Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്ലാഷടിച്ചാൽ...

ഫ്ലാഷടിച്ചാൽ പിഴയൊടുക്കേണ്ട; പക്ഷേ, നിർമിത ബുദ്ധി പറഞ്ഞാൽ അടച്ചേ തീരൂ

text_fields
bookmark_border
ഫ്ലാഷടിച്ചാൽ പിഴയൊടുക്കേണ്ട; പക്ഷേ, നിർമിത ബുദ്ധി പറഞ്ഞാൽ അടച്ചേ തീരൂ
cancel

ദു​ബൈ: ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ പ​ദ്ധ​തി 24 മ​ണി​ക്കൂ​റും വ്യാ​പ​ക​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത്യാ​വ​ശ ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​വ​രെ കു​രു​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യും ദു​ബൈ പൊ​ലീ​സ ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. വീ​ട്ടി​ലി​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്ത​ ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യാ​ണ് നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യം തേ​ടു​ന്ന​തെ​ന്ന് ദു ​ബൈ പൊ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​നു​മ​തി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ, പു​റ​ത്തി​റ​ങ്ങാ​ൻ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ള്ള സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ എ​ന്നി​വ തി​രി​ച്ച​റി​യാ​ൻ സ്പീ​ഡ് റ​ഡാ​റു​ക​ൾ​ക്കൊ​പ്പം നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ദു​ൈ​ബ പൊ​ലീ​സി​ലെ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ സെ​യ്ഫ് മു​ഹൈ​ർ അ​ൽ മ​സ്റൂ​യി പ​റ​ഞ്ഞു.

“​നി​ങ്ങ​ൾ റ​ഡാ​റി​ൽ നി​ന്ന് ഫ്ലാ​ഷ് ക​ണ്ടാ​ൽ ഉ​ട​ൻ പി​ഴ പ്ര​തീ​ക്ഷി​ക്ക​രു​ത്. റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള റ​ഡാ​റു​ക​ളി​ൽ പ​തി​ഞ്ഞ് ഫ്ലാ​ഷ് അ​ടി​ച്ചാ​ലും അ​നു​മ​തി​യു​ള്ള വാ​ഹ​ന​മാ​ണോ, ഇ​ള​വ് ന​ൽ​കി​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണോ എ​ന്നൊ​ക്കെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​ന​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇൗ ​പ​രി​ശോ​ധ​ന കൂ​ടി ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മേ പി​ഴ ചു​മ​ത്തു​ക​യു​ള്ളൂ” അ​ൽ മ​സ്റൂ​യി പ​റ​ഞ്ഞു. പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കി​ൽ നി​ന്ന് ഇ​ള​വ് ന​ൽ​കി​യ​വ​രെ​യും സു​പ്ര​ധാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ദു​ബൈ പൊ​ലീ​സ് റ​ഡാ​റു​ക​ളും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും അ​പ്‌​ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ങ്കി​ലും കൃ​ത്യ​മാ​യി പെ​ർ​മി​റ്റ് ല​ഭി​ച്ച് പു​റ​ത്തു പോ​യാ​ലും ആ​ളു​ക​ളു​ടെ സ​ഞ്ചാ​ര പ​ഥ​ത്തെ സി​സ്​​റ്റ​ത്തി​ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ത്തി​നാ​യി പു​റ​ത്തു​പോ​യ​തെ​ന്ന് വി​ശ​ക​ല​നം ചെ​യ്ത് പ​രി​ശോ​ധി​ക്കാ​നും ക​ഴി​യു​മെ​ന്നും പൊ​ലീ​സ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ദു​ബൈ​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കോ ഔ​ഷ​ധ​ങ്ങ​ൾ​ക്കോ വേ​ണ്ടി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ബി​ല്ലു​ക​ൾ സൂ​ക്ഷി​ച്ചു വെ​ക്ക​ണം. റ​ഡാ​റു​ക​ൾ നി​ങ്ങ​ളെ ക​ണ്ടെ​ത്തി പി​ന്നീ​ട് നേ​രി​ട്ട് ഹാ​ജ​രാ​വാ​ൻ പ​റ​ഞ്ഞാ​ലും ഇ​വ തെ​ളി​വാ​യി ഹാ​ജ​രാ​ക്കേ​ണ്ടി വ​രും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി നേ​രി​ട്ട് വി​ളി​പ്പി​ക്കു​ന്ന പ​ക്ഷം കാ​ര​ണ​മാ​യി ബോ​ധി​പ്പി​ക്കാ​ൻ തെ​ളി​വു​ക​ളൊ​ന്നും കൈ​യി​ലി​ല്ലെ​ങ്കി​ൽ ക​ന​ത്ത പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രും. എ​ന്താ​യാ​ലും ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ത​ന്നെ​യാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം. അ​വ​ശ്യ​വ​സ്തു​ക്ക​ളും ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ളും വാ​ങ്ങു​ന്ന​തി​ന് ദി​വ​സ​വും ക​ട​ക​ളി​ൽ പോ​കു​ന്ന​തി​ന് പ​ക​രം റോ​ഡു​ക​ളി​ലെ ച​ല​നം കു​റ​ക്കു​ന്ന​തി​ന് ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം വാ​ങ്ങി സം​ഭ​രി​ച്ചു​വെ​ക്ക​ണം.

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ ജോ​ലി​ക്കാ​ർ ജോ​ലി​സ്ഥ​ല​ത്തും പു​റ​ത്തും മാ​ത്ര​മെ പോ​കാ​വൂ എ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തി ത​ന്നി​രി​ക്കു​ന്ന ഇ​ള​വ് ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്നും ദു​ബൈ പൊ​ലീ​സ് പ​റ​ഞ്ഞു. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കാ​ന​ല്ല, മ​റി​ച്ച് ആ​ളു​ക​ൾ ത​മ്മി​ലു​ള്ള ശാ​രീ​രി​ക ബ​ന്ധം കു​റ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണെ​ന്നും ദേ​ശീ​യ അ​ണു​നാ​ശ​ന പ​ദ്ധ​തി​ക്ക് എ​ല്ലാ​വ​രു​ടെ​യും സ​മ്പൂ​ർ​ണ​മാ​യി പി​ന്തു​ണ​യാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ൽ മ​സ്റൂ​യി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story