സാനിറ്റൈസറെന്ന വ്യാജേന വിൽപന നടത്തിയ വ്യാജ സ്പ്രേകൾ പിടികൂടി
text_fieldsഅജ്മാൻ: ഉപഭോക്താക്കളുടെ അമിതമായ ആവശ്യം മുതലെടുക്കാൻ വ്യാജന്മാരും രംഗത്ത്. കോവി ഡ്വ്യാപനകാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ നിരവധി വ്യാജ ഉൽപന് നങ്ങളാണ് സാഹചര്യം ഉപയോഗപ്പെടുത്തി വിറ്റഴിക്കുന്നത്. ഇൻസ്റ്റൻറ് സാനിറ്റൈസർ എന ്ന പേരിൽ വിറ്റഴിച്ചത് ബോഡി സ്പ്രേ. ബോഡി സ്പ്രേയുടെ ബോട്ടിലിനു മുകളിൽ ഇൻസ്റ്റൻറ് ഹാൻഡ് സാനിറ്റൈസർ സ്പ്രേ എന്ന് രേഖപ്പെടുത്തിയ പുതിയ ലേബൽ പതിച്ചാണ് വിൽപന നടത്തിയിരുന്നത്.
ബാക്ടീരിയ, അണുക്കൾ, വൈറസ് തുടങ്ങിയവയിൽനിന്നുള്ള സംരക്ഷണം എന്നും ലേബലിൽ പ്രത്യേകം രേഖപ്പെടുത്തിയാണ് വിവിധങ്ങളായ കമ്പനികളുടെ ബോഡി സ്പ്രേകൾ വിറ്റിരുന്നത്. ഇത്തരത്തിലുള്ള 41,000ത്തോളം വ്യാജ സാനിറ്റൈസറുകൾ അജ്മാൻ സാമ്പത്തിക വികസന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പിടികൂടി. അഞ്ചു ലക്ഷത്തോളം ദിർഹം വില വരുന്ന വ്യാജ ഉൽപന്നങ്ങളാണ് പിടികൂടിയത്.
സംഭവം അറിഞ്ഞയുടനെ ഇത് നിർമിച്ചിരുന്ന രണ്ട് കമ്പനികൾ അധികൃതർ സീൽ ചെയ്തു. അതോടൊപ്പം ഇത് തിരിച്ചറിയാതെ വിൽപന നടത്തിയിരുന്ന സ്ഥാപനങ്ങളിൽനിന്ന് ഉൽപന്നം പിൻവലിക്കുകയും ചെയ്തു. സമൂഹത്തിെൻറ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി അജ്മാൻ സാമ്പത്തിക വികസന വകുപ്പിെൻറ കീഴിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി വ്യാപകമായ പരിശോധനയും കനത്ത പിഴയടക്കമുള്ള നടപടികളും സ്വീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി അഹ്മദ് ഖൈർ അൽബലൂശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
