നാടിെൻറ വിളിക്ക് കാതോർത്ത് പ്രവാസലോകത്തെ ‘അതിഥി’കൾ
text_fieldsപ്രവാസലോകത്തെ അതിഥികളാണ് ഷട്ട് ഡൗൺ തൊഴിലാളികൾ. വർഷത്തിൽ രണ്ടോ മൂന്നോ മാസം ഗ ൾഫ് നാടുകളിലെത്തി ജോലി പൂർത്തിയാക്കി മടങ്ങുന്നവർ. ആരാരുമെത്താത്ത നാടുകളിലും ദ ്വീപുകളിലും പൊരിവെയിലിനോട് പൊരുതി പണിയെടുക്കുേമ്പാഴും ദിവസങ്ങൾക്കുള്ളിൽ വ ീടണയാമെന്ന പ്രതീക്ഷ മാത്രമാണ് അവരുടെ കൂട്ടിനുള്ളത്.
യു.എ.ഇയിൽ േകാവിഡ് പടർന ്നുപിടിക്കുന്നതിനു മുേമ്പ പെട്രോളിയം മേഖലകളിലെ പണിയിടങ്ങളിലെത്തിയവരാണവർ. പ്ലാൻറുകൾ പൂട്ടി മിഷൻ പൂർത്തിയാക്കിയെങ്കിലും നാട്ടിലെത്താനാവാതെ ക്യാമ്പുകളിൽ കുടുങ്ങിയിരിക്കുകയാണിവർ. പണി പൂർത്തിയായതിനാൽ ശമ്പളം ലഭിക്കുന്നില്ല. ചില സ്ഥാപനങ്ങൾ പകുതി ശമ്പളം നൽകുന്നുണ്ട്. ഇത്തരത്തിൽ 5000 ഇന്ത്യക്കാരാണ് ഷട്ട് ഡൗൺ ജോലി പൂർത്തിയാക്കി നാടണയാൻ കൊതിച്ച് യു.എ.ഇയിലെ കാമ്പുകളിൽ കഴിയുന്നത്. നാടിെൻറ നെട്ടല്ലായ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന മുറവിളിക്ക് ഇന്ത്യൻ സർക്കാർ മുഖം കൊടുക്കുമെന്ന പ്രതീക്ഷയിലാണിവർ. ഇതിനായുള്ള ശ്രമങ്ങൾക്ക് കരുത്തുപകരാൻ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ കക്ഷിചേർന്നതും ഇൗയൊരു ലക്ഷ്യത്തോടെയാണ്.
തൃശൂർ പഴയന്നൂർ സ്വദേശി ഷമീർ ചീരക്കുഴിയും സുഹൃത്തുക്കളും ഫെബ്രുവരി 28നാണ് മിഷൻ വിസയിൽ അബൂദബിയിൽ എത്തിയത്. കോവിഡ് യു.എ.ഇയിൽ എത്തിയെങ്കിലും ഇത്രയധികം പിടിമുറുക്കിയിരുന്നില്ല. അവിടെനിന്ന് മറ്റൊരു വിമാനത്തിൽ ദാസ് െഎലൻഡിലേക്കായിരുന്നു യാത്ര. അഡ്നോക്കിെൻറ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. മൂന്നു മാസത്തെ ജോലിയാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഏപ്രിൽ മൂന്നിന് ജോലി അവസാനിച്ചതായി അറിയിപ്പ് ലഭിച്ചു. ആകെ കിട്ടിയത് 32 ദിവസത്തെ ജോലി. സാധാരണ രീതിയിൽ ജോലി പൂർത്തിയായാൽ തൊട്ടടുത്തദിവസം നാട്ടിലേക്ക് തിരിക്കുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ പെട്ടുപോയി.
നാട്ടിൽ പോകുന്നതുവരെ ദ്വീപിൽതന്നെ നിൽക്കാനായിരുന്നു അവർക്ക് താൽപര്യം. അതായിരുന്നു സുരക്ഷിതവും. എന്നാൽ, ദ്വീപിലെ നിയന്ത്രണങ്ങൾമൂലം അതിന് കഴിഞ്ഞില്ല. അവിടെനിന്ന് വിമാനത്തിൽ അബൂദബിയിലെത്തിയ ഇവർ ഇപ്പോൾ മുസഫയിലെ കാമ്പിലാണ് കഴിയുന്നത്. ഒരു മുറിയിൽ 10 പേരുണ്ട്. കടിച്ചാൽ മുറിയാത്ത കുബ്ബൂസാണ് ഭക്ഷണം. അടുത്ത മുറികളിലായി 104 പേരാണുള്ളത്. പലർക്കും ചുമയും ജലദോഷവുമെല്ലാം ഉണ്ട്.
ആർക്കും പോസിറ്റിവായി കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസം. അടുത്ത കെട്ടിടങ്ങൾ െഎസൊലേഷൻ വാർഡുകളാണ്. മാസ്കോ സാനിറ്റൈസറോ ഒന്നുമില്ല. പകുതി ശമ്പളം ലഭിക്കുന്നതാണ് പലർക്കും ആശ്വാസം. എന്നാൽ, ഇതുപോലും ലഭിക്കാത്തവരുമുണ്ട്. അൽെഎനിലും അഫ്സാനിലും റുവൈസിലുമെല്ലാം ഇത്തരം കാമ്പുകളിൽ ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ട്. പുറത്തിറങ്ങാനോ മറ്റു ജോലിക്ക് പോകാനോ ഇവർക്ക് കഴിയില്ല. ഇനി പ്രതീക്ഷ ഇന്ത്യൻ സർക്കാറിലാണ്. അവർ കനിയുമെന്ന പ്രതീക്ഷയുമായി കാമ്പുകളിൽ ഒതുങ്ങുകയാണിവർ.
•ടി.എ. ഷിഹാബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
