പ്രവാസികളുടെ മൃതദേഹങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിലക്ക്
text_fieldsഅജ്മാൻ: വിദേശത്ത് നിന്നെത്തുന്ന മൃതദേഹങ്ങൾക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വീണ്ടും വിലക്ക്. ഇതേത്തുടർന ്ന് രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിക്കാനായില്ല. യു.എ.ഇയിൽ നിന്ന് അയക്കേണ്ട രണ്ട് മൃതദേഹങ്ങളും ഇതുമൂലം അയക്കാൻ കഴിഞ്ഞില്ല. വിദേശത്ത് നിന്നെത്തുന്ന മൃതദേഹങ്ങൾ സ്വീകരിക്കേ ണ്ടെന്ന് കേന്ദ്ര നിർദേശമുണ്ടെന്നാണ് വിമാനത്താവളം അധികൃതർ പറയുന്നതെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. ദുബൈയിൽ നിന്നും എമിറേറ്റ്സ് കാർഗോ വിമാനത്തിൽ ചെന്നൈയിലേക്ക് അയച്ച രണ്ട് മൃതദേഹങ്ങൾ വിട്ടുനൽകാനാണ് അധികൃതർ വിസമ്മതിച്ചത്.
ബുധനാഴ്ച രാത്രി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വ്യാഴാഴ്ച വൈകീട്ടും ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലേക്കയക്കാനായി ദുബൈയിലെയും അബൂദബിയിലെയും കാർഗോയിലെത്തിച്ചെങ്കിലും നാട്ടിൽ നിന്നുള്ള അനുമതിയില്ലാത്തതിനാൽ വിമാനത്തിൽ കയറ്റാനായില്ല. എംബാമിങ് പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡ് മൂലം മരിച്ചതല്ലെന്ന് ഉറപ്പുവരുത്തിയ മൃതദേഹങ്ങൾ മാത്രമാണ് നാട്ടിലേക്ക് അയക്കുന്നത്. കോവിഡ് മൂലം മരിച്ചവ യു.എ.ഇയിൽ തന്നെ സംസ്കരിക്കുകയാണ് ചെയ്യുന്നത്. കാർഗോ വിമാനങ്ങളിലാണ് നാട്ടിൽ മൃതദേഹങ്ങൾ എത്തിക്കുന്നത്.
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം സ്വീകരിക്കാൻ ഇന്ത്യൻ അധികൃതർ തുടക്കത്തിൽ വിമുഖത കാണിച്ചിരുന്നെങ്കിലും അതാത് രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രാലയത്തിെൻറയും ഇന്ത്യൻ എംബസി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെയും സാക്ഷ്യപത്രത്തിെൻറ പിൻബലത്തിൽ മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. വിമാനത്താവളത്തിൽ മാറി മാറി വരുന്ന ഉദ്യോഗസ്ഥർ പ്രവാസികളുടെ മൃതദേഹത്തോട് അപമര്യാദയായി പെരുമാറുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് സർക്കാർ തലത്തിൽ തന്നെ പ്രവാസികളുടെ മൃതദേഹങ്ങളോട് ചിറ്റമ്മ നയം സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
