വീട്ടിലിരിക്കാം, വിഡിയോഗ്രാഫറാകാം
text_fieldsചെറിയൊരു വിഡിയോ പോലും ജീവിതം മാറ്റിമറിക്കുന്ന കാലമാണിത്. ഒറ്റ ദിവസംകൊണ്ട് ഒരാ ളെ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാക്കാനും ഉന്നതങ്ങളിൽനിന്ന് താഴെയിറക്കാനും ശക്തി യുള്ള മാധ്യമമാണ് വിഡിയോ. പ്രത്യേകിച്ച്, സോഷ്യൽ മീഡിയയുടെ ഇൗ കാലത്ത്. ലോക്ഡൗണിെൻറ അലസതയിൽ വീടകങ്ങളിൽ ഒതുങ്ങിപ്പോയവർക്ക് വിഡിയോഗ്രഫിയിലേക്ക് കാലെടുത്തുവെ ക്കാൻ പറ്റിയ സമയമാണിത്. വെറുതെ പകർത്തൽ മാത്രമല്ല, ഭാവിയിലെ വരുമാന മാർഗംകൂടിയാ ണ് വിഡിയോഗ്രഫി. വിലകൂടിയ കാമറയും ലെൻസുകളും സൗകര്യങ്ങളുമുണ്ടെങ്കിലേ വിഡിയോഗ്രാഫറാകാൻ കഴിയൂ എന്ന കാലമെല്ലാം മാറി. നിങ്ങളുടെ കൈയിലെ മൊബൈൽ ഫോൺ മാത്രം മതി വിഡിയോഗ്രഫി തുടങ്ങാൻ.
വിഡിയോഗ്രഫി വീട്ടിലിരുന്നുതന്നെ പഠിക്കാൻ നിരവധി മാർഗങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്്. കണ്ണുതുറന്ന് നോക്കണമെന്നുമാത്രം. വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും മൊബൈൽ ആപ്പുകളും സിനിമകളും വിഡിയോഗ്രഫിയുടെ അനന്തസാധ്യതകൾ നമ്മുടെ മുന്നിൽ തുറന്നിടുന്നു. ഇൗ ലോക്ഡൗൺ കാലത്ത് ടി.വിയിലും മൊബൈൽ ഫോണിലും കാണുന്ന സിനിമകളിലെയും ഷോർട്ട് ഫിലിമുകളിലെയും വെബ് സീരീസുകളിലെയും കാഴ്ചകൾ തന്നെയാണ് ഏറ്റവും വലിയ പഠനവസ്തു. വിഡിയോഗ്രഫി പഠിക്കാനുള്ള ഏറ്റവും മികച്ച ടെക്സ്റ്റ് മെറ്റീരിയലാണ് മറ്റുള്ളവർ പകർത്തിയ വിഡിയോകൾ. പ്രഫഷനലാകാൻ ആഗ്രഹിക്കുന്നവർക്ക് നിക്കോണും കാനനും നാഷനൽ ജ്യോഗ്രഫിയുമെല്ലാം ഒാൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്.
ലോക്ഡൗൺ മുന്നിൽക്കണ്ട് കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ട് ഇവരുെട പ്രവർത്തന മേഖല വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിലിരിക്കുന്ന ഇൗ കാലത്ത് ഇത്തരം കോഴ്സുകൾ ചെയ്താൽ ലോക്ഡൗൺ കഴിഞ്ഞ് പുറത്തിറങ്ങുേമ്പാൾ മോശമല്ലാത്ത വിഡിയോഗ്രാഫറാകാൻ കഴിയും. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗൾഫ് ഫോേട്ടാ പ്ലസിെൻറ ഒാൺലൈൻ പ്ലാറ്റ്ഫോം ഇപ്പോൾ കൂടുതൽ സജീവമാണ്. നേരിട്ട് ക്ലാസുകൾ എടുത്തിരുന്ന ഇവർ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് ഒാൺലൈൻ ഉൗർജിതമാക്കിയത്. വിഡിയോഗ്രഫി പഠിക്കാനും വിഡിയോ എഡിറ്റ് ചെയ്യാനും ഉപകരിക്കുന്ന ‘യൂഡമി’ പോലുള്ള മൊബൈൽ ആപ്പുകളും ലഭ്യമാണ്. ലൈവ് ക്ലാസുകളിലൂടെ സംശയങ്ങൾ തീർക്കാനുള്ള അവസരങ്ങളും ഇവർ ഒരുക്കുന്നു. ചില ആപ്പുകളും സൈറ്റുകളും സൗജന്യമാണ്. ചിലതിന് പണം നൽകണം.
സൗജന്യമായി ഉപയോഗിക്കാൻ ഏറ്റവും നല്ലത് യൂട്യൂബ് ചാനലുകളാണ്. ഡി.എസ്.എൽ.ആർ ഗൈഡ് എന്ന ചാനലിൽ കാമറയുടെ സാേങ്കതിക വശങ്ങളെ കൃത്യമായി വിവരിച്ചുനൽകുന്നുണ്ട്. അഡോബി ക്രിയേറ്റിവ് ക്ലൗഡ് എന്ന യൂട്യൂബ് ചാനൽ വിഡിയോഗ്രഫിയുടെ വിവിധ തലങ്ങൾ വിശദീകരിക്കുന്നു. പ്രശസ്ത വിഡിയോഗ്രാഫർമാരും േവ്ലാഗർമാരുമായ പീറ്റർ മെക്കനോൻ, തോമസ് അലക്സ് നോർമൻ എന്നിവരുടെ യൂട്യൂബ് ചാനലുകളിൽ പുതിയ ലെൻസുകളെ കുറിച്ചും ട്രെൻഡിയായ ചിത്രങ്ങളെ കുറിച്ചും കാമറയുടെ സാേങ്കതിക വശങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്. ഇതിലെല്ലാമുപരിയായി മികച്ചൊരു വരുമാനമാർഗം കൂടിയാണ് വിഡിയോ വിൽപന.
വിമിയോ (Vimeo), എൻവാറ്റോ (Envato), ഫ്രീപിക് (Freepik), ഷട്ടർ സ്റ്റോക് (Shutter stock) എന്നീ സൈറ്റുകൾ വഴിയാണ് പ്രധാനമായും വിഡിയോകളുടെ കൊടുക്കൽ വാങ്ങൽ. ഇൗ സൈറ്റുകളിൽനിന്ന് വാങ്ങുന്ന വിഡിയോകൾ എഡിറ്റ് ചെയ്ത് ഇവിടെ തന്നെ വിൽക്കാനും കഴിയും. കണ്ടും കേട്ടും മാത്രം പഠിക്കാവുന്ന ഒന്നല്ല വിഡിയോഗ്രഫി. അനുഭവങ്ങളാണ് വിഡിയോ പകർത്തലിെൻറ മുഖ്യ കാതൽ. നിരന്തര പരിശീലനവും നിരീക്ഷണവുമാണ് മികച്ച വിഡിയോഗ്രാഫറെ വളർത്തിയെടുക്കുന്നത്. ഇൗ ലോക്ഡൗൺ കാലം അതിനൊരു തുടക്കമാകെട്ട. വന്നുപെട്ട അവസ്ഥയെ കുറിച്ച് നിരാശരായി കഴിയാതെ നാളെയെ കുറിച്ചുള്ള ചിന്തകൾ തുടങ്ങേണ്ട സമയം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
