അബൂദബിയിൽ അണുനശീകരണത്തിന് റോബോട്ടും
text_fieldsഅബൂദബി: അബൂദബിയിൽ നടക്കുന്ന അണുനശീകരണ യജ്ഞത്തിന് റോേബാട്ട് ഉപയോഗിച്ച് സി വിൽ ഡിഫൻസ്. ഇതുസംബന്ധിച്ച വിഡിയോ അബൂദബി പൊലീസ് പുറത്തുവിട്ടു. സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ മാലിന്യ നിർമാർജന കമ്പനിയായ തദ്വീറുമായി ചേർന്ന് റോബോട്ട് കൈകാര്യംചെയ്യുന്നതും അണുനാശിനി തളിക്കുന്നതും റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യങ്ങൾ വൃത്തിയാക്കുന്നതും വിഡിയോയിൽ കാണാം.
അണുനശീകരണവേളയിൽ സിവിൽ ഡിഫൻസ് ടീമിനു പിന്തുണയുമായി പൊലീസ് പട്രോളിങ്ങും അബൂദബിയിൽ സജീവമാണ്.രാത്രി എട്ടു മുതൽ രാവിലെ ആറുവരെ നടക്കുന്ന അണുനശീകരണ സമയത്ത് എല്ലാവരും വീടുകളിൽതന്നെ കഴിയണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അബൂദബി െപാലീസും സിവിൽ ഡിഫൻസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
