പുറത്തിറങ്ങാൻ പെർമിറ്റ് വേണം; സൈക്കിളിലായാലും നടന്നായാലും
text_fieldsദുബൈ: നടക്കാനുള്ള ദൂരമല്ലേയുള്ളൂ, വേഗം പോയി അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങിവരാമെ ന്ന് കരുതി പുറത്തേക്കിറങ്ങല്ലേ. പിടിയിലായാൽ പണി പാളും. ദുബൈയിൽ പുറത്തിറങ്ങുന്നത് കർശനമായി വിലക്കിയതോടെ കാൽനടക്കാർക്കും സൈക്കിളിലേറി പോകുന്നവർക്കും വരെ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യസാധനങ്ങളോ മരുന്നോ വാങ്ങാനെണെങ്കിൽ പോലും വീടിനു പുറത്ത് പെർമിറ്റില്ലാതെ ഇറങ്ങിയാൽ കടുത്ത പിഴയൊടുക്കേണ്ടിവരും.
ദേശീയ അണുനശീകരണ പദ്ധതി 24 മണിക്കൂറാക്കി നീട്ടിയതോടെ സർക്കാർ തയാറാക്കിയ വെബ്സൈറ്റ് വഴി പെർമിറ്റിന് അപേക്ഷിച്ച്, അനുമതി നേടിയാൽ മാത്രമേ ഇനി പുറത്തിറങ്ങാനാവൂ. www.dxbpermit.gov.ae/permits- എന്ന സൈറ്റിൽ ലോഗിൻ ചെയ്താണ് പെർമിറ്റ് എടുക്കേണ്ടത്. സൈറ്റിലുള്ള അപേക്ഷാഫോറം കൃത്യമായി പൂരിപ്പിച്ച് തന്നെ പ്രത്യേക പെർമിറ്റ് നേടണം. നിശ്ചിത ആവശ്യങ്ങൾക്കല്ലാതെ പെർമിറ്റ് ദുരുപയോഗം ചെയ്താലും ശിക്ഷ ലഭിക്കും. പെർമിറ്റ് ലഭിച്ചില്ലെങ്കിൽ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാനാവില്ല. ഇത്തരക്കാർക്ക് ഹോം ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
