തൊഴിലാളികൾക്ക് ഭക്ഷണമൊരുക്കി ഇൻകാസ് ഫുജൈറ
text_fieldsഫുജൈറ: ലോക്ഡൗണിൽ കുടുങ്ങി തൊഴിലും വാസവും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഫുജൈറ ഇ ൻകാസ്. ഫുജൈറ അതിർത്തിയിൽ റാസൽഖൈമയിൽ ഉൾപ്പെട്ട അൽ ഖേലിൽ ലേബർ ക്യാമ്പിൽ ഭക്ഷണക് ഷാമം നേരിട്ട 150ഒാളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണസാമഗ്രികൾ എത്തിച്ചു തുടങ്ങിയ പ്ര വർത്തനം ഒരു മാസമായി തുടരുകയാണ്. പാചകം ചെയ്ത ഭക്ഷണവും ഭക്ഷണസാമഗ്രികളുടെ കിറ്റുകളും മരുന്നുകളും എത്തിക്കുന്നുണ്ട്.
രോഗലക്ഷണമുള്ളവരെ പരിശോധനക്ക് അയക്കുന്നതിനും ബാക്കിയുള്ളവരെ ക്വാറൻറീൻ ചെയ്യുന്നതിനും സഹായിക്കുന്നു. ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി. അബൂബക്കറിെൻറ നേതൃത്വത്തിൽ വളൻറിയർമാർ വിവിധ മേഖലയിൽ പ്രതിനിധികളെ നിശ്ചയിച്ചാണ് പ്രവർത്തിക്കുന്നത്. ഫുജൈറ, കൽബ, ഖോർഫക്കാൻ, ദിബ്ബ , മസാഫി തുടങ്ങിയ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, പി.സി. ഹംസ, ഷാജി കാസ്മി, എ.കെ. യൂസുഫലി, ലസ്റ്റിൻ, ഇൻകാസ് എറണാംകുളം ജില്ല പ്രസിഡൻറ് രാജേഷ് കെ. അപ്പു, പാലക്കാട് ജില്ല പ്രസിഡൻറ് നാസർ പറമ്പിൽ, ട്രഷറർ ഉസ്മാൻ ചെക്യാട്, മലപ്പുറം പ്രസിഡൻറ് ഇ.ടി. സുബൈർ, മോനി ചാക്കോ, സീനി ജമാൽ, അബ്ദുൽ സമദ്, അനൂപ് തുടങ്ങിയവരെല്ലാം മുഴുവൻ സമയ വളൻറിയർമാരായി രംഗത്തുണ്ട്. സഹായങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0506705262, 0556768899.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
