Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഫ്ലാ​റ്റു​ക​ളി​ലെ​ത്തും കെ.​എം.​സി.​സി​യു​ടെ റ​മ​ദാ​ൻ സ്നേ​ഹ​വി​രു​ന്ന്

text_fields
bookmark_border
ഫ്ലാ​റ്റു​ക​ളി​ലെ​ത്തും കെ.​എം.​സി.​സി​യു​ടെ റ​മ​ദാ​ൻ സ്നേ​ഹ​വി​രു​ന്ന്
cancel
camera_alt????? ???????? ?????? ??.???.???.??? ??????????? 400 ???????????????? ????????????? ????????????????????? ???? ??????? ????? ??.???.???.??? ????????? ??.???. ????????????? ???????????????????

ദു​ബൈ: റ​മ​ദാ​നി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 400 ഫ്ലാ​റ്റു​ക​ളി​ൽ ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി സ്നേ​ഹ ​വി​രു​ന്നൊ​രു​ക്കു​ന്നു. കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ജോ​ലി​യും വേ​ത​ന​വും ഇ​ല്ലാ​ത െ പ്ര​യാ​സ​പ്പെ​ടു​ന്ന ബാ​ച്ചി​ല​ർ​മാ​രും ഫാ​മി​ലി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന 5000ത്തോ​ളം പേ​ർ​ക്ക് പ​ദ്ധ​തി വ​ഴി ഒ​രു മാ​സ​ക്കാ​ല​ത്തെ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കും. നാ​ലാ​ഴ്ച​ക​ളി​ലാ​യി കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​ർ ഫ്ലാ​റ്റു​ക​ളി​ൽ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ നേ​രി​ട്ടെ​ത്തി​ക്കും. ദേ​ര നാ​യി​ഫി​ൽ ആ​രം​ഭി​ച്ച ജി​ല്ല കെ.​എം.​സി.​സി​യു​ടെ ഹെ​ൽ​പ് ഡെ​സ്ക് ആ​സ്ഥാ​ന​ത്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മാ​യി​ൽ നി​ർ​വ​ഹി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ചേ​ലേ​രി, സം​സ്ഥാ​ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് റ​യീ​സ് ത​ല​ശ്ശേ​രി, സെ​ക്ര​ട്ട​റി ഒ. ​മൊ​യ്തു ച​പ്പാ​ര​പ്പ​ട​വ്, ജി​ല്ല കെ.​എം.​സി.​സി കോ​വി​ഡ് പ്ര​തി​രോ​ധ സെ​ല്ലു​ക​ളു​ടെ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ റ​ഹ്‌​ദാ​ദ് മൂ​ഴി​ക്ക​ര, ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി കോ​വി​ഡ് പ്ര​തി​രോ​ധ വി​ങ്​ പ്ര​തി​നി​ധി ഷൗ​ക്ക​ത്ത് മാ​തോ​ടം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം ഇ​രി​ട്ടി, ഫൈ​സ​ൽ മാ​ഹി, മു​നീ​ർ ഐ​ക്കോ​ടി​ച്ചി, റ​ഫീ​ഖ് ക​ല്ലി​ക്ക​ണ്ടി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് ക​തി​രൂ​ർ, ശം​സു​ദ്ദീ​ൻ എ​റ​ന്ത​ല, വാ​ഹി​ദ് പാ​നൂ​ർ, ന​ദീ​ർ ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story