400 പേർക്ക് ജന്മനാട്ടിലെത്താൻ സഹായം നൽകി എമിറേറ്റ്സ് റെഡ് ക്രെസൻറ്
text_fieldsഅബൂദബി: വിവിധ രാജ്യങ്ങളിലെ 400 പേർക്ക് ജന്മനാട്ടിലെത്താൻ സഹായം നൽകി എമിറേറ്റ്സ് റെഡ് െക്രസൻറ് (ഇ.ആർ.സി). നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും അനുബന്ധ ചെലവുകളുമാണ് ഇ.ആർ.സി ഏറ്റെടുത്തത്.
പശ്ചിമ അബൂദബിയിലെ റൂളേഴ്സ് പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രെസൻറ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണമാണ് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ സഹകരണത്തോടെ സഹായം നൽകുന്നത്.
യാത്രാ വിമാനങ്ങൾ സർവിസ് നടത്തുന്നില്ലെങ്കിലും വിവിധ രാജ്യങ്ങളിലേക്ക് പ്രത്യേക സർവിസ് നടത്തുന്നുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് സഹായമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
