ഭയത്തിൽനിന്നും നാം അകലം പാലിക്കണം
text_fieldsസാമൂഹിക അകലം പാലിക്കാൻ വീട്ടിലൊതുങ്ങിയെങ്കിലും ഭയത്തിൽനിന്നും ആശങ്കകളിൽനിന ്നും ഒട്ടു അകലയല്ല നാം ഇപ്പോഴും. പക്ഷേ, ഭയപ്പെടേണ്ടതിെല്ലന്ന് വെറുതെ പറയുന്നതിനുപ കരം നമ്മുടെ ശ്വാസകോശത്തെ കരുതലോടെ സംരക്ഷിച്ചാൽ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്ന് ഉറപ്പിച്ചു പറയാനാവും. ലോകത്ത് ഇതുവരെയുള്ള കോവിഡ് മരണങ്ങളുടെ കണക്കെടുത്ത് നോക്ക ിയാൽ മരണത്തിന് കീഴടങ്ങിയവരിൽ ഭൂരിപക്ഷവും 60നു മുകളിൽ പ്രായമുള്ളവരാണ്.
ഒപ്പം വിവിധ തരം ക്രോണിക് ഡിസീസുകളുള്ളവരുടെ എണ്ണവും മരിച്ചവരുടെ പട്ടികയിൽ നിരവധിയുണ്ട്. കാരണം നമുക്കുതന്നെ അറിയാം, ഇത്തരക്കാരിൽ രോഗപ്രതിരോധശേഷി താരതമ്യേന വളരെ കുറവായിരിക്കും. മാത്രമല്ല, ശ്വാസകോശത്തിെൻറ പ്രവർത്തനവും കുറഞ്ഞ നിലയിലായിരിക്കും. അതുകൊണ്ടുതന്നെ കോവിഡിന് എളുപ്പത്തിൽ ഇവരെ കീഴടക്കാൻ കഴിയുന്നുവെന്നതാണ് വാസ്തവം. സുരക്ഷ കരുതി നാമെല്ലാവരും വീട്ടിലിരിക്കുമ്പോൾതന്നെ കൃത്യമായ കരുതലും പ്രതിരോധനടപടികളും ഓരോരുത്തരും സ്വയം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന് നമുക്കൊരു സാധാരണ ജലദോഷം വന്നാൽപോലും കുടുംബാംഗങ്ങളിൽനിന്ന് കൃത്യമായ അകലം പാലിച്ചുതന്നെ നാം മാറിനിൽക്കണം.
കാരണം പ്രായമായവരും നമ്മുടെ വീട്ടിലുണ്ടാവും. അവരെ ഇത്തരം അസുഖങ്ങൾ ബാധിച്ചാൽ പ്രതിരോധിക്കുകയെന്നത് എളുപ്പമല്ല. നമ്മുടെ ജലദോഷം ഒരുപക്ഷേ, ദിവസങ്ങൾക്കകം ഭേദമാക്കാനാവും. എന്നാൽ, മുതിർന്നവരിലേക്ക് അതു പകർന്നാൽ പ്രശ്നങ്ങൾക്കിടയാക്കും. അവിടെയും നാം ഭയാശങ്കയോടെ ഇരിക്കുകയല്ല വേണ്ടത്, കൃത്യമായ ജാഗ്രത പുലർത്തണമെന്നു മാത്രം.വളരെ പ്രായമായവർക്കു മാത്രമല്ല, 40 വയസ്സ് പിന്നിട്ടവരും അൽപം കരുതലോടെതന്നെയിരിക്കേണ്ട കാലമാണിത്. ശ്വാസകോശങ്ങളുടെ പ്രവർത്തനം അൽപമൊന്ന് താഴേക്കു പോകുന്ന ഘട്ടമാണിത്. ചെറിയ അണുബാധയാണെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ ന്യൂമോണിയക്ക് വഴിമാറിയാൽ കാര്യങ്ങൾ അൽപം പ്രശ്നമാകും. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാനുള്ള സൗകര്യമുണ്ടെങ്കിൽ, രോഗപ്രതിരോധശേഷി ഉയർത്തുന്നതിന് അവ സഹായകരമാകും.
ദിവസവും കൃത്യമായി ബ്രീത്തിങ് എക്സർസൈസുകളിലേർപ്പെടുന്നതും യോഗ ചെയ്യുന്നതും ശീലമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന കാര്യങ്ങളിൽ ചിലത്. സ്ഥിരമായി ഇവ അനുവർത്തിക്കുന്നതുവഴി ശ്വാസകോശത്തിെൻറ പ്രവർത്തനത്തെ ത്വരിതപ്പെടുത്താം. പുകവലി, മദ്യപാനം തുടങ്ങിയ ശീലമുണ്ടെങ്കിൽ പൂർണമായും ഒഴിവാക്കുക. ശ്വാസകോശത്തിെൻറ പ്രവർത്തനത്തെ ബാധിക്കുന്ന ഇൗ ശീലങ്ങൾവഴി വൈറസ് പടരാൻ സാധ്യതയേറെയാണ്. വീട്ടിൽതന്നെയിരിക്കുന്നതിനാൽ ഭക്ഷണക്കാര്യത്തിൽ അൽപം ജാഗ്രതയാവാം. ജങ്ക്ഫുഡുകൾ വാരിവലിച്ചുകഴിക്കുന്ന ശീലം ഇല്ലാതാക്കുക. ഒപ്പം അധികം തണുപ്പുള്ള ഭക്ഷണം കഴിക്കാതിരിക്കുക. ഫ്രിഡ്ജിൽനിന്നെടുത്ത് അതേപടി കഴിക്കുന്നതിനുപകരം അന്തരീക്ഷ ഉൗഷ്മാവിലെത്തിയതിനുശേഷം കഴിക്കുന്നതായിരിക്കും നല്ലത്. ഭയത്തിന് വഴിമരുന്നിടാതെ പ്രതിരോധത്തിന് പ്രാധാന്യം നൽകി മുന്നേറുക മാത്രമാണ് മഹാമാരിയെ ചെറുക്കാനുള്ള ഒരേയൊരു പോംവഴി. അതുവഴി നമുക്ക് ഇൗ വിപത്തിനെ അതിസുന്ദരമായി അതിജീവിക്കാനാകും.
ഡോ. വിജയ് ദേവദാസ് നായർ
സ്പെഷലിസ്റ്റ് പൾമനോളജിസ്റ്റ്
ആസ്റ്റർ ക്ലിനിക്, ഡിസ്കവറി
ഗാർഡൻസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
