Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനുഗ്രഹത്തി​െൻറ...

അനുഗ്രഹത്തി​െൻറ കവാടങ്ങൾക്ക്​ ലോക്​ഡൗണില്ല

text_fields
bookmark_border
അനുഗ്രഹത്തി​െൻറ കവാടങ്ങൾക്ക്​ ലോക്​ഡൗണില്ല
cancel
camera_alt??????? ?????? (??????? ???????????? ?????????????, ?????? ????????? ?????????? ??????? ?????)

അ​നു​ഗൃ​ഹീ​ത മാ​സം ആ​ഗ​ത​മാ​വു​ക​യാ​ണ്. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​നു​ഭ​വ​ങ്ങ​ളി​ ലൂ​ടെ​യാ​യി​രി​ക്കും ഇൗ ​റ​മ​ദാ​ൻ മാ​സം ക​ട​ന്നു​പോ​കു​ന്ന​ത്. പ​ള്ളി​ക​ളി​ൽ ന​മ​സ്​​കാ​ര​വും നോ​മ്പു​ത ു​റ​ക​ളു​മു​ണ്ടാ​വി​ല്ല. ഖു​ർ​ആ​ൻ പാ​രാ​യ​ണ​ങ്ങ​ളാ​ൽ ശ​ബ്​​ദ​മു​ഖ​രി​ത​മാ​യി​രു​ന്ന പ​ള്ളി​യ​ക​ങ്ങ​ളി​ൽ നി​ശ്ശ​ബ്​​ദ​ത ക​ളി​യാ​ടും. സ്​​ഥി​ര​മാ​യി പ​ള്ളി​യി​ൽ പോ​യി​രു​ന്ന​വ​ർ​ക്കും ഉ​ദ്​​ബോ​ധ​ന​ങ്ങ​ൾ കേ​ട് ടി​രു​ന്ന​വ​ർ​ക്കും ഇ​ത്​ നി​രാ​ശ​യു​ണ്ടാ​ക്കു​മെ​ന്ന​റി​യാം. എ​ന്നാ​ൽ, ഇ​ത്​ നി​രാ​ശ​പ്പെ​ടേ​ണ്ട സ​മ​യ​മ ​ല്ല.

സാ​േ​ങ്ക​തി​ക​വി​ദ്യ ഇ​ത്ര​യേ​റെ വ​ള​ർ​ന്ന ഇൗ ​കാ​ല​ത്ത്​ ലോ​ക്​​ഡൗ​ണി​നെ അ​വ​സ​ര​മാ​യി കാ​ണേ​ണ ്ട സ​മ​യ​മാ​ണി​ത്. പ​ഠി​ക്കാ​നും അ​റി​യാ​നും ആ​​ഗ്ര​ഹ​മു​ള്ള​വ​ർ​ക്ക്​ അ​തി​നു​ള്ള വേ​ദി കൂ​ടി​യാ​ണി​ത്. പ്ര​വാ​ച​ക​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്​- ‘‘ഒ​രാ​ൾ രോ​ഗി​യാ​യ​ത​ു​ മൂ​ലം അ​യാ​ൾ സ്​​ഥി​ര​മാ​യി ചെ​യ്​​തി​രു​ന്ന ക​ർ​മ​ങ്ങ​ൾ മു​ട​ങ്ങി​യാ​ലും, ആ​രോ​ഗ്യ​മു​ള്ള കാ​ല​ത്ത്​ നി​ർ​വ​ഹി​ച്ചി​രു​ന്ന​തി​​​െൻറ അ​തേ പ്ര​തി​ഫ​ലം ല​ഭി​ക്കും.’ ഇൗ ​കൊ​റോ​ണ​ക്കാ​ല​വു​മാ​യി ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട പ്ര​വാ​ച​ക​വ​ച​ന​മാ​ണി​ത്.

പ​ള്ളി​യി​ൽ ​​േപാ​യി​ല്ലെ​ങ്കി​ലും വീ​ടി​നു​ള്ളി​ൽ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചാ​ലും പ​ള്ളി​യി​ൽ പോ​യ​തി​​​െൻറ പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്ന വ്യാ​ഖ്യാ​നം​കൂ​ടി​യു​ണ്ട്​ ഇൗ ​വ​ച​ന​ത്തി​ന്. ഇ​ത്​ ന​മു​ക്കു​ള്ള അ​വ​സ​ര​മാ​ണ്. ദീ​നി​യാ​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും ഗ്ര​സി​ക്കാ​നും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നും പ​റ്റി​യ അ​വ​സ​രം. ഖു​ർ​ആ​ൻ പ​ഠി​ക്കേ​ണ്ട​വ​ർ​ക്ക്​ അ​തി​നു​ള്ള അ​വ​സ​രം. മ​ദ്​​റ​സ​യി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്ക്​ അ​തി​നു​ള്ള അ​വ​സ​രം. എ​ല്ലാം ന​മു​ക്ക്​ വി​ര​ൽ​ത്തു​മ്പി​ൽ ല​ഭ്യ​മാ​ണ്. ഖു​ർ​ആ​ൻ പ​ഠി​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ എ​ത്ര​യോ ആ​പ്പു​ക​ൾ ഫോ​ണി​ൽ ല​ഭി​ക്കും.

