കോവിഡ് 19 പ്രതിരോധത്തിനായി യൂനിയൻകോപ് നീക്കിവെച്ചത് 1.7 കോടി ദിര്‍ഹം
text_fieldsദുബൈ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി യു. എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂനിയന്‍ കോപ് 1.7 കോടി ദിര്‍ഹം നീക്ക ി വെച്ചു. ഏപ്രില്‍ 22 വരെ 80,52,200 ദിര്‍ഹമാണ് ചെലവഴിച്ചത്. ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പെ ടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകക്ക് പുറമെയാണിത്. ഈ വര്‍ഷം ആദ്യം മുതല്‍ ആഗോള വിപണി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് ഉൽപന്ന വിതരണത്തെയും വിലയെയും ഉള്‍പ്പെടെ ബാധിച്ചിട്ടുണ്ടെങ്കിലും അതിനെ നേരിടുവാൻ നിരവധി തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടുവരികയാണെന്ന് യൂനിയന്‍ കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി വിഡിയോ കോൺഫറൻസിങ് മുഖേനെ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റമദാന് മുന്നോടിയായി 25,000ത്തിലധികം ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുറക്കുന്നതിനായി 15 കോടി ദിര്‍ഹം അനുവദിച്ചതായി യൂനിയന്‍ കോപ് സി.ഇ.ഒ പറഞ്ഞു. ഏകദേശം 70 കോടി ദിര്‍ഹമിെൻറ വില്പന റമദാന് മാസത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ. ആഴ്ച തോറുമുള്ള പര്‍ചേസ് ഒഴിവാക്കി ആളുകള്‍ പ്രതിമാസ ഷോപ്പിങ് ശീലിക്കണമെന്നും അതിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കണമെണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
റമദാനും ഈദും പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വിതരണക്കാരുമായി യൂനിയന്‍ കോപ് 50 കോടി ദിര്‍ഹമിെൻറ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഉല്പന്നങ്ങള് അടിയന്തര സാഹചര്യത്തില്‍ മറ്റ് വ്യാപാരികള്‍ക്ക് നല്‍കാനും തയാറാണ്. എല്ലാ യൂനിയന്‍ കോപ് ശാഖകളും രാവിലെ ഏഴു മുതല്‍ വെളുപ്പിന് രണ്ട് വരെ തുറന്നു പ്രവര്‍ത്തിക്കും. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ദിവസേന അഞ്ച് മണിക്കൂറോളം അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്നതിനാല്‍ സമയം പരിമിതപ്പെടുത്തുകയായിരുന്നു. രാവിലെ ഒരു മണിക്കൂര്‍ മുതിര്‍ന്ന പൗരന്മാര്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. റമദാനോടനുബന്ധിച്ച് കടകളിലെ തിരക്ക് ഒഴിവാക്കാന്‍ ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 32,000ത്തോളം ഉള്പന്നങ്ങള് ഹോം ഡെലിവറിയായി എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
