വാട്സ്ആപ് വഴി വ്യാജ മെഡിക്കൽ ഉൽപന്നങ്ങളുടെ വിൽപന
text_fieldsദുബൈ: സമൂഹമാധ്യമങ്ങൾ വഴി വ്യാജ മെഡിക്കൽ ഉൽപന്നങ്ങൾ വിൽപന നടത്തിയ ഏഷ്യക്കാരായ മൂന്നംഗ സംഘത്തെ ദുബൈയിൽ പൊലീസ് അറസ്റ്റുചെയ്തു. മൂന്നു വില്ലകളിലായി സംഘം സൂക്ഷിച്ച ിരുന്ന 400,000 ഫേസ് മാസ്ക്കുകൾ, 25,000 ഗ്ലൗസുകൾ, 1,000 ഗ്ലാസുകൾ എന്നിവയും പരിശോധനയിൽ കണ്ടെടുത്തു. കൂടാതെ വ്യാജമായി നിർമിച്ച സ്റ്റിക്കറുകളും ബോക്സുകളും പിടികൂടിയിട്ടുണ്ട്. വാട്സ്ആപ് വഴിയാണ് സംഘം ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള മൂന്ന് വില്ലകളിലാണ് സംഘം തങ്ങളുടെ വ്യാജ ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെൻറ് (സി.ഐ.ഡി) ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജലാഫ് പറഞ്ഞു. നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന ചില യന്ത്രങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചയുടൻ സി.ഐ.ഡി സംഘം അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷമാണ് സമർഥമായി പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
