രോഗികൾക്കായി വെൻറിലേറ്ററുകൾ തയാറാക്കാൻ ഗവേഷകർ
text_fieldsഅബൂദബി: കോവിഡ് ചികിത്സയിലെ അത്യാവശ്യ ഘടകമായ എമർജൻസി വെൻറിലേറ്ററുകൾ നിർമി ക്കാനുള്ള യു.എ.ഇ പദ്ധതിക്ക് സഹായവുമായി ഖലീഫ സർവകലാശാല ഹെൽത്ത്കെയർ എൻജിനീയറി ങ് ഇന്നൊവേഷൻ സെൻററിലെ ഗവേഷകർ. സർവകലാശാലയിലെ ബയോമെഡിക്കൽ എൻജിനീയറിങ് പ്രഫ സറും ഹെൽത്ത്കെയർ എൻജിനീയറിങ് ഇന്നൊവേഷൻ സെൻറർ ഡയറക്ടറുമായ ഡോ. സിസേർ സ്റ്റഫാനിനിയുടെ നേതൃത്വത്തിലാണ് വെൻറിലേറ്റർ നിർമാണം പുരോഗമിക്കുന്നത്.
ചുമയും തൊണ്ടവേദനയും ശ്വാസകോശ അണുബാധയുമായാണ് കോവിഡ് പലപ്പോഴും ആരംഭിക്കുന്നത്. അണുബാധ വർധിക്കുന്നത് ന്യൂമോണിയക്കിടയാക്കും. ശ്വാസകോശനാശത്തിന് കാരണമാകുന്നതോടെ രോഗിക്ക് കൂടുതൽ ഓക്സിജൻ നൽകാൻ വെൻറിലേറ്റർ ഉപയോഗിക്കേണ്ടിവരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 80 ശതമാനം കോവിഡ്-19 രോഗികളും ആശുപത്രിയിൽ ചികിത്സയില്ലാതെ സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ, ആറിൽ ഒരാൾക്ക് വീതം വെൻറിലേറ്റർ ആവശ്യമായി വരുന്നുണ്ട്.
ഇത് മുന്നിൽ കണ്ടാണ് യു.എ.ഇ കൂടുതൽ വെൻറിലേറ്ററുകൾ തയാറാക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ തീവ്രപരിചരണ കിടക്കകളും മെക്കാനിക്കൽ വെൻറിലേറ്ററുകളും വരുംദിവസങ്ങളിൽ കൂടുതൽ ആവശ്യമാവും. മാസ് പ്രൊഡക്ഷൻ യൂനിറ്റ് രണ്ടാഴ്ചക്കകം ആരംഭിക്കാനാണ് ലക്ഷ്യം. വെൻറിലേറ്റർ ഭാഗങ്ങളും മാസ്കുകളും മറ്റ് അവശ്യ ഉപകരണങ്ങളും വേഗത്തിൽ നിർമിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ ഗവേഷണ സംഘം വികസിപ്പിക്കും.
കുറഞ്ഞ ചെലവിലും ദ്രുതഗതിയിലും ഉൽപാദനം നടത്താനുള്ള ശ്രമത്തിലാണ് ഖലീഫ യൂനിവേഴ്സിറ്റി സംഘം. രാജ്യത്തെ എല്ലാ താമസക്കാരുടെയും പൗരന്മാരുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള യു.എ.ഇ സർക്കാറിെൻറ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതിയെന്ന് അബൂദബിയിലെ സായിദ് മിലിട്ടറി ഹോസ്പിറ്റൽ ശ്വസന വിഭാഗം മേധാവി പ്രഫസർ അശ്റഫ് അൽ സാബി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
