Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​സ​യെ കു​റി​ച്ച്​...

വി​സ​യെ കു​റി​ച്ച്​ സം​ശ​യ​മു​ണ്ടോ; അ​മ​ർ സെൻറ​റി​ൽ വി​ളി​ക്കാം

text_fields
bookmark_border
വി​സ​യെ കു​റി​ച്ച്​ സം​ശ​യ​മു​ണ്ടോ;  അ​മ​ർ സെൻറ​റി​ൽ വി​ളി​ക്കാം
cancel

ദു​ബൈ: കൊ​റോ​ണ വൈ​റ​സ്​ പ​ട​ർ​ന്ന്​ പി​ടി​ച്ച​തോ​ടെ വി​സ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും വി​സ കാ​ലാ ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കാ​യി അ​മ​ർ സ​െൻറ​റി​ൽ വി​ളി​ക്കാം. താ​മ​സ-​രേ​ഖ​ക​ളു​മാ​യി ബ​ന്ധ ​പ്പെ​ട്ട ആ​ശ​ങ്ക​യ​ക​റ്റാ​ൻ ദു​ബൈ ജ​ന​റ​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്‌ ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ ് അ​ഫ​യേ​ഴ്സ്​ -അ​മ​ർ ഹാ​പ്പി​ന​സ് കോ​ൾ സ​െൻറ​റി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി​യ​താ​യി മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​റി അ​റി​യി​ച്ചു.

വി​ദൂ​ര ജോ​ലി സം​വി​ധാ​ന​ത്തി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​മ​ർ കോ​ൾ കേ​ന്ദ്ര​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം. താ​മ​സ രേ​ഖ സം​ബ​ന്ധ​മാ​യ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 8005111 ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.മാ​ർ​ച്ച്‌ മാ​സ​ത്തെ അ​വ​സാ​ന​ത്തെ ര​ണ്ട് ആ​ഴ്ച​യി​ൽ അ​മ​ർ കോ​ൾ സ​െൻറ​ർ സ്വീ​ക​രി​ച്ച​ത് 2,11,136 -അ​ന്വേ​ഷ​ണ കോ​ളു​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​തി​ദി​നം 11,000ലേ​റെ വി​ളി​ക​ളാ​ണ് രാ​ജ്യ​ത്തി​ന് അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ല​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് അ​ട​ക്കം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ക​ർ +97143139999 എ​ന്ന ന​മ്പ​റി​ലേ​ക്കാ​ണ് വി​ളി​ക്കേ​ണ്ട​ത്. Amer@dnrd.ae എ​ന്ന ഇ-​മെ​യി​ൽ വ​ഴി ബ​ന്ധ​പ്പെ​ട്ടാ​ലും വി​വ​ര​ങ്ങ​ൾ അ​റി​യാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​മ​ർ കേ​ന്ദ്ര​ങ്ങ​ൾ മാ​ർ​ച്ച്‌ 26 മു​ത​ലാ​ണ് വി​ദൂ​ര ജോ​ലി സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യ​ത്. എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും 100 ശ​ത​മാ​നം വി​ദൂ​ര ജോ​ലി സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​ള്ള ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലി​​െൻറ തീ​രു​മാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യാ​ണ് ഈ ​മാ​റ്റം.

യു.​എ.​ഇ​യി​ൽ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള കോ​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ വി​വി​ധ ഭാ​ഷ​ക​ളി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രാ​ണ് അ​മ​ർ കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് ഹാ​പ്പി​ന​സ് ക​സ്​​റ്റ​മ​ർ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ സാ​ലിം ബി​ൻ അ​ലി പ​റ​ഞ്ഞു. വ​കു​പ്പി​​െൻറ മ​റ്റു ഇ​ത​ര സേ​വ​ന​ങ്ങ​ൾ തേ​ടു​ന്ന ഇ​ട​പാ​ടു​കാ​ർ www.gdrfad.gov.ae എ​ന്ന വെ​ബ്സൈ​റ്റി​ലോ GDRFA-dubai എ​ന്ന സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നോ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ- ദു​ബൈ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​റി പൊ​തു ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story