അ​ർ​ഥ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തും ഉ​ച്ചാ​ര​ണം പ​ഠി​പ്പി​ക്കു​ന്ന​തു​മെ​ല്ലാം മൊ​ബൈ​ലി​ൽ ല​ഭ്യ​മാ​ണ്. സ്‌​കൂ​ള്‍ ഓ​ഫ് ഖു​ര്‍ആ​ന്‍ മൊ​ബൈ​ല്‍ ആ​പ്​ ഇ​തി​ന്​ ഉ​ദാ​ഹ​ര​മാ​ണ്. പാ​രാ​യ​ണ​സൗ​ക​ര്യ​ത്തി​നാ​യി അ​ധ്യാ​യ​ങ്ങ​ളും ഭാ​ഗ​ങ്ങ​ളു​മാ​യി ത​രം​തി​രി​ച്ചാ​ണ്​ ഇ​ത്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള അ​ധ്യാ​യ​ങ്ങ​ൾ മാ​ത്രം ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ കേ​ൾ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്. വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​സ്​​ലാ​മി​നെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​യാ​നാ​യി പീ​സ്​ റേ​ഡി​യോ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

ലോ​ക​ത്തി​​​െൻറ ഏ​തു​ ഭാ​ഗ​ത്താ​യാ​ലും 24 മ​ണി​ക്കൂ​റും ഇ​ത്​ ല​ഭ്യ​മാ​ണ്. അ​വ​ധി​ക്കാ​ല​വും റ​മ​ദാ​ൻ മാ​സ​വും മു​ന്നി​ൽ​ക​ണ്ട്​ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ റേ​ഡി​യോ വ​ഴി ഒ​രു​ക്കി​യി​രു​ന്ന​ത്. ഒാ​ൺ​ലൈ​ൻ ക്വി​സ്, മ​രം ഒ​രു വ​രം, അ​ടു​ക്ക​ള​ത്തോ​ട്ടം, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ, വ​ല്യു​മ്മാ​​​െൻറ ക​ഥ​ക​ൾ, സ്​​റ്റാ​മ്പ്​ ക​ല​ക്​​ഷ​ൻ, ഗ​ണി​തം ല​ളി​തം തു​ട​ങ്ങി​യ അ​വ​ധി​ക്കാ​ല പ​രി​പാ​ടി​ക​ൾ നാ​ളെ മു​ത​ൽ തു​ട​ങ്ങു​ന്നു​ണ്ട്. നാ​ട്ടി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ അ​വ​ധി​ക്കാ​ലം കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കാ​നും പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​ഴി​വു​വേ​ള​ക​ൾ ആ​ന​ന്ദ​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​ക്കാ​നും ഉ​പ​ക​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണി​ത്.

ഇ​തി​നു​ പു​റ​മെ മ​ദ്​​റ​സ, പാ​ച​ക​മ​ത്സ​ര​ങ്ങ​ൾ, അ​വ​ധി​ക്കാ​ല കോ​ഴ്​​സു​ക​ൾ, ഒാ​ൺ​ലൈ​ൻ ക​രി​യ​ർ ക്ലി​നി​ക്​​ തു​ട​ങ്ങി​യ​വ​യും ഒാ​ൺ​ലൈ​ൻ വ​ഴി കൂ​ടെ ചേ​ർ​ക്കാം. മ​ത​പ​ഠ​ന ക്ലാ​സു​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഫേ​സ്​​ബു​ക്ക്​ ലൈ​വി​ലൂ​ടെ​യും മ​റ്റും ത​ത്സ​മ​യം ന​ട​ക്കു​ന്നു​ണ്ട്. ന​ല്ല​തും ചീ​ത്ത​യും തി​രി​ച്ച​റി​ഞ്ഞു​ വേ​ണം ഇ​വ​യെ സ​മീ​പി​ക്കാ​ൻ.

ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച അ​ഹ്​​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ​സം​പ്രേ​ഷ​ണം 45,000 പേ​രാ​ണ്​​ ഒാ​ൺ​ലൈ​നി​ൽ ക​ണ്ട​ത്. ഇ​തൊ​രു ന​ല്ല സൂ​ച​ന​യാ​ണ്. പ​ത്ത്, പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ല​ഭ്യ​മാ​ണ്. അ​തി​നാ​ൽ, ഇ​തൊ​രു അ​വ​സ​ര​മാ​യി കാ​ണ​ണം. പ്ര​വൃ​ത്തി​ക​ൾ​ക്ക്​ അ​ധി​ക പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന മാ​സ​മാ​ണ്​ റ​മ​ദാ​ൻ. പ​ള്ളി​ക​ളി​ൽ ചെ​യ്​​തി​രു​ന്ന ക​ർ​മ​ങ്ങ​ൾ വീ​ട്ടി​ലും ചെ​യ്യാം. പ​ള്ളി​ക​ളി​ൽ കേ​ട്ടി​രു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഉ​ദ്​​ബോ​ധ​ന​ങ്ങ​ളും വീ​ട്ടി​ലും ശ്ര​വി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story