ആശ്വാസവാർത്തകളുമായി യു.എ.ഇ
text_fieldsദുബൈ: ലോകം മുഴുവൻ കോവിഡ് ആശങ്ക പടരുേമ്പാഴും ആശ്വാസവാർത്തകളുമായി യു.എ.ഇ. ഒരാഴ് ചക്കിടെ രാജ്യത്ത് രോഗമുക്തരായത് 618 പേരാണ്. യു.എ.ഇയുടെ ജനസംഖ്യയുടെ 10 ശതമാനം പേര െയും പരിശോധനക്കു വിധേയരാക്കി ലോകത്തിന് മാതൃക തീർക്കാനും രാജ്യത്തിനു കഴിഞ്ഞു.< br /> ജൂൺ മൂന്നാം വാരത്തോടെ രാജ്യത്തുനിന്ന് കൊറോണ വൈറസിനെ പൂർണമായും തുടച്ചുനീക്ക ാനാകുമെന്ന പഠനവും പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ കാണുന്നത്. മറ ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതും യു.എ.ഇയുടെ ചികിത്സാസൗകര്യ ങ്ങളുടെ മികവായി എടുത്തുകാണിക്കുന്നു.
രോഗമുക്തർ കൂടുന്നു
ദിവസവും 500ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരാശരി നൂറിനടുത്ത് രോഗികൾ സുഖംപ്ര ാപിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 341 പേരാണ് രോഗമുക്തരായത്. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ 20 ശതമാനത്തിനടുത്ത് സുഖംപ്രാപിക്കുന്നുണ്ട്. ഞായറാഴ്ച വരെ രാജ്യത്ത് 10,349 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരിൽ 1978 പേരും ആശുപത്രി വിട്ടു. ബാക്കിയുള്ള 8371 പേരാണ് നിരീക്ഷണത്തിലുള്ളത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിലെ മരണനിരക്കും വളരെ കുറവാണ്. ഇതുവരെ 76 പേരാണ് മരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് മൂന്നു മാസത്തോടടുക്കുേമ്പാഴും മരണനിരക്ക് പിടിച്ചുനിർത്താനായത് ആരോഗ്യസംവിധാനങ്ങളുടെ നേട്ടമായി കണക്കാക്കുന്നു. ഇതിനുശേഷം രോഗം സ്ഥിരീകരിച്ച പല രാജ്യങ്ങളിലും മരണസംഖ്യ കുതിച്ചുയർന്നപ്പോഴാണ് യു.എ.ഇയിൽ ഇത് നിയന്ത്രണ വിധേയMമാക്കിയത്.
10 ലക്ഷം പരിശോധനകൾ
പ്രവാസികൾ ഉൾപ്പെടെ യു.എ.ഇയിലെ ജനസംഖ്യ ഒരു കോടിയിലേറെ വരും. ഇതിൽ 10 ലക്ഷം പേരെയും പരിശോധനക്കു വിധേയരാക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് യു.എ.ഇ. 30,000 പേരെയാണ് ഇവിടെ ദിവസവും പരിശോധനക്കു വിധേയരാക്കുന്നത്. ഒരുപേക്ഷ, രാജ്യത്തെ മുഴുവൻ താമസക്കാരെയും പരിശോധനക്കു വിധേയരാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. എല്ലാ എമിറേറ്റുകളിലും ഹെൽത്ത് സെൻററുകളിൽ സൗജന്യ പരിേശാധന കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, അഞ്ചു മിനിറ്റുകൊണ്ട് വാഹനത്തിലിരുന്ന് പരിശോധന പൂർത്തിയാക്കുന്ന ഡ്രൈവ് ത്രൂ സെൻററുകളുമുണ്ട്. വീടുകളിലെത്തി പരിശോധന നടത്തുന്ന മൊബൈൽ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
ജൂണിൽ ശമനമെന്ന് പഠനം
ജൂൺ 21ഒാടെ യു.എ.ഇയിൽ കോവിഡിെൻറ സാന്നിധ്യം പൂർണമായും ഇല്ലാതാവുമെന്നാണ് പ്രമുഖ സാേങ്കതിക സ്ഥാപനമായ സിംഗപ്പൂർ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി ആൻഡ് ഡിസൈനിെൻറ പഠനം. ഇന്ത്യ ഉൾപ്പെടെയുള്ള 28 രാജ്യങ്ങളിലെ സാധ്യതകളാണ് പഠനത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
മേയ് പത്തോടെ യു.എ.ഇ 97 ശതമാനവും കോവിഡ് മുക്തമാകും. മേയ് 18ന് 99 ശതമാനം കോവിഡും ഇല്ലാതാവുമെന്നും ഗ്രാഫിൽ പറയുന്നു. എന്നാൽ, പഠനം അനുസരിച്ച് ഏപ്രിൽ പകുതി മുതൽ യു.എ.ഇയിെല കോവിഡ് ബാധിതരുടെ എണ്ണം കുറയേണ്ടതാണ്. പക്ഷേ, പ്രവചനത്തിന് വിരുദ്ധമായി കൂടുകയാണ് ചെയ്യുന്നത്. പരിശോധനകൾ കൂടുതൽ സജീവമാക്കിയതാണ് രോഗികളുടെ എണ്ണം കുത്തനെ ഉയരാൻ കാരണമെന്നും ഇത് വൈകാതെ കുറഞ്ഞുതുടങ്ങുമെന്നുമാണ് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ലോകത്താകമാനം ജൂൺ അവസാനത്തോടെ കോവിഡ് ഇല്ലാതാകുമെന്നും പ്രവചനത്തിൽ പറയുന്നുണ്ട്.
നാഇഫിൽ പുതിയ കേസുകളില്ല
കോവിഡ് ഏറ്റവുമധികം ബാധിച്ച നാഇഫ് മേഖലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്്തിട്ടില്ലെന്ന വാർത്ത പ്രവാസികൾക്ക് ആശ്വാസമേകുന്നു. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കുറച്ചു ദിവസങ്ങളായി പുതിയ കേസുകളില്ലെന്ന് ഫെഡറൽ നാഷനൽ കൗൺസിൽ മെംബർ ദഹാർ ബെൽഹൂൽ അൽ ഫലാസിയാണ് അറിയിച്ചത്. ഇവിടെ 6391 പേരെയാണ് പരിേശാധനക്ക് വിധേയമാക്കിയത്.
ദുബൈയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും നാഇഫ് ഉൾപ്പെട്ട അൽറാസ് മേഖല ഇപ്പോഴും അടഞ്ഞുതന്നെയാണ്. ഇവിടെ ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങളും അണുമുക്തമാക്കൽ യജ്ഞവുമാണ് കോവിഡ് നിയന്ത്രണത്തിന് കാരണമായത്. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ മേഖലയിൽ ഇപ്പോഴും ഭക്ഷണമെത്തിക്കുകയും ക്വാറൻറീൻ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
