Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗ ​ഫു​ഡ് ച​ല​ഞ്ചി​നു...

ഇൗ ​ഫു​ഡ് ച​ല​ഞ്ചി​നു മു​ന്നി​ൽ തോ​ൽ​ക്കും കോ​വി​ഡ് തീ​ർ​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ

text_fields
bookmark_border
ഇൗ ​ഫു​ഡ് ച​ല​ഞ്ചി​നു മു​ന്നി​ൽ തോ​ൽ​ക്കും കോ​വി​ഡ് തീ​ർ​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ
cancel
camera_alt??????????????????????????? ?????????? ?????????????????? ??????????

ദു​ബൈ: ന​ല്ല വി​ശ​പ്പു​ണ്ട്, ഭ​ക്ഷ​ണം കി​ട്ടു​മോ എ​ന്ന് അ​ന്വേ​ഷി​ച്ചൊ​രു ഫോ​ൺ കാ​ൾ വ​ന്നാ​ൽ അ​ബൂ​ദ​ബി മു​ സ​ഫ​യി​ൽ നി​ന്നൊ​രു ഫു​ഡ് വാ​ഗ​ൺ പു​റ​പ്പെ​ടും. വി​ളി​ച്ച​യാ​ളെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും സ്നേ​ഹ​ത്തോ​ടെ ഉൗ​ട്ടി​യ​ശേ​ഷം മ​റ്റാ​രെ​ങ്കി​ലും വി​ശ​ക്കു​ന്ന വ​യ​റു​മാ​യി ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടോ എ​ന്നു​കൂ​ടി അ​ന ്വേ​ഷി​ച്ച് എ​ല്ലാ​വ​രു​ടെ​യും വി​ശ​പ്പ​ട​ക്കി മു​ഖ​ത്ത് പു​ഞ്ചി​രി വി​രി​ഞ്ഞാ​ൽ മാ​ത്ര​മേ ഇൗ ​ഫു​ഡ് വാ​ഗ​ ണി​ന് തി​രി​കെ യാ​ത്ര​യു​ള്ളൂ. അ​ബൂ​ദ​ബി​യി​ലെ റ​സ്​​റ്റാ​റ​ൻ​റ് ഉ​ട​മ​സ്ഥ​രാ​യ എ​ട​പ്പാ​ൾ സ്വ​ദേ​ശി ഇ​ബ്രാ​ഹിം കാ​ഞ്ഞി​ര​മു​ക്കും കൊ​യി​ലാ​ണ്ടി​ക്കാ​ര​ൻ സാ​ദ​ത്തും ഏ​താ​നും ആ​ഴ്ച​ക​ളാ​യി അ​ബൂ​ദ​ബി​യി​ലു​ട​നീ​ളം ഇൗ ​ഫു​ഡ് വാ​ഗ​ണി​ൽ ക​റ​ങ്ങു​ക​യാ​ണ്.

ഒ​രാ​ൾ പോ​ലും വി​ശ​ന്ന വ​യ​റു​മാ​യി ഉ​റ​ങ്ങാ​ൻ കി​ട​ക്ക​രു​തെ​ന്ന ദൃ​ഢ​നി​ശ്ച​യ​മാ​ണ് കോ​വി​ഡ് കാ​ല​ത്തെ ഇൗ​യൊ​രു സ​ൽ​പ്ര​വൃ​ത്തി​ക്കു പി​ന്നി​ൽ. ദി​വ​സ​വും 600ൽ​പ​രം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് ഇ​വ​ർ അ​ർ​ഹ​രു​ടെ ക​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി വ​രു​മ്പോ​ഴും ഒ​ട്ടും സ​ങ്കോ​ച​മി​ല്ല ഇ​വ​രു​ടെ മു​ഖ​ങ്ങ​ളി​ൽ. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ​ത്തു​ന്ന അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തു​പോ​ലെ നി​റ​ഞ്ഞ സ്നേ​ഹം നി​റ​ച്ചു​വെ​ച്ചാ​ണ് ഇ​വ​ർ ഓ​രോ പൊ​തി​യും കൈ​മാ​റു​ന്ന​ത്. നി​റ​മു​ള്ള ജീ​വി​ത​വും ജോ​ലി​യും സ്വ​പ്നം ക​ണ്ട്​ മ​രു​ഭൂ​മി​യി​ൽ വ​ന്നി​റ​ങ്ങി​യ​വ​ർ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​തെ ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​പ്പോ​യ ഇൗ ​വ​ല്ലാ​ത്ത കാ​ല​ത്ത് ഇ​ത്ര​യെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ന്നെ ജീ​വി​തം​കൊ​ണ്ട് എ​ന്താ​ണ് അ​ർ​ഥ​മെ​ന്നാ​ണ് സ്നേ​ഹ​സ​ദ്യ വി​ള​മ്പു​ന്ന ഇ​രു​വ​രു​ടെ​യും ചോ​ദ്യം.

