കണക്കിലുണ്ടാവണം അധ്യയന ദിവസങ്ങൾ
text_fieldsമൊബൈലിൽ കളിച്ച് വീട്ടിലിരിക്കുന്നതാണ് ഇ-ലേണിങ്ങെന്ന് ആർക്കെങ്കിലും തെറ്റിദ്ധാ രണ ഉണ്ടെങ്കിൽ ആദ്യമേ അത് ചവറ്റുകൊട്ടയിലിടണം. നിസ്സാരമായി കണ്ട് ചിരിച്ചുതള്ളേ ണ്ട വിഷയമല്ല ഇ-ലേണിങ്. അതീവ ഗൗരവത്തോടെ സമീപിക്കേണ്ട പഠനമാർഗമാണിത്. മൂന്നുമാസം ഇ-ലേണിങ്ങായതിനാൽ നാട്ടിൽ പോകാമെന്നും മക്കളെ അവിടെയിരുത്തി പഠിപ്പിക്കാമെന്നും ആ രെങ്കിലും കരുതുന്നുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽ കുറിച്ചോളൂ, നിങ്ങൾ തകർക്കുന്നത് മക്കളുടെ ഭാവിയെയാണ്. ഇതുമൂലം അവരുടെ ഒരു വർഷം വരെ നഷ്ടപ്പെേട്ടക്കാം.
ഇന്ത്യയിലെ സി.ബി.എസ്.ഇ സ്കൂളുകളെ അപേക്ഷിച്ച് ഗൾഫിൽ അധ്യയന ദിവസങ്ങൾ 30 ശതമാനം കുറവാണ്. ഗൾഫ് നാടുകളിലെ അവധികളും അധികം വരുന്ന വിഷയങ്ങളും കണക്കിലെടുക്കുേമ്പാൾ സമയത്തിന് പാഠഭാഗങ്ങൾ തീർക്കുന്നത് വലിയ ടാസ്കാണ്. നാട്ടിലെ പോലെ സ്പെഷൽ ക്ലാസുകൾ എടുക്കാൻ ഇവിടെ കഴിയില്ല. അതിന് പ്രത്യേക അനുമതി വേണം.സാധാരണ സ്കൂൾ ദിവസങ്ങളിൽപോലും ക്ലാസ് എടുത്തുതീർക്കാൻ ബുദ്ധിമുട്ടാറുണ്ട്. ഇൗ സാചര്യത്തിൽനിന്നുവേണം ഇ-ലേണിങ്ങിനെ നോക്കിക്കാണാൻ.
മൂന്നുമാസത്തെ ഇ-ലേണിങ്ങിന് ശേഷം സെപ്റ്റംബറിൽ വിദ്യാലയങ്ങളിലെ ക്ലാസ് തുടങ്ങുേമ്പാൾ പഠിച്ചുതുടങ്ങാമെന്ന് കരുതരുത്. ഇൗ സമയത്ത് പഠിക്കാൻ സമയം കിട്ടില്ല. ആദ്യ ടേമിെൻറ റിവിഷൻ ചെയ്യാനുള്ള സമയം കിട്ടിയാൽ ഭാഗ്യം. ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ കുട്ടികൾക്ക് അധികഭാരമുണ്ടാകും. ഇത് അവർക്ക് മാനസിക സമ്മർദമുണ്ടാക്കും. അതുണ്ടാവാതിരിക്കാനും കൃത്യമായി അവർ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ഗൾഫ് നാടുകളിൽ പഠിക്കുന്നത് കൂടുതലും സാധാരണക്കാരുടെ മക്കളാണ്.
എങ്കിലും, കുട്ടികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ വീടിനുള്ളിൽ ഏർപ്പെടുത്താൻ അവർ ശ്രദ്ധിക്കണം. സ്കൂൾ ഫീസിലെയും ബസ് ഫീസിലെയും ഇളവ് പോസിറ്റിവായി കണ്ട് കുട്ടികൾക്ക് സൗകര്യമൊരുക്കണം. സ്കൂളിൽ പോയിരുന്ന ദിവസങ്ങളിലേതു പോലെതന്നെ അവരെ രാവിലെ വിളിച്ചുണർത്തണം. ക്ലാസുകൾ ശ്രദ്ധയോടെ കേട്ടിരിക്കാൻ സംവിധാനം ഒരുക്കണം. ഒാരോ കുട്ടിക്കും മൊബൈൽ കൊടുക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്. പ്രിൻറർ വാങ്ങാൻ കഴിയുന്നവർ അതിനുള്ള സൗകര്യവും ഒരുക്കണം. എല്ലാ നോട്ടുകളും മൊബൈലിൽ നോക്കി പഠിക്കുന്നത് അത്ര നല്ലതല്ല. ഇവ പ്രിെൻറടുത്ത ശേഷം പഠിക്കുന്നതാവും എളുപ്പം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
