ആരോഗ്യപ്രവർത്തകർക്ക് മുഖം പൂർണമായി മൂടുന്ന മാസ്ക്കുകൾ നൽകും
text_fieldsദുബൈ: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന് മുൻനിരയിൽ നിലയുറപ്പിച്ച് പോരാടു ന്ന ആരോഗ്യപ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) നവീ ന ആശയം നടപ്പാക്കുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും അണുനശീകരണയജ്ഞ ത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി മുഖം മുഴുവൻ മൂടുന്ന പ്ലാസ്റ്റിക് മാസ്ക്കുകൾ നിർമിച്ച് വിതരണം നടത്തുകയാണ് ദുബൈ ഹെൽത്ത് അതോറിറ്റി.
അൽ ബദ്ദാ ഹെൽത്ത് സെൻറർ ലാബിലെ ത്രീഡി പ്രിൻറിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള സുരക്ഷ കൂടിയ ഫേസ് മാസ്ക്കുകൾ നിർമിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. പുതിയ മാസ്ക്കുകൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കോവിഡ് വൈറസ് ബാധയേൽക്കുന്നത് തടയുന്നതിന് സഹായിക്കും.
കൊറോണ വൈറസ് രോഗികളുമായി നേരിട്ട് ഇടപെടുന്ന ഡോക്ടർമാർക്ക് 500 മാസ്ക്കുകളാണ് അതോറിറ്റി ആദ്യഘട്ടത്തിൽ നൽകുന്നത്. നിലവിൽ ഓരോ 48 മണിക്കൂറിലും 50 മാസ്ക്കുകൾ വീതം നിർമിക്കുന്നതായും അതോറിറ്റി വക്താക്കൾ അറിയിച്ചു. ദുബൈയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച ഫലമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഡി.എച്ച്.എ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
