അവശ്യവസ്തുക്കൾ വാങ്ങിയ ബില്ലുകൾ കളയല്ലേ...
text_fieldsദുബൈ: തിടുക്കത്തിൽ പുറത്തിറങ്ങി അവശ്യവസ്തുക്കൾ വാങ്ങിവരും വഴിയിൽ കടയിൽ നിന്ന് ല ഭിച്ച ബില്ലുകൾ കളഞ്ഞേക്കല്ലേ. വഴിയിൽ പൊലീസ് പിടികൂടിയാൽ പുലിവാലാകും. എന്തിനാണ് പ ുറത്തിറങ്ങയെതെന്ന് കൃത്യമായി പറഞ്ഞാലും തെളിവായി ബിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കി ൽ കുടുങ്ങിപ്പോകും. ദുബൈയിൽ ഭക്ഷ്യവസ്തുക്കൾക്കോ ഔഷധങ്ങൾക്കോ വേണ്ടി പുറത്തിറങ്ങുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ദുബൈ പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
ഒരു കുടുംബത്തിൽ നിന്ന് ഒരംഗത്തിന് മാത്രമാണ് പുറത്തിറങ്ങി അവശ്യവസ്തുക്കൾ വാങ്ങാനുള്ള അനുമതി. വഴിയിൽ പൊലീസ് പട്രോളിങ് തടഞ്ഞാൽ നിർബന്ധമായും ബില്ലോ രസീതോ കാണിക്കേണ്ടി വരും. പൊലീസിൽ നിന്ന് രക്ഷപ്പെട്ടാലും ബില്ലുകൾ ഡസ്റ്റ് ബിന്നിലേക്ക് എറിയരുത്. ദേശീയ അണുനശീകരണ പദ്ധതി കാലയളവിൽ വിലക്ക് ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ റോഡുകളിൽ പ്രത്യേക റഡാറുകളുണ്ട്. റഡാറുകൾ നിങ്ങളെ കണ്ടെത്തി പിന്നീട് നേരിട്ട് ഹാജരാവാൻ പറഞ്ഞാലും ഇതേ ബില്ലുകൾ വേണ്ടി വരും. ആളുകളെ മാത്രമല്ല, എല്ലാ വാഹനങ്ങളെയും റഡാറും പ്രത്യേക നിരീക്ഷണ കാമറകളും രേഖപ്പെടുത്തുന്നുണ്ട്.
റോഡിൽ വാഹനങ്ങൾ കുറവാണെന്ന് കരുതി നിയമംലംഘിച്ച് വാഹനമോടിച്ചാലും റഡാറുകൾ കൃത്യമായി രേഖപ്പെടുത്തും. നിയമലംഘനം കണ്ടെത്തി നേരിട്ട് വിളിപ്പിക്കുന്ന പക്ഷം കാരണമായി ബോധിപ്പിക്കാൻ തെളിവുകളൊന്നും ൈകയിലില്ലെങ്കിൽ കനത്ത പിഴയൊടുക്കേണ്ടി വരും. എന്തായാലും ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് തന്നെയാണ് പൊലീസ് നൽകുന്ന കർശന നിർദേശം. അവശ്യ വസ്തുക്കൾക്കായി പുറത്തിറങ്ങേണ്ടി വരുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. മാത്രമല്ല, മറ്റുള്ളവരിൽ നിന്ന് കൃത്യമായി അകലം പാലിച്ചു വേണം സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും ഇടപെടേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ 999 നമ്പറിൽ വിളക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
