Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാ​യി​ഫി​ൽ​നി​ന്നൊ​രു...

നാ​യി​ഫി​ൽ​നി​ന്നൊ​രു പോ​സി​റ്റി​വ്​ സ്​​റ്റോ​റി

text_fields
bookmark_border
നാ​യി​ഫി​ൽ​നി​ന്നൊ​രു പോ​സി​റ്റി​വ്​ സ്​​റ്റോ​റി
cancel
camera_alt?????????? ?????????

ദു​ബൈ: ഒരുമാസം മുമ്പ്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ​‘കോ​വി​ഡ്​ ഫാ​ക്​​ട​റി’ എ​ന്നു​പോ​ലും ക​ളി​യാ​ക്കി വി​ള ി​ച്ച നാ​യി​ഫി​നും ദേ​ര​ക്കും ഇ​പ്പോ​ൾ പ​റ​യാ​നു​ള്ള​ത്​ അ​തി​ജീ​വ​ന​ത്തി​​െൻറ ക​ഥ​യാ​ണ്. കോ​വി​ഡി​നെ​ത ി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ്വ​യം​സു​ര​ക്ഷ​യൊ​രു​ക്കി​യ നാ​യി​ഫി​ൽ റെ​ഡി​മെ​യ്​​ഡ്​ ഷോ​പ്പ്​ ന​ട​ത്തു​ന് ന കാ​സ​ർ​കോ​ട്​​ പു​ണ്ടൂ​ർ സ്വ​ദേ​ശി ഉ​സ്​​മാ​നും പ​റ​യാ​നു​ള്ള​ത്​ ഇ​ത്ത​ര​മൊ​രു ക​ഥ​യാ​ണ്. ര​ണ്ടു​ ശ്വ ാ​സ​കോ​ശ​ങ്ങ​ളെ​യും പി​ടി​കൂ​ടി​യ കോ​വി​ഡി​നെ ആ​ത്മ​വി​ശ്വാ​സം കൊ​ണ്ട്​ നെ​ഗ​റ്റി​വാ​ക്കി​യ ക​ഥ. കാ​ലാ ​വ​ധി ക​ഴി​ഞ്ഞ വി​സ​യും അ​സാ​ധു​വാ​യ ഇ​ൻ​ഷു​റ​ൻ​സും വ​ക​വെ​ക്കാ​തെ സൗ​ജ​ന്യ ചി​കി​ത്സ​യൊ​രു​ക്കി​യ​വ​രു ​ടെ ക​ഥ. ക്വാ​റ​​ൻ​റീ​നി​ൽ ക​ഴി​യാ​ൻ മു​റി​യൊ​രു​ക്കി​യ കെ.​എം.​സി.​സി​യു​ടെ​യും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന ​െഎ.​സി.​എ​ഫി​​െൻറ​യും ന​ന്മ​യു​ടെ ക​ഥ.

നാ​യി​ഫി​ലെ മൂ​ന്നു​ മു​റി ഫ്ലാ​റ്റി​ൽ ഉ​സ്​​മാ​നു​ൾ​പ്പെ​ടെ 23 പേ​രാ​യി​രു​ന്നു താ​മ​സം. നാ​ട്ടി​ൽ​നി​ന്ന്​ അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ സു​ഹൃ​ത്തി​ന്​ പ​നി​ബാ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ റൂ​മി​ലേ​ക്കും കോ​വി​ഡ്​ ഭീ​തി​യെ​ത്തി​യ​ത്. മൂ​ന്നു​ ദി​വ​സം ക​ഴി​ഞ്ഞ്​ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​പ്പോ​ഴാ​ണ്​ സു​ഹൃ​ത്തി​ന്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. മ​റ്റു​ള്ള​വ​രും പ​രി​ശോ​ധ​ന​ക്കു​ വി​ധേ​യ​രാ​യെ​ങ്കി​ലും എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റി​വാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു​ ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ള​നാ​ട്​ സ്വ​ദേ​ശി​യാ​യ സ​ഹ​മു​റി​യ​​െൻറ ഫ​ല​വും പോ​സി​റ്റി​വാ​യി.

ഇ​തോ​ടെ 26ന്​ ​വീ​ണ്ടും സ​ഫ ഹെ​ൽ​ത്ത്​ സ​െൻറ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യ​ത്ര​യും സൗ​ജ​ന്യ​മാ​യി​രു​ന്നു. 21 പേ​െ​ര പ​രി​ശോ​ധി​ച്ച​തി​ൽ ഉ​സ്​​മാ​ൻ ഉ​ൾ​പ്പെ​ടെ 10 പേ​രി​ലും കൊ​റോ​ണ വൈ​റ​സ്​ ക​ട​ന്നു​കൂ​ടി​യ​താ​യി ബോ​ധ്യ​പ്പെ​ട്ടു. ജീ​വി​ത​ത്തി​ൽ ത​ക​ർ​ന്നു​പോ​യ നി​മി​ഷ​മാ​യി​രു​ന്നു അ​തെ​ന്ന്​ ഉ​സ്​​മാ​ൻ പ​റ​യു​ന്നു. ‘ആ ​നി​മി​ഷ​ത്തെ വി​വ​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത്ര​ക്ക്​ ത​ക​ർ​ന്നു​പോ​യി​രു​ന്നു.’ പ​ല​ത​വ​ണ വി​ളി​ക്കേ​ണ്ടി വ​ന്നെ​​ങ്കി​ലും ഒ​ടു​വി​ൽ ഇ​വ​രെ തേ​ടി ആം​ബു​ല​ൻ​സെ​ത്തി. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ.

