മാസ്ക്കുകൾക്ക് അമിതവില: ഏഴു സ്ഥാപനങ്ങൾക്ക് പിഴ
text_fieldsദുബൈ: വർധിച്ച ആവശ്യം ചൂഷണം ചെയ്ത് അമിതവില ഇൗടാക്കി മാസ്ക്കുകൾ വിൽപന നടത്തിയ സ്ഥാപ നങ്ങൾക്കെതിരെ ദുബൈ ഇക്കണോമി നടപടി തുടങ്ങി. മൂന്നു ഫാർമസികളുൾപ്പെടെ ഏഴ് സ്ഥാപനങ ്ങൾക്ക് പിഴ ചുമത്തിയതായി ദുബൈ ഇക്കണോമി അറിയിച്ചു. അൽ ഖിസൈസ്, അൽ ജദാഫ്, വർസാൻ എന്നിവിടങ്ങളിലെ ഫാർമസികൾ, അൽസഫയിലെ രണ്ടു സൂപ്പർ മാർക്കറ്റുകൾ, ദുബൈ സൗത്തിലെ ഒരു വ്യാപാര കമ്പനി, മറൈൻ സർവിസ് കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇക്കണോമിയിലെ കമേഴ്സ്യൽ കംപ്ലയിൻറ്സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
പിഴ ചുമത്തിയ മറൈൻ സർവിസസ് കമ്പനിക്ക് മാസ്ക്കുകൾ വിൽക്കുന്നതിനുള്ള ലൈസൻസില്ലെന്നും പരിശോധനയിൽ ബോധ്യമായിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികളെ തുടർന്നാണ് ദുബൈ ഇക്കണോമി പരിശോധന നടത്തിയത്. പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങൾ കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും ആവശ്യമെങ്കിൽ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരായ ശിക്ഷാനടപടികളെടുക്കുന്നതിന് പുറമെ വില കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ദുബൈ ഇക്കണോമി ചൂണ്ടിക്കാട്ടി.
കോവിഡിനെതിരെ രാജ്യം സന്നാഹങ്ങളൊരുക്കി പ്രതിരോധിക്കുന്ന ഇൗ അവസരം ദുരുപയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ദുബൈ ഇക്കണോമി വ്യാപാര സമൂഹത്തെ ഓർമിപ്പിച്ചു. കൂടാതെ ഫാർമസികളും മെഡിക്കൽ ഉപകരണ വിതരണക്കാരും ഫേസ് മാസ്ക്കുകൾ, സാനിറ്റൈസർ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ട് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. അമിതവില ഇൗടാക്കി ഉൽപന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 600 54 55 55 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
