ദ ുബൈയിൽ നടപടി തുടങ്ങി. ദുബൈ ഇക്കണോമിയിലെ കമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ ്രൊട്ടക്ഷൻ (സി.സി.സി.പി) നടത്തിയ പരിശോധനയിൽ മേഖലയിലെ 21 വ്യാപാരസ്ഥാപനങ്ങൾ അടച്ച ുപൂട്ടി. 65ൽപരം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും പ്രതിരോധ നടപടികൾ സ്വീക രിക്കുന്നതിൽ തികഞ്ഞ അലംഭാവം കാട്ടിയ ഏഴു സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയതായും ദുബൈ ഇക്കണോമി അറിയിച്ചു.
ഒരു മാസത്തോളം സമ്പൂർണ വിലക്ക് നിലനിന്നിരുന്ന ദുബൈയിൽ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരുന്നത്. സുശക്തമായ പ്രതിരോധ നടപടികൾ ഓരോ വ്യാപാരസ്ഥാപനങ്ങളും സ്വന്തം നിലക്ക് സ്വീകരിക്കണമെന്ന് കർശന നിർദേശത്തോടെയായിരുന്നു ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. മുൻകരുതൽ സ്വീകരിക്കുന്നതിൽ വിഴ്ചവരുത്തിയവർക്കെതിരെയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഫ്രിജ് അൽ മുറാർ, അൽ നഖീൽ, ഇൻറർനാഷനൽ സിറ്റി, ഹോർ അൽ അൻസ്, സത് വ, അൽ റഫ, സൂഖ് അൽ കബീർ, കറാമ, അൽ ഖിസൈസ്, അൽ നഹ്ദ, അൽ ബർഷ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഷൂ റിപ്പയറിങ്, ജനറൽ ട്രേഡിങ്, കാർ ആക്സസറീസ്, അലുമിനിയം ട്രേഡിങ്, സാങ്കേതിക സേവനങ്ങൾ, ടെയ്ലറിങ്, മൊബൈൽ ഫോൺ ട്രേഡിങ്, മിൽ, വർക്ക്ഷോപ്പ് ടൂൾ ട്രേഡിങ് തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളാണ് പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയത്.
കഴിഞ്ഞ ദിവസം സി.സി.സി.പി നടത്തിയ പരിശോധന വിപണികൾ ആരംഭിക്കുമ്പോൾ തുടങ്ങി രാത്രി വരെ നീണ്ടു. ഫേസ് മാസ്ക്കുകളും കൈയുറകളും ധരിക്കുക, സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കുക, അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുക തുടങ്ങി കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കാൻ ദുബൈ ഇക്കണോമി വ്യാപാരികളോട് നിർദേശിച്ചു.
അഞ്ചു റസ്റ്റാറൻറുകൾ അടച്ചുപൂട്ടി
ദുബൈ: കോവിഡ് -19െൻറ വ്യാപനം തടയുന്നതിന് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ദുബൈയിലെ അഞ്ചു റസ്റ്റാറൻറുകൾ സാമ്പത്തിക വികസന വകുപ്പ് അടച്ചുപൂട്ടി.
ആഗോള പകർച്ചവ്യാധിക്കെതിരെ പൊതുസുരക്ഷ ഉറപ്പാക്കാൻ നിരവധി സർക്കുലറുകൾ അടുത്തിടെ പുറത്തിറക്കിയിട്ടും അവ പാലിക്കാതെ പ്രവർത്തിച്ച റസ്റ്റാറൻറുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് നിയന്ത്രണ, വാണിജ്യ സംരക്ഷണ വിഭാഗം മാനേജർ ഫൈസൽ അലിയൂൺ പറഞ്ഞു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും തെറ്റായരീതിയിൽ റസ്റ്റാറൻറുകൾക്കുള്ളിൽ ഉപഭോക്താക്കളെ സ്വീകരിച്ചതായി കണ്ടെത്തി.
ഉപഭോക്താക്കളെ അകത്ത് സ്വീകരിക്കരുതെന്നും ഹോം ഡെലിവറിയും പാർസൽ സർവിസും മാത്രമേ അനുവദിക്കാവൂ എന്നും നിർദേശം നൽകിയിരുന്നു. ഇൗ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ അഞ്ചു റസ്റ്റാറൻറുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ട് ചെയ്യപ്പെട്ട ഭക്ഷണശാലകളിലെ ജീവനക്കാരും തൊഴിലാളികളും നിർദേശപ്രകാരം ഫേസ് മാസ്ക്കുകളും കൈയുറകളും ധരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഫേസ് മാസ്ക്കുകളും കൈയുറകളും റസ്റ്റാറൻറുകളിലെ ജീവനക്കാർക്ക് പ്രധാനമാണെന്നും പ്രത്യേകിച്ച് ഭക്ഷണം തയാറാക്കുമ്പോൾ ഇവ നിർബന്ധമായും ധരിച്ചിരിക്കണമെന്നും നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
