മാളുകൾക്ക് മാർഗനിർദേശങ്ങളായി, ഒരാഴ്ചക്കകം തുറന്നുപ്രവർത്തിക്കാൻ സാധ്യത
text_fieldsദുബൈ: കോവിഡ് -19 വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ ഷോപ്പിങ് മാളുകളും സൂക്കുക ളും നീണ്ട ഇടവേളക്കുശേഷം തുറന്നുപ്രവർത്തിക്കാനുള്ള നടപടികളൊരുങ്ങുന്നു. കർശന സ ുരക്ഷാ നിർദേശങ്ങളും പ്രതിരോധ മുൻകരുതലും ഉറപ്പാക്കിയശേഷം മാത്രമായിരിക്കും ദുബൈയിലെ ഷോപ്പിങ് മാളുകൾ വീണ്ടും പ്രവർത്തനസജ്ജമാവുക. ഇതിനായി കർശനമായ മാർഗനിർദേശങ്ങൾ ദുബൈ ഇക്കോണമി പുറത്തിറക്കി. എന്നാൽ മാളുകൾ എപ്പോൾ തുറന്നുപ്രവർത്തിക്കുമെന്നുള്ള അന്തിമ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഒരാഴ്ചക്കകം ഷോപ്പിങ് മാളുകളും സൂക്കുകളും പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ മാളുകളിലെയും കവാടങ്ങളിൽ ശരീര താപനില പരിശോധിക്കുന്നതിന് ആവശ്യമായ സംവിധാനമൊരുക്കണം, മാളിലെത്തുന്നവർ നിർബന്ധമായും ഫേസ് മാസ്കുകളും കൈയുറകളും ധരിച്ചിരിക്കണം ഇവയാണ് ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങൾ. 10 മണിക്കൂർ മാത്രമേ മാളുകൾ പ്രവർത്തിക്കാവൂ എന്ന അറിയിപ്പ് നൽകിയതിന് പിന്നാലെ മൂന്ന് മണിക്കൂറിലധികം ഉപഭോക്താക്കൾ മാളുകളിൽ ചെലവഴിക്കുന്നത് തടയണമെന്നും നിർദേശമുണ്ട്. മാത്രമല്ല, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നുമുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനും പാടില്ല. 24 മണിക്കൂറും അണുനശീകരണ പ്രവർത്തനങ്ങൾ തുടരണം.
മൊത്തം ഉൾക്കൊള്ളാനാവുന്നതിെൻറ 30 ശതമാനം ഉപഭോക്താക്കളെ മാത്രമേ ആദ്യഘട്ടത്തില്‍ അനുവദിക്കാവൂ എന്നതാണ് പ്രധാനപ്പെട്ട നിർദേശം. ശരീരതാപനിലയില്‍ വ്യത്യാസം ഉണ്ടെന്ന് തോന്നിക്കുന്ന ആളുകളെ മാറ്റിയിരുത്താന്‍ പ്രത്യേക ഇടം സജ്ജീകരിക്കണം. മാള്‍ കാര്‍ പാര്‍ക്കിങ്ങുകള്‍ 75 ശതമാനവും അടച്ചിടും. വാലറ്റ് പാര്‍ക്കിങ് പൂർണമായി ഒഴിവാക്കാനും കർശന നിർദേശമുണ്ട്. വ്യക്തികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ വരെ സാമൂഹിക അകലം പാലിക്കുകയെന്ന നിബന്ധന കർശനമായി നടപ്പാക്കണം. വന്‍ തിരക്കുണ്ടാക്കുന്ന തരത്തില്‍ പ്രമോഷനോ വിലക്കിഴിവോ നടത്തരുത്. ആഭരണങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശകര്‍ തൊട്ടുനോക്കുന്ന ഉല്പന്നങ്ങള് അണുനശീകരണം നടത്തണം. സ്മാര്‍ട് പേമെൻറുകള്‍ വഴിയോ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വഴിയോ പണമടക്കാന്‍ പ്രോത്സാഹിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
