ഡ്രൈവ് ത്രൂ കോവിഡ് പരിശോധന കേന്ദ്രങ്ങൾ കൂടി തുറക്കുന്നു
text_fieldsഅബൂദബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ 13 പുതിയ ‘ഡ്രൈവ് ത്രൂ കോവിഡ് പരിശോധന കേന്ദ്രങ്ങൾ’ തുറക്കുന്നു. അബൂദബി സായിദ് സ്പോർട്സ് സി റ്റിയിൽ ആരംഭിച്ച ആദ്യ കേന്ദ്രം ഉൾപ്പെടെ രാജ്യത്തുടനീളം ഇത്തരത്തിലുള്ള 14 കേന്ദ്രങ്ങ ളാണ് തുറക്കാൻ ഉദ്ദേശിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണമാണിത്. < /p>
ദുബൈയിൽ രണ്ട് കേന്ദ്രങ്ങൾ
ദുബൈയിൽ രണ്ട് കേന്ദ്രങ്ങളാണ് തുറക്കുന്നത്. പോ ർട്ട് റാഷിദ്, അൽ ഖവാനീജ് എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ. ദുബൈ ഹെൽത്ത് അതോറ ിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അൽ നാസർ ക്ലബ്ബിൽ ആരംഭിച്ച പരിശോധന കേന്ദ്രത്ത ിന് പുറമെയാണിത്. ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളും തുറക്കും. ഈ ഏഴ് കേന്ദ്രങ്ങളിൽ ഓരോന്നിലും ദിവസവും 500 പേരുടെ സാമ്പിൾ പരിശോധിക്കാൻ സൗകര്യമുണ്ടാവും. ഞായർ മുതൽ വ്യാഴം വരെ രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
അബൂദബിയിൽ ഏഴ് കേന്ദ്രങ്ങൾ
അബൂദബി എമിറേറ്റിൽ ഏഴ് ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെൻററുകളുണ്ടാവും. അബൂദബി സിറ്റിയിലും അൽ വത്ബയിലുമാണ് മൂന്നെണ്ണം. ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ അബൂദബി കേന്ദ്രങ്ങൾ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. അൽഐനിലെ അഷർജ്, അൽ ഹിലി പ്രദേശങ്ങളിലാണ് രണ്ട് പരിശോധന കേന്ദ്രങ്ങൾ തുറന്നത്. പ്രതിദിനം 600 പേരുടെ വ്യക്തിഗത ബുക്കിങ്ങുകൾ വരെ സ്വീകരിക്കാൻ ഈ കേന്ദ്രങ്ങൾക്കാവും. പശ്ചിമ അബൂദബിയിലെ ഗയാത്തിയിലും മദീനത്ത് സായിദ് കൗൺസിലിന് സമീപവുമാണ് മറ്റു രണ്ട് കേന്ദ്രങ്ങൾ. വെള്ളിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ദിവസം 800 ആളുകളുടെ കോവിഡ് പരിശോധനക്കുള്ള സൗകര്യം ഇവിടെയുണ്ട്.
ലോകോത്തര നിലവാരമുള്ള പരിശോധന സൗകര്യം
യു.എ.ഇയിലുടനീളമുള്ള ആരോഗ്യ സേവന പങ്കാളികളുമായി സഹകരിച്ചാണ് സെഹ എല്ലാ കോവിഡ് പരിശോധന കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുക.
യു.എ.ഇയിലെ ആരോഗ്യ സുരക്ഷ മേഖലയുടെ പ്രധാന മൂലക്കല്ലായി മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ആരോഗ്യ പരിരക്ഷ ശൃംഖലയുണ്ടാക്കാനുമുള്ള നീക്കത്തിലാണന്ന് സെഹ ഗ്രൂപ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റാഷിദ് അൽ ഖുബൈസി ചൂണ്ടിക്കാട്ടി. ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെൻററുകൾ ലോകോത്തര നിലവാരത്തിലാണ് സെഹ പ്രവർത്തിപ്പിക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും ഏറ്റവും പുതിയ ടെസ്റ്റിങ് സിസ്റ്റവും മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചു. പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ 630 മെഡിക്കൽ പ്രഫഷനലുകൾ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. കോവിഡ് ബാധിച്ച വ്യക്തികളെ തിരിച്ചറിയുകയും സമ്പർക്കത്തിലുള്ളവരെ ക്വാറൻറീനിലാക്കി വൈറസ് വ്യാപനം തടയാൻ ആവശ്യമായ ചികിത്സ നൽകുകയും ചെയ്യും.
ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച് മിനിറ്റിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ കഴിയും. അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ ആദ്യത്തെ സെൻറർ ആരംഭിച്ചശേഷം 7,000 പേരെ പരിശോധിക്കാൻ കഴിഞ്ഞതായും അൽ ഖുബൈസി ചൂണ്ടിക്കാട്ടി.
ബുക്ക് ചെയ്യണം
ഇമറാത്തി പൗരന്മാർക്കും രാജ്യത്തെ എല്ലാ താമസക്കാർക്കും സെഹ ഹോട്ട്ലൈൻ നമ്പർ 800 1717 വഴിയോ സെഹയുടെ സ്മാർട്ട്ഫോൺ ആപ്പ് വഴിയോ ബുക്ക് ചെയ്യാമെന്ന് സെഹ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് ഹവാസ് അൽ സാദിദ് അറിയിച്ചു. ആപ്ലിക്കേഷൻ, ഹോട്ട് ലൈൻ സേവനം എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കളോട് ആരോഗ്യ സ്ഥിതി വിലയിരുത്താൻ സഹായകമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടും. ഇതു പൂർത്തിയായാൽ വൈറസ് പരിശോധനക്കുള്ള സമയം നൽകും.
മുൻഗണന ലഭിക്കുന്നവർ
കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികൾ, ഗർഭിണികൾ, പ്രായമായവർ, നിശ്ചയദാർഢ്യമുള്ളവർ, വിട്ടുമാറാത്ത രോഗ ബാധിതർ എന്നിവർക്ക് മുൻഗണന നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