എ​ക്​​സ്​​റേ എ​ടു​ത്തു​നോ​ക്കി​യെ​ങ്കി​ലും ഉ​സ്​​മാ​നി​ൽ കാ​ര്യ​മാ​യ ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​ല്ല. സ്​​കാ​ൻ ചെ​യ്​​ത​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ ര​ണ്ടു​ ശ്വാ​സ​കോ​ശ​ങ്ങ​ളെ​യും ബാ​ധി​ച്ച​താ​യി അ​റി​യു​ന്ന​ത്. ക​ല​ശ​ലാ​യ ചു​മ​യും വ​യ​റി​ള​ക്ക​വും വ​യ​റു​വേ​ദ​ന​യു​മു​ണ്ടാ​യി​രു​ന്നു. ന്യൂ​മോ​ണി​യ​യും കൂ​ടി വ​ന്നു. ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും പ​ക​ർ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ്​ ത​ന്നെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​ച്ച​തെ​ന്ന്​ ഉ​സ്​​മാ​ൻ ന​ന്ദി​യോ​ടെ സ്​​മ​രി​ക്കു​ന്നു. ഭ​യ​പ്പെ​ട​രു​െ​ത​ന്ന്​ അ​വ​ർ ​എ​പ്പോ​ഴും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. മി​ക​ച്ച ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും ത​ന്നു.

ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നും കൂ​ടു​ത​ൽ ചൂ​ടു​വെ​ള്ളം കു​ടി​ക്കാ​നു​മാ​യി​രു​ന്നു ഉ​​പ​ദേ​ശം. ഇ​ഞ്ചി​യും ചെ​റു​നാ​ര​ങ്ങ​യും ഇ​ട്ട വെ​ള്ള​വും ഫ്രൂ​ട്ട്​​സു​മാ​യി​രു​ന്നു പ്ര​ധാ​ന ഭ​ക്ഷ​ണം. ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ ഫ​ലം നെ​ഗ​റ്റി​വാ​യി​രു​ന്നു. അ​ടു​ത്ത ര​ണ്ടു​ ഫ​ലം​കൂ​ടി നെ​ഗ​റ്റി​വാ​യ​തോ​ടെ ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ ഡി​സ്​​ചാ​ർ​ജാ​യി. ആ​ശു​പ​ത്രി വി​ടാ​ൻ നേ​ര​ത്ത്​ വ​ലി​യൊ​രു ബി​ൽ ഉ​സ്​​മാ​നെ തേ​ടി​യെ​ത്തി. 44,000 ദി​ർ​ഹ​മാ​യി​രു​ന്നു ബി​ൽ. ക​ണ്ണു​ത​ള്ളി നി​ൽ​ക്കു​േ​മ്പാ​ൾ ബി​ൽ കൊ​ണ്ടു​വ​ന്ന​യാ​ളു​ടെ മ​റു​പ​ടി​യെ​ത്തി ‘ഒ​പ്പി​ട്ടു​ത​ന്നാ​ൽ മ​തി, പ​ണം ന​ൽ​കേ​ണ്ട​തി​ല്ല.’ ഇ​ൻ​ഷു​റ​ൻ​സ്​ പോ​ലു​മി​ല്ലാ​ത്ത ത​നി​ക്ക്​ ഇ​ത്ര​യും മി​ക​ച്ച സൗ​ജ​ന്യ ചി​കി​ത്സ​യും ഭ​ക്ഷ​ണ​വു​െ​മാ​രു​ക്കി​യ ആ​ശു​​പ​ത്രി അ​ധി​കൃ​ത​ർ​ക്കും യു.​എ.​ഇ സ​ർ​ക്കാ​റി​നും ദൈ​വ​ത്തി​നും ന​ന്ദി പ​റ​യു​ക​യാ​ണ്​ ഉ​സ്​​മാ​ൻ.

14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ച്ചാ​ണ്​ ആ​​ശു​പ​ത്രി​യി​ൽ നി​ന്ന്​ പ​റ​ഞ്ഞ​യ​ച്ച​ത്. റൂ​മി​ൽ മ​റ്റു സു​ഹൃ​ത്തു​ക്ക​ളു​ള്ള​തി​നാ​ൽ എ​വി​ടെ ക​ഴി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലി​രി​ക്കു​േ​മ്പാ​ണ്​ കെ.​എം.​സി.​സി​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ സ​ഹാ​യ​ഹ​സ്​​തം നീ​ട്ടി​യ​ത്. അ​വ​ർ ഒ​രു​ക്കി​യ മു​റി​യി​ലാ​ണ്​ ഇ​പ്പോ​ൾ താ​മ​സം. ​െഎ.​സി.​എ​ഫി​ലെ സു​ഹൃ​ത്തു​ക്ക​ൾ ഭ​ക്ഷ​ണ​മെ​ത്തി​ക്കും. ഫെ​ബ്രു​വ​രി 25ന്​ ​വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു. പു​തു​ക്കാ​മെ​ന്ന്​ ക​രു​തി​യി​രു​ന്ന​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ എ​ത്തി​യ​തും വി​സ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച​തും.

ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​നി ക​ട തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ലും ഉ​സ്​​മാ​ന്​ സം​ശ​യ​മാ​ണ്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. അ​വ​രും സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​. മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ച്ച്​ പു​തു​ജീ​വി​തം തു​ട​ങ്ങി​യ ഉ​സ്​​മാ​ന്​ പ​റ​യാ​നു​ള്ള​ത്​ ഇ​ത്​ മാ​ത്ര​മാ​ണ്​- ‘ബേ​ജാ​റാ​യി​ട്ട്​ കാ​ര്യ​മി​ല്ല. ആ​ത്മ​വി​ശ്വാ​സ​മാ​ണ്​ ഏ​റ്റ​വും വ​ലി​യ മ​രു​ന്ന്.​’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story