ആരും വിശന്നിരിക്കേണ്ടിവരില്ല, യു.എ.ഇ ഒരു കോടി ഭക്ഷണപ്പൊതികളൊരുക്കും
text_fieldsദുബൈ: റമദാൻ മാസം യു.എ.ഇയിൽ സാമൂഹിക-ജീവകാരുണ്യ പദ്ധതികളുടെകൂടി പൂക്കാലമാണ്. പള് ളികൾക്കും ലേബർ ക്യാമ്പുകൾക്കും കമ്പനികൾക്കും മുന്നിൽ ഒരുക്കുന്ന ഇഫ്താർ തമ്പുകള ിൽ ഭക്ഷണത്തളികകളുമായി സേവനസന്നദ്ധരായ മനുഷ്യർ പാറിനടക്കുമായിരുന്നു. അത്താഴം കഴിക്കാത്ത തൊഴിലാളികൾക്ക് അതു വിളമ്പുമായിരുന്നു. നിർബന്ധമായി സാമൂഹിക അകലം പാലിക്കേണ്ട കോവിഡ്കാലത്തെ റമദാനിൽ എങ്ങനെ, എവിടെ നിന്ന് ഭക്ഷണം ലഭിക്കുമെന്ന് ആശങ്കപ്പെടുന്ന നൂറുകണക്കിനാളുകളുണ്ട് ഇവിടെ. എന്നാൽ, ആ ആശങ്ക ഇനി വേണ്ടതില്ല.
ഇൗ റമദാനിൽ ഒരു കോടി ഭക്ഷണപ്പൊതികളൊരുക്കി വിതരണം ചെയ്യാനാണ് പദ്ധതി. പ്രഖ്യാപിച്ചത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം. പാകംചെയ്ത ഭക്ഷണം അല്ലെങ്കിൽ അവ തയാറാക്കാനുള്ള സാമഗ്രികൾ ഒരുക്കിനൽകാനാണ് തീരുമാനം.
ശൈഖ ഹിന്ദ് ബിൻത് മക്തൂമിനാണ് ഇൗ പദ്ധതിയുടെ മേൽനോട്ട ചുമതല. യു.എ.ഇ ഫുഡ്ബാങ്ക് ട്രസ്റ്റ് ബോർഡ് അധ്യക്ഷകൂടിയാണ് ശൈഖ ഹിന്ദ്. രാജ്യത്തെ ഒരു മനുഷ്യനും പട്ടിണി കിടക്കാതിരിക്കാൻ നാം ശ്രദ്ധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഉറപ്പുനൽകി. ഭക്ഷണമൊരുക്കുക എന്നത് മാനുഷികവും സാമൂഹികവുമായ മുൻഗണനയാകണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു.
ലോകം ഏറ്റവും വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണിന്ന്. നമ്മുടെ രാജ്യത്തിെൻറയും സമൂഹത്തിെൻറയും കരുത്തും കരുതലും ലോകത്തിന് വീണ്ടും ബോധ്യപ്പെടുകയാണിപ്പോൾ. ഒരാൾക്കും ചികിത്സ ലഭിക്കാത്ത, പട്ടിണി കിടക്കേണ്ട അവസ്ഥയില്ലാത്ത രീതിയിൽ ഏവരും പരസ്പരം സഹായിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുകയാണ് നമ്മുടെ നാട്ടിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
