വിവേചനം നമ്മുടെ മൂല്യങ്ങൾക്കെതിര് –ഒാർമപ്പെടുത്തലുമായി അംബാസഡർ
text_fieldsദുബൈ: വിവേചനപൂർണമായ പെരുമാറ്റങ്ങളിൽ നിന്നും ഇടപെടലുകളിൽ നിന്നും വിട്ടുനിൽക് കണമെന്ന് യു.എ.ഇയിലെ ഇന്ത്യക്കാരെ ഉണർത്തി അംബാസഡർ പവൻ കപൂർ. കഴിഞ്ഞ ദിവസം ട്വിറ്ററ ിലൂടെയാണ് ഇന്ത്യൻ സ്ഥാനപതി ഇക്കാര്യം ഒാർമപ്പെടുത്തിയത്. ഇന്ത്യയും യു.എ.ഇയും വിവേചന രഹിതമായ സഹവർത്തിത്വത്തിെൻറ മൂല്യങ്ങൾ സൂക്ഷിക്കുന്ന രാജ്യങ്ങളാണ് എന്ന് ഒാർമപ്പെടുത്തിയ അദ്ദേഹം വിവേചനം നമ്മുടെ മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി.
യു.എ.ഇയിലുള്ള ഇന്ത്യക്കാർ എപ്പോഴും ഇക്കാര്യം ഒാർമയിൽ വെക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കോവിഡിന് ജാതിയും മതവുമില്ലെന്നും ഇൗ ഭീഷണിയെ ചെറുക്കാൻ െഎക്യവും സാഹോദര്യവും മുറുെകപ്പിടിച്ചു മുന്നേറണമെന്നുമുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് പവൻ കപൂർ ഇൗ അഭിപ്രായപ്രകടനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
