മാസ്ക് ധരിക്കൽ ചെറിയ ടാസ്ക് അല്ല
text_fieldsദുബൈ: യു.എ.ഇയിൽ പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കിയതോ ടെ എല്ലാ സ്ഥലങ്ങളിലും മാസ്ക്ധാരികളെ കാണാം. എന്നാൽ, ശരിയായ രീതിയിൽ ഇത് ധരിക്കാത്ത തുമൂലം ഗുണത്തേക്കാളേറെ ദോഷമാണ് പലരും വിളിച്ചുവരുത്തുന്നത്. ലോകാരോഗ്യ സംഘടന നിഷ ്കർഷിക്കുന്ന നിർദേശങ്ങൾ പാലിച്ചായിരിക്കണം മാസ്ക് ഉപയോഗിക്കേണ്ടതും നിർമാർജനം ചെയ്യേണ്ടതും.
മാസ്ക് ധരിക്കുന്നതിനുമുമ്പ് കൈകൾ സോപ്പുകൊണ്ട് കഴുകുകയോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊണ്ട് അണുമുക്തക്കുകയോ ചെയ്യുക. വെളുത്തനിറത്തിലുള്ള ഭാഗം ഉൾവശത്തായും ലോഹം തുന്നിച്ചേർത്ത അറ്റം മുകൾവശത്തായും വേണം മാസ്ക് ധരിക്കാൻ. ശേഷം ലോഹഭാഗം മൂക്കിനോടു ചേർത്ത് അമർത്തി താഴെവശം താടിയുടെ താഴെവരെ എത്തുന്ന രൂപത്തിൽ വലിച്ചുനിവർത്തുക. മാസ്ക്കിനും മുഖത്തിനും ഇടയിൽ വിടവ് ഇല്ലെന്ന് ഉറപ്പുവരുത്തണം.
ധരിച്ച മാസ്ക്കിനു പുറത്ത് കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുക. അറിയാതെ തൊട്ടുപോയാൽ കൈകൾ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. ഇടക്ക് കഴുത്തിെൻറ ഭാഗത്തേക്ക് താഴ്ത്തി വെക്കുന്നതും നെറ്റിയിലേക്ക് കയറ്റിവെക്കുന്നതും പാടെ ഒഴിവാക്കണം. മുൻവശം തൊടാതെ പിന്നിൽനിന്നും വേണം മാസ്ക് അഴിക്കാൻ. നീലനിറമുള്ള ഭാഗം ഉള്ളിലേക്കാവുന്ന വിധത്തിൽ മടക്കിയശേഷം അടപ്പുള്ള മാലിന്യപ്പെട്ടിയിൽ ഒഴിവാക്കണം.ശേഷം കൈകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കുക. ഡിസ്പോസിബ്ൾ മാസ്ക്കുകൾ ഒന്നിലധികം തവണ ഉപയോഗിക്കരുത്. ഉപയോഗിക്കുന്ന മാസ്ക് വൃത്തികേടാകുകയോ നനയുകയോ ചെയ്താൽ ഉപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
