Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​മ്മ​ൾ ഒ​രു...

ന​മ്മ​ൾ ഒ​രു കു​ടും​ബം; ഇ​വി​ടെ​യാ​രും വി​ദേ​ശി​ക​ള​ല്ല

text_fields
bookmark_border
ന​മ്മ​ൾ ഒ​രു കു​ടും​ബം;  ഇ​വി​ടെ​യാ​രും വി​ദേ​ശി​ക​ള​ല്ല
cancel
camera_alt?????? ??????? ?????? ???????? ????????????

ദു​ബൈ: പ്ര​വാ​സി​ക​ളെ​ന്നോ സ്വ​ദേ​ശി​ക​ളെ​ന്നോ വേ​ർ​തി​രി​വി​ല്ലാ​തെ മ​നു​ഷ്യ​ത്വ​ത്തെ ചേ​ർ​ത്തു​പി​ട ി​ക്കു​ന്ന യു.​എ.​ഇ​യു​ടെ സ്​​നേ​ഹ​ത്തി​​െൻറ പു​തി​യ ഉ​ദാ​ഹ​ര​ണം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചി​ര ി​ക്കു​ക​യാ​ണ്​ പ്ര​വാ​സി​യാ​യ സാം ​ഡ​നൂ​റ. സി​ലി​ണ്ട​റി​ലെ ഒാ​ക്​​സി​ജ​ൻ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ പി​ താ​വി​നെ സ​ഹാ​യി​ച്ച ജ​മാ​ൽ എ​ന്ന യു​വാ​വി​നെ കു​റി​ച്ച്​ സാം ​ഡ​നൂ​റ കു​റി​ച്ച അ​നു​ഭ​വം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്​​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം.

‘യു.​എ.​ഇ​യി​ൽ ന​മ്മ​ളെ​ല്ലാം ഒ​രു കു​ടും​ബ​മാ​ണ്, ഇ​വി​ടെ​യാ​രും വി​ദേ​ശി​ക​ള​ല്ല’​എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ്​ ശൈ​ഖ്​ ഹം​ദാ​ൻ ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. സാം ​ഡ​നൂ​റ​യു​ടെ 94കാ​ര​നാ​യ പി​താ​വ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലാ​ണ്​ താ​മ​സം. എ​മ​ർ​ജ​ൻ​സി സ​മ​യ​ത്ത്​ ഉ​പ​യോ​ഗി​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റി​ലെ ഒാ​ക്​​സി​ജ​ൻ തീ​ർ​ന്നെ​ങ്കി​ലും ​േലാ​ക്​​ഡൗ​ണാ​യ​തി​നാ​ൽ റീ​ഫി​ൽ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ്​ ദു​ബൈ ക​മ്യൂ​ണി​റ്റി െഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി​യി​ൽ ബ​ന്ധ​പ്പെ​ട്ട​ത്.

അ​വ​രാ​ണ്​ ജ​മാ​ൽ എ​ന്ന യു​വാ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​ത്ത​ന്ന​ത്. എ​വി​ടെ​യൊ​ക്കെ​യോ അ​ല​ഞ്ഞു​തി​രി​ഞ്ഞ ജ​മാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ്​​നേ​ഹം നി​റ​ച്ച സി​ലി​ണ്ട​റു​മാ​യി വീ​ട്ടി​ലെ​ത്തി. നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക്​ വി​ദേ​ശി​ക​​ള​ല്ലെ​ന്നും ഇ​ത്​ നി​ങ്ങ​ളു​ടെ വീ​ടാ​ണെ​ന്നും നി​ങ്ങ​ളു​ടെ പി​താ​വ്​ ഞ​ങ്ങ​ളു​ടേ​ത്​ കൂ​ടി​യാ​ണെ​ന്നും ജ​മാ​ൽ പ​റ​ഞ്ഞ​പ്പോ​ൾ ക​ണ്ണു​നി​റ​ഞ്ഞ​താ​യി സാം ​ഡ​നൂ​റ കു​റി​ക്കു​ന്നു. എ​ന്ത്​ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും വി​ളി​ക്കാ​ൻ മ​റ​ക്ക​രു​ത്​ എ​ന്നോ​ർ​മി​പ്പി​ച്ചാ​ണ്​ ജ​മാ​ൽ മ​ട​ങ്ങി​യ​ത്. മ​നു​ഷ്യ​ത്വം എ​ന്താ​ണെ​ന്ന്​ ദു​ബൈ പ​ഠി​പ്പി​ച്ച​താ​യും സാം ​ഡ​നൂ​റ എ​ഴു​തു​ന്നു. ശൈ​ഖ്​ ഹം​ദാ​ന്​ പു​റ​മെ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ്​ ഇൗ ​പോ​സ്​​റ്റ്​ ഷെ​യ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story