Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ലെ ...

റാ​സ​ല്‍ഖൈ​മ​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ വിലക്ക്​

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ലെ  തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മ​റ്റ്​  എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ വിലക്ക്​
cancel

റാ​സ​ല്‍ഖൈ​മ: തൊ​ഴി​ലാ​ളി​ക​ളെ ഇ​ത​ര എ​മി​റേ​റ്റു​ക​ളി​ല്‍ ജോ​ലി​ക്കു നി​യോ​ഗി​ക്കു​ന്ന​തി​ന് റാ​സ​ല ്‍ഖൈ​മ​യി​ലും വി​ല​ക്ക്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ര്‍ജ എ​മി​റേ​റ്റു​ക​ള്‍ സ​മാ​ന​മാ​യ വി​ല​ക്ക് നേ​ര​േ​ത്ത ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി​ക​ള്‍ ക​ർ​ശ​ന​മാ​ക്കി​യ​തെ​ന്ന് റാ​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ​സ്മാ​യേ​ല്‍ ഹ​സ​ന്‍ ആ​ല്‍ ബ​ലൂ​ശി പ​റ​ഞ്ഞു.

റാ​സ​ല്‍ഖൈ​മ​ക്ക​ക​ത്ത് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളൂ. തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു വ​രു​ത്തേ​ണ്ട​ത് ക​മ്പ​നി​ക​ളു​ടെ ബാ​ധ്യ​ത​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ക്ക​ക​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ ര​ണ്ടു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്ക്കു​ക​ളും കൈ​യു​റ​ക​ളും തൊ​ഴി​ലാ​ളി​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ഷ്ക​ര്‍ഷി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും ത​യാ​റ​ക​ണ​മെ​ന്ന് ഇ​സ്മ​യേ​ല്‍ ഹ​സ​ന്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story