ദുബൈ എക്സ്പോ 2020: ഒരു വർഷം നീട്ടണമെന്ന ആവശ്യത്തിന് ബി.െഎ.ഇ അംഗീകാരം
text_fieldsദുബൈ: കോവിഡ്-19 വൈറസ് തീർത്ത മഹാമാരിയിൽ ലോകം അകപ്പെട്ടതോടെ ദുബൈ എക്സ്പോ 2020 ഒരു വർഷത്ത േക്ക് നീട്ടിവെക്കണമെന്ന ശിപാർശ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) എക്സ ിക്യൂട്ടിവ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. എങ്കിലും ദുബൈ എക്സ്പോ 2020 ഏതു തീയതിയിൽ ന ടക്കുമെന്നത് സംബന്ധിച്ച് അന്തിമതീരുമാനം വന്നിട്ടില്ല.
എക്സ്പോ മാറ്റിവെക്കുന്ന ത് സംബന്ധിച്ച തീരുമാനമെടുക്കാൻ ബി.ഐ.ഇയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും പൊതുസഭയ്ക്കും കഴിയുമെങ്കിലും തീയതി തെരഞ്ഞെടുക്കാനുള്ള അധികാരമില്ല. തീയതി മാറ്റുന്നത് ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളിൽ ഓർഗനൈസേഷെൻറ അംഗരാജ്യങ്ങളിൽനിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകൾ ആവശ്യമായതിനാലാണിത്.
2021 ഒക്ടോബർ ഒന്നിനോ 2022 മാർച്ച് 31നോ ലോകത്തിലെ മെഗാ ഇവൻറ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, യു.എ.ഇ അന്താരാഷ്ട്ര സഹകരണ മന്ത്രി ബ്യൂറോ ഇൻറർനാഷനൽ എക്സിബിഷൻ (ബി.ഐ.ഇ) സെക്രട്ടറി ജനറലിന് രേഖാമൂലം അപേക്ഷ സമർപ്പിച്ചിരുന്നു. യു.എ.ഇ സർക്കാർ ആവശ്യപ്പെട്ട തീയതികളിലെ മാറ്റം പരിശോധിക്കാൻ കമ്മിറ്റി അംഗങ്ങൾ - ബി.ഐ.ഇയുടെ പൊതുഅസംബ്ലിയും തിരഞ്ഞെടുത്ത 12 അംഗരാജ്യങ്ങളുടെ പ്രതിനിധികളും ചൊവ്വാഴ്ച ചേർന്ന വെർച്വൽ യോഗത്തിലാണ് എക്സ്പോ മാറ്റിവെക്കുന്നതിന് ഏകകണ്ഠമായി തീരുമാനമെടുത്തത്.
ലോകം മുഴുവൻ ദുബൈയിലെത്തുന്ന മെഗാ മേളയിൽ പങ്കാളികളാവുന്ന അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചും കോവിഡ് മാരിക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാട്ടം തുടരേണ്ടതിെൻറയും പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ അംഗരാജ്യങ്ങളും എക്സ്പോ 2020 നീട്ടിവെക്കണമെന്ന തരത്തിൽ നിർദേശം മുന്നോട്ടുവെച്ചത്.
എക്സ്പോയുടെ തീയതി മാറ്റുന്നതിന് ബി.ഐ.ഇയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ ആവശ്യമായതിനാൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ശിപാർശയിൽ വോട്ടുചെയ്യാൻ പൊതുസഭയെ വിളിക്കും. ഏപ്രിൽ 24നും മേയ് 29നുമിടയിൽ വെർച്വൽ വോട്ടിങ്ങിനുള്ള സൗകര്യമൊരുക്കി, വോട്ടിലെ ഫലം അറിഞ്ഞ ശേഷമായിരിക്കും ദുബൈ എക്സ്പോ 2020 ഏതു ദവസങ്ങളിൽ നടക്കുമെന്നത് സംബന്ധിച്ച ചിത്രം തെളിയുകയുള്ളൂ.
എങ്കിലും മെഗാമേളയുടെ ഔദ്യോഗിക പേര് ദുബൈ എക്സ്പോ 2020 എന്ന് ഉപയോഗിക്കുന്നത് തുടരാൻ അനുമതി നൽകണമെന്ന യു.എ.ഇ സർക്കാറിെൻറ ആവശ്യം ബി.ഐ.ഇ പരിഗണിച്ചേക്കുമെന്നാണ് സൂ
ചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
