കോവിഡ് നിയന്ത്രണത്തിൽ സാങ്കേതിക മികവോടെ യു.എ.ഇ
text_fieldsഅബൂദബി: ഇന്ന് ‘വേൾഡ് ക്രിയേറ്റിവിറ്റി ഇന്നൊവേഷൻ’ ദിനാചരണം. കൊറോണ വൈറസ് വ്യാപനം തട യാനുള്ള ശ്രമത്തിൽ നൂതന ശാസ്ത്ര സാങ്കേതിക മികവ് പ്രയോജനപ്പെടുത്തിയ പെരുമയോടെയാ ണ്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരമുള്ള ആഘോഷത്തിൽ യു.എ.ഇ പങ്കുചേരുന്നത്. ആർട് ടിഫിഷ്യൽ ഇൻറലിജൻസ്, ഡ്രോണുകൾ, റോബോട്ടുകൾ എന്നിവയുൾപ്പെടെ നൂതനവും മികച്ചതുമാ യ സാങ്കേതികവിദ്യകളാണ് അണുനശീകരണ പരിപാടികളിലും കോവിഡ് നിർമാർജന യജ്ഞത്തിലും യു.എ.ഇ ഉപയോഗിച്ചതെന്നത് ക്രിയേറ്റിവിറ്റി ഇന്നൊവേഷെൻറ മികവായി രാജ്യം വിളംബരം ചെയ്യുന്നു.
ചൈനക്കു പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ കോവിഡ്-19 ലാബ് അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാങ്കേതിക കമ്പനിയായ ജി-42, ആഗോള ജീനോമിക്സ് നേതൃ സ്ഥാപനമായ ബി.ജി.ഐ എന്നിവ ചേർന്ന് തുടങ്ങി. പ്രതിദിനം പതിനായിരക്കണക്കിന് പരിശോധനയാണ് ഈ ലാബുകളിൽ നടക്കുന്നത്. 14 ദിവസത്തിനുള്ളിലാണ് ലബോറട്ടറി പൂർത്തിയാക്കിയത്. ജനസംഖ്യാനുപാതം നോക്കിയാൽ ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടന്നത് യു.എ.ഇയിലാണ്. രാജ്യത്തുടനീളം അബൂദബി ഹെൽത്ത് സർവിസ് കമ്പനിയായ സെഹ 14 ഡ്രൈവ്-ത്രൂ പരിശോധന കേന്ദ്രങ്ങൾ തുറന്നു.
ലോകോത്തര മെഡിക്കൽ ഉപകരണങ്ങളോടെ 600 പേർക്ക് ദിവസേന അഞ്ച് മിനിറ്റിനകം കോവിഡ് പരിശോധന നടത്താൻ കഴിയും. കൊറോണ വൈറസ് ബാധിച്ചവരെ നിരീക്ഷിക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമറ്റുകൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു. ആളുകളുടെ ശരീരോഷ്മാവ് നിരീക്ഷിക്കാനും സൂപ്പർ ഇൻറലിജൻറ് ഹെൽമറ്റുകൾ സഹായകമാണ്. പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥർക്ക്, ഹെൽമറ്റ് ഉപയോഗിച്ച് കൊറോണയുള്ള ആളുകളെ സുരക്ഷിതമായ അകലത്തിൽനിന്ന് കണ്ടെത്താം. ക്യു.ആർ കോഡുകൾ വഴി ഡാറ്റ വിശകലനം ചെയ്യാനും ഈ സാങ്കേതികവിദ്യക്ക് കഴിയും. ശരീരോഷ്മാവ് രേഖപ്പെടുത്തുന്ന സെൻസറുകളും കാമറകളും ഹെൽമറ്റിലുണ്ട്.
ശരീര താപനില, ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, രക്തസമ്മർദം തുടങ്ങിയ സുപ്രധാന അടയാളങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന നൂതന റഡാർ സംവിധാനം അബൂദബി ഖലീഫ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശുപത്രികളിലും വീടുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. വിമാന യാത്രക്കാരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും റഡാറുകൾ വിമാനത്താവളങ്ങളിൽ വിന്യസിക്കാനാവുമെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. വൈറസ് ബാധിതർ അടുത്തെത്തിയാൽ അറിയാനാവുന്ന ട്രേസ് കോവിഡ് മൊബൈൽ ആപ്ലിക്കേഷനും അബൂദബി ആരോഗ്യ വകുപ്പ് അവതരിപ്പിച്ചതും വേൾഡ് ക്രിയേറ്റിവിറ്റി ഇന്നൊവേഷനുള്ള യു.എ.ഇയുടെ മുതൽക്കൂട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
