10 ദിവസം നീളുന്ന വെർച്വൽ റീഡിങ് ഫെസ്റ്റുമായി ഷാർജ
text_fieldsഷാർജ: വീട്ടിൽ സുരക്ഷിതമായി തുടരുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾക്കായി തിരയുകയാണോ, ഇതി നൊരു പരിഹാരം നിർദേശിക്കുകയാണ് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ). വീട്ടിലിരുന്ന് സ മൃദ്ധമായി വായന തുടരാൻകഴിയുന്ന 10 ദിവസത്തെ ഷാർജ വെർച്വൽ റീഡിങ് ഫെസ്റ്റിവൽ (എസ് .വി.ആർ.എഫ്) ആണ് ആ പരിഹാരം.
വെർച്വൽ റീഡിങ് ഫെസ്റ്റ് േമയ് 27 മുതൽ ജൂൺ അഞ്ചുവരെ നടക്കുമെന്ന് എസ്.ബി.എ ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രശസ്തരായ എഴുത്തുകാരെയും ചിന്തകരെയും എസ്.വി.ആർ.എഫ് 2020ൽ ബന്ധിപ്പിക്കും. പുസ്തകം, സാഹിത്യം, സാംസ്കാരിക, സാഹിത്യ, കവിത സെഷനുകളും വർക് ഷോപ്പുകളും നടക്കും.
ശാസ്ത്രം, അറിവ്, സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഷാർജയുടെ സാംസ്കാരിക പദ്ധതിയുടെ പ്രധാന സ്തംഭമെന്നും സാമൂഹിക ഉൾപ്പെടുത്തലിനും സമന്വയത്തിനും ഒരു പ്രധാന പ്രേരകമാണെന്നും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർഭോചിതമായ ഇടപെടലാണ് ഇതിനു പ്രേരകെമന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
