സംശയനിവാരണത്തിന് വാട്സ്ആപ് ചാറ്റിങ്ങും
text_fieldsദുബൈ: ഒരു ഹായ് അയച്ചാൽ മതി, നിങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ വിരൽത്തുമ്പിലെത്തും. ദു ബൈ ഹെൽത്ത് അതോറിറ്റിയാണ് കോവിഡ് സംശയ നിവാരണത്തിന് 800342 എന്ന നമ്പറിൽ വാട്സ്ആപ ് ചാറ്റിങ്ങിന് സൗകര്യമൊരുക്കിയിരിക്കുന്നത്. നമ്പർ സേവ് ചെയ്തശേഷം ‘ഹായ്’ മെസേ ജ് അയച്ചാൽ കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശങ്ങൾ ലഭിക്കും.
ഇതുവഴി ചോദിക്കുന്ന സംശയങ്ങൾക്കും ഞൊടിയിടയിൽ മറുപടി ലഭിക്കും. 24 മണിക്കൂറും സേവനം ഉണ്ടായിരിക്കും. ഇംഗ്ലീഷ്, അറബി ഭാഷകളിലായിരിക്കും മറുപടി. സോഷ്യൽ മീഡിയ വഴി പരക്കുന്ന വ്യാജ വാർത്തകൾക്ക് തടയിടാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയംതന്നെ വാട്സ്ആപ് സൗകര്യമൊരുക്കുന്നതെന്ന് ഡി.എച്ച്.എ കസ്റ്റമർ ഹാപ്പിനസ് വിഭാഗം ഡയറക്ടർ ഫത്മ അൽ ഖാജാ പറഞ്ഞു.
വിദ്യാഭ്യാസ വിഡിയോകളും നിർദേശങ്ങളും വാട്സ്ആപ് വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും ഫത്മ അൽ ഖാജാ പറഞ്ഞു. എഫ്.എ.ക്യു രീതിയിലാണ് ചാറ്റിങ്. രോഗ ലക്ഷണങ്ങൾ, പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലെല്ലാം മറുപടി ലഭിക്കും. ഡി.എച്ച്.എ ജീവനക്കാരുമായി തത്സമയം ചാറ്റ് ചെയ്യാനും സൗകര്യമുണ്ടായിരിക്കും. സംവിധാനം ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം 1700ഒാളം അന്വേഷണങ്ങളാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