25 പേ​ർ​ക്ക് ഭ​ക്ഷ​ണം കി​ട്ടു​മോ എ​ന്ന് തി​ര​ക്കി ഇ​ബ്രാ​ഹീ​മി​െൻറ മൊ​ബൈ​ലി​ലേ​ക്ക് വ​ന്നൊ​രു കാ​ളാ​ണ് ഇ​വ​രെ ക​രു​ത​ലി​െൻറ ക​രം​നീ​ട്ടു​ന്ന​വ​രാ​ക്കി മാ​റ്റി​യ​ത്. അ​ബൂ​ദ​ബി​യി​ൽ കാ​റ്റ​റി​ങ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ബ​ഷീ​ർ​ക്ക​യോ​ട് ചോ​ദി​ച്ച​തോ​ടെ 25 പൊ​തി​ക​ളും അ​പ്പോ​ൾ ത​ന്നെ റെ​ഡി​യാ​യി. മാ​ത്ര​മ​ല്ല ബ​ഷീ​ർ​ക്ക​യു​ടെ സ​ഹോ​ദ​ര​ൻ സാ​ദ​ത്തും വി​ത​ര​ണ​ത്തി​ന് ഒ​പ്പം​കൂ​ടി. പി​ന്നെ ക​ണ്ടും കേ​ട്ടു​മ​റി​ഞ്ഞും പ​ല​രും സ​ഹാ​യ​ങ്ങ​ളു​മാ​യി ഒ​പ്പം​നി​ന്നു. തു​ട​ർ​ന്ന് റ​സ്​​റ്റാ​റ​ൻ​റ്, കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​രെ​യും മ​റ്റു ബി​സി​ന​സ് ചെ​യ്യു​ന്ന​വ​രെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ഒ​രു വാ​ട്​​സ്​​ആ​പ് ഗ്രൂ​പ്പു​ണ്ടാ​ക്കി - കോ​വി​ഡ് തീ​ർ​ക്കു​ന്ന വെ​ല്ല​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഫു​ഡ് ച​ല​ഞ്ച് എ​ന്ന വാ​ട്​​സ്​​ആ​പ് ഗ്രൂ​പ് പി​റ​ന്ന ക​ഥ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

പ​ല​രി​ൽ​നി​ന്നാ​യി ശേ​ഖ​രി​ക്കു​ന്ന പൊ​തി​ക​ൾ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി അ​ബൂ​ദ​ബി​യി​ലും മു​സ​ഫ​യി​ലും ബ​നി​യാ​സി​ലു​മെ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത് ഇ​വ​ർ ര​ണ്ടു​പേ​രാ​ണ്. ഏ​തു​സ​മ​യ​ത്തും ആ​ർ​ക്കും വി​ളി​ക്കാം, വി​ശ​പ്പ് മാ​റ്റാ​ൻ വി​ളി​പ്പു​റ​ത്ത് ന​മ്മ​ളു​ണ്ടാ​കു​മെ​ന്ന​താ​ണ് വാ​ട്​​സ്​​ആ​പ് ഗ്രൂ​പ്പി​െൻറ ആ​പ്ത​വാ​ക്യം. വി​ല​ക്കി​ലാ​യി​പ്പോ​യ​വ​ർ​ക്ക് സ്നേ​ഹ​സ​ദ്യ വി​ള​മ്പു​ന്ന ഇൗ ​പു​ണ്യ​പ്ര​വൃ​ത്തി​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഷു​ക്കൂ​ര്‍ അ​ലി ക​ല്ലി​ങ്ങ​ല്‍, ഇ​ബ്രാ​ഹിം ബ​ഷീ​ർ, ക​രീം ഹാ​ജി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story