Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​റി​ലി​രു​ന്നാ​ൽ...

കാ​റി​ലി​രു​ന്നാ​ൽ മ​തി; മാം​സം എ​ത്തും

text_fields
bookmark_border

അ​ബൂ​ദ​ബി: കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ൽ ഡ്രൈ​വ് ത്രൂ ​അ​റ​വു​ശാ​ ല​ക​ൾ തു​റ​ന്നു. വാ​ഹ​ന​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക്​​ പു​റ​ത്തി​റ​ങ്ങാ​തെ മാം​സം എ​ത്തി​ക്കു​ന്ന സം​വി​ ധാ​ന​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ നാ​ണ് അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി ഉ​പ​ഭോ​ക്താ​ക്ക​ളെ വെ​ളി​യി​ലി​റ​ക്കാ​തെ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സൗ​ക​ര്യം സ​ജ്ജ​മാ​ക്കി​യ​ത്. ഇ​തു​വ​ഴി അ​റ​വു​ശാ​ല​ക​ളി​ലെ വെ​യ്​​റ്റി​ങ് റൂ​മു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്കൊ​ഴി​വാ​ക്കാ​മെ​ന്ന്​ ക​രു​തു​ന്നു.

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ മു​നി​സി​പ്പാ​ലി​റ്റി അ​റ​വു​ശാ​ല​ക​ളി​ൽ 70,000 മൃ​ഗ​ങ്ങ​ളെ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ക​ശാ​പ്പു​ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പു​തി​യ സം​വി​ധാ​നം അ​നു​സ​രി​ച്ച്​ അ​റ​വു​ശാ​ല​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​നു സ​മീ​പ​മെ​ത്തി ഓ​ർ​ഡ​ർ സ്വീ​ക​രി​ക്കും. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മാം​സം എ​ത്തി​ക്കു​ക​യും ചെ​യ്യും. മു​നി​സി​പ്പ​ൽ സൂ​പ്പ​ർ​വൈ​സ​റാ​ണ് ഓ​ർ​ഡ​ർ, ക​ശാ​പ്പ് എ​ന്നി​വ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ബോ​റ​ടി മാ​റ്റാ​ൻ മു​നി​സി​പ്പാ​ലി​റ്റി ന​ൽ​കു​ന്ന സൗ​ജ​ന്യ ഇ​ൻ​റ​ർ​നെ​റ്റ് വൈ​ഫൈ ഉ​പ​ക​രി​ക്കു​മെ​ന്ന്​ അ​ബൂ​ദ​ബി ​േസ്ലാ​ട്ട​റി​ങ്​ വി​ഭാ​ഗം മേ​ധാ​വി ഖ​ൽ​ഫാ​ൻ അ​ൽ മു​ഹൈ​രി​ബി ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​റ​ച്ചി ഓ​ർ​ഡ​ർ ചെ​യ്യാ​നും കൈ​മാ​റാ​നും മു​നി​സി​പ്പാ​ലി​റ്റി ര​ണ്ട് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും നേ​രി​െ​ട്ട​ത്തി​യാ​ണ്​ ഒാ​ർ​ഡ​ർ ന​ൽ​കു​ന്ന​ത്. അ​റ​വു​ശാ​ല​ക​ൾ പ​തി​വാ​യി വൃ​ത്തി​യാ​ക്കു​ക​യും ജീ​വ​ന​ക്കാ​രു​ടെ ശ​രീ​രോ​ഷ്മാ​വ് ദി​വ​സ​വും രാ​വി​ലെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ 13,000 മൃ​ഗ​ങ്ങ​ളെ​യാ​ണ് ക​ശാ​പ്പി​നാ​യി എ​ത്തി​ച്ച​ത്. 145ഓ​ളം ക​ശാ​പ്പു​കാ​രും 300 തൊ​ഴി​ലാ​ളി​ക​ളും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ നാ​ല് പൊ​തു അ​റ​വു​ശാ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്നു. ഇ​ന്ത്യ, ആ​സ്ട്രേ​ലി​യ, സോ​മാ​ലി​യ, ഒ​മാ​ൻ, സൈ​പ്ര​സ്, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് മൃ​ഗ​ങ്ങ​ളെ അ​ബൂ​ദ​ബി ക​ന്നു​കാ​ലി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ടു​മാ​ടു​ക​ൾ ആ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നാ​ണെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story