Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​ൽ ഖു​വൈ​നി​ൽ...

ഉ​മ്മു​ൽ ഖു​വൈ​നി​ൽ ത​ണ​ൽ​വി​രി​ച്ച്​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
ഉ​മ്മു​ൽ ഖു​വൈ​നി​ൽ ത​ണ​ൽ​വി​രി​ച്ച്​  ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ
cancel
camera_alt????????? ???????? ????????? ?????????????, ??????????????????? ??????????? ????????????????

കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി വി​ത​ച്ച വി​നാ​ശ​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​നു​ള്ള പ്ര​യ​ത്​​ന​ത്തി​ലാ​ണ്​ ലോ ​കം. അ​തി​ജീ​വ​ന​ത്തി​​െൻറ വ​ഴി​യി​ൽ പ്ര​വാ​സി​ക​ളെ​യും താ​ങ്ങി​പ്പി​ടി​ച്ചാ​ണ്​ യു.​എ.​ഇ​യു​ടെ പ്ര​യാ​ണം. കാ​രു​ണ്യ​ത്തി​​െൻറ ക​ര​ങ്ങ​ൾ നീ​ട്ടു​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ സ്വ​ദേ​ശി​ക​ളെ​ന്നോ അ​തി​ഥി​ക​ളെ​ ന്നോ വ്യ​ത്യാ​സ​മി​ല്ലാ​ത്തെ സു​ര​ക്ഷ​വ​ല​യം തീ​ർ​ക്കു​ക​യാ​ണ്. അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ടും സ​ന്ന​ദ്ധ സേ​ന​ക​ളു​ടെ പ്ര​യ​ത്നം കൊ​ണ്ടും ഉ​മ്മു​ൽ ഖു​വൈ​നി​ൽ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഭ​ര​ണ​കൂ​ട​​ത്തി​നൊ​പ്പം ചേ​ർ​ന്നു​നി​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​നും ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​നും ഉ​മ്മു​ൽ​ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നാ​യി. കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ട​ക്കം മു​ത​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​ണ്. ഹെ​ൽ​പ് ഡെ​സ്ക് രൂ​പ​വ​ത്ക​രി​ക്കു​ക​യും ആ​രോ​ഗ്യ വ​കു​പ്പും ക​മ്യൂ​ണി​റ്റി പൊ​ലീ​സു​മാ​യും ചേ​ർ​ന്ന്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. കേ​ര​ള മോ​ഡ​ൽ പ​ദ്ധ​തി​യാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​വി​ടെ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​വ​രെ​യും കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രെ​യും ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ഇ​ട​പ​ഴ​കു​ന്ന​വ​രെ​യും ക​ണ്ടു​പി​ടി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ക്കു​ന്നു​ണ്ട്.

ഇ​വ​രെ ഐ​സൊ​ലേ​റ്റ് ചെ​യ്യു​വാ​നും ക്വാ​റ​ൻ​റീ​ൻ ചെ​യ്യു​വാ​നും സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്നു. ക്വാ​റ​ൻ​റീ​ൻ പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് സ്ഥ​ല പ​രി​മി​തി​ക​ളു​ണ്ടെ​ങ്കി​ൽ അ​സോ​സി​യേ​ഷ​​െൻറ ഓ​ഡി​റ്റോ​റി​യം അ​ട​ക്കം എ​ല്ലാ ബി​ൽ​ഡി​ങ്ങു​ക​ളും വി​ട്ടു​ന​ൽ​കാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ​ലി ഇ​ല്ലാ​തെ​യും ശ​മ്പ​ളം ല​ഭി​ക്കാ​തെ​യും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും റൂ​മു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​രു​ന്നും മ​റ്റു സ​ഹാ​യ​വും ചെ​യ്തു വ​രു​ന്നു. ഉ​മ്മു​ൽ ഖു​വൈ​നു പു​റ​ത്തു​ള്ള രോ​ഗി​ക​ൾ​ക്കും ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും മ​രു​ന്നെ​ത്തി​ച്ചു. ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ലു​ലു ഗ്രൂ​പ്പ്, സ്വ​ദേ​ശി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്.

ജ​ന​സം​ഖ്യ​യു​ടെ 80 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ പൂ​ർ​ണ​സം​ര​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണ്​ യു.​എ.​ഇ ഭ​ര​ണ​കൂ​ടം. ഇ​ത്​ ചെ​റി​യ കാ​ര്യ​മ​ല്ല. എ​ങ്കി​ലും, ​രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​താ​തു രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ നാ​ട്ടി​െ​ല​ത്തി​ക്കു​ന്ന​തി​ന്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്താ​ൻ യു.​എ.​ഇ അ​നു​മ​തി ന​ൽ​കി​യ​ത്. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇൗ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ ഉ​ൾ​പെ​ടെ​യു​ള്ള​വ ഇ​തി​നോ​ട്​ മു​ഖം തി​രി​ച്ച​ത്​ പ്ര​വാ​സി​ക​ളെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്.

ഇ​വി​ടെ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്ന​വ​രെ​യോ കോ​വി​ഡ്​ രോ​ഗി​ക​ളെ​യോ നാ​ട്ടി​ലെ​ത്തി​ച്ച്​ ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ വി​പ്ല​വം സൃ​ഷ്​​ടി​ക്കാ​ന​ല്ല പ്ര​വാ​സി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. മ​റി​ച്ച്, 65നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ, വി​സി​റ്റി​ങ്​ വി​സ​യി​ലെ​ത്തി​യ​വ​ർ, മ​രു​ന്ന്​ തീ​ർ​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കേ​ണ്ട​ത്. പ്ര​വാ​സി​ക്ക് അ​വ​​െൻറ മാ​തൃ രാ​ജ്യ​ത്ത് ​എ​ത്തു​ക എ​ന്ന​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മൗ​ലി​ക​മാ​യ അ​വ​കാ​ശ​മാ​ണ്. കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story