Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ഫൂ​ർ പ​റ​യു​ന്നു;...

ഗ​ഫൂ​ർ പ​റ​യു​ന്നു; മ​ന​ക്ക​രു​​ത്തി​നേ​ക്കാ​ൾ വ​ലി​യ മ​രു​ന്നി​ല്ല

text_fields
bookmark_border
ഗ​ഫൂ​ർ പ​റ​യു​ന്നു; മ​ന​ക്ക​രു​​ത്തി​നേ​ക്കാ​ൾ വ​ലി​യ മ​രു​ന്നി​ല്ല
cancel
camera_alt??????? ????

ദു​ബൈ: ചെ​റു​താ​യൊ​ന്ന്​ തു​മ്മി​യാ​ൽ, ജ​ല​ദോ​ഷം വ​ന്നാ​ൽ, ത​ല​വേ​ദ​നി​ച്ചാ​ൽ ​കൊ​റോ​ണ​യെ പേ​ടി​ച്ച്​ ആ​ത്​​മ​ഹ​ത്യ​യെ കു​റി​ച്ച്​ പോ​ലും ചി​ന്തി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കേ​ട്ടി​രി​ക്ക​ണം ദു​ബൈ​യി​ല െ പ്ര​വാ​സി​യാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​റി​​െൻറ വാ​ക്കു​ക​ൾ. 20 ദി​വ​സ​ത്തെ ​​െഎ​സോ​ലേ​ഷ​ൻ വാ​സ​ത്തി​ന്​ ശേ​ഷം നെ​ ഗ​റ്റീ​വ്​ റി​സ​ൽ​ട്ടും പോ​സി​റ്റീ​വ്​ മ​ന​സു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഗ​ഫൂ​റി​ന്​ പ​റ​യാ​നു​ള്ള​ത്​ വേ​ദ​ന​യു​ടെ ക​ഥ​യ​ല്ല. മ​റി​ച്ച്, മ​രു​ന്നി​നേ​ക്കാ​ൾ ഫ​ലം ചെ​യ്​​ത മ​ന​ക്ക​രു​ത്തി​​െൻറ ക​ഥ​യാ​ണ്. ‘സാ​ധാ​ര​ണ വൈ​റ​ൽ പ​നി​യു​ണ്ടാ​കാ​റി​ല്ലെ, അ​തു​മാ​ത്ര​മാ​ണ്​ കൊ​റോ​ണ.

അ​തി​ന​പ്പു​റം ഭ​യ​പ്പെ​ടേ​ണ്ട​താ​യി ഒ​ന്നു​മി​ല്ല. ഒ​ര​ൽ​പം മ​ന​ക്ക​രു​ത്തു​ണ്ടെ​ങ്കി​ൽ അ​തി​ജീ​വി​ക്കാ​വു​ന്ന രോ​ഗ​മാ​ണി​ത്​’-​കോ​വി​ഡി​നെ തോ​ൽ​പി​ച്ച ഗ​ഫൂ​ർ പ​റ​യു​ന്നു. മാ​ർ​ച്ച്​ 14നാ​ണ്​ ഗ​ഫൂ​റി​ന്​ ആ​ദ്യ​മാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​ത്. ചെ​റി​യ പ​നി​യും ത​ല​വേ​ദ​ന​യും മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ​ണ​ങ്ങ​ൾ. മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു​ള്ള ട്രാ​വ​ൽ ഹി​സ്​​റ്റ​റി​യു​ള്ള​തി​നാ​ലാ​ണ്​ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പോ​സി​റ്റീ​വാ​ണെ​ന്ന​റി​ഞ്ഞ നി​മി​ഷം മാ​ന​സി​ക​യി ത​ക​ർ​ന്നു​പോ​യെ​ന്ന്​ ഗ​ഫൂ​ർ പ​റ​യു​ന്നു. ദു​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രു​മാ​ണ്​ ആ​ത്​​മ​വി​ശ്വാ​സ​മേ​കി​യ​ത്. അ​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ മ​രു​ന്ന്.

ഇൗ ​ആ​ത്​​മ വി​ശ്വാ​സ​ത്തി​​െൻറ ക​രു​ത്തി​ലാ​ണ് വൈ​റ​സി​നെ​ അ​തി​വേ​ഗം അ​തി​ജീ​വി​ക്കാ​നാ​യ​ത്. 20 ദി​വ​സ​മാ​യി​രു​ന്നു ​െഎ​സോ​ലേ​ഷ​ൻ വാ​സം. സാ​ധാ​ര​ണ പ​നി എ​ന്ന​തി​ലു​പ​രി യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യി​ല്ല. ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. മി​ക​ച്ച റൂ​മും ഭ​ക്ഷ​ണ​വും. ചി​കി​ത്സ​യ​ത്ര​യും സൗ​ജ​ന്യം. അ​തി​ലേ​റെ, എ​പ്പോ​ഴും കൂ​ടെ​യു​​ണ്ടെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​ർ. ഇ​തി​നി​ടെ ഗ​ഫൂ​റി​​െൻറ റൂ​മി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ്​ പേ​ർ കൂ​ടി പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക്​ പോ​സി​റ്റീ​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. മ​റ്റ്​ ആ​റ്​ പേ​രെ​യും രോ​ഗം വി​െ​ട്ടാ​ഴി​ഞ്ഞെ​ങ്കി​ലും ഒ​രാ​ൾ​ക്ക്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ത്​ ത​നി​ക്ക്​ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും ഗ​ഫൂ​ർ പ​റ​യു​ന്നു.പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളോ​ടാ​യി ഗ​ഫൂ​റി​ന്​ ചി​ല​തു​കൂ​ടി പ​റ​യാ​നു​ണ്ട്.

‘ന​മ്മ​ൾ പ്ര​വാ​സി​ക​ൾ നാ​ടി​​െൻറ പ​ല​ഭാ​ഗ​ത്തും ​േപാ​കു​ന്ന​വ​രാ​ണ്. വൈ​റ​സി​ൽ നി​ന്നൊ​ഴി​വാ​യി നി​ൽ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ നി​ർ​ബ​ന്ധ​മ​യും കൈ​ക്കൊ​ള്ള​ണം. കൈ​ക​ൾ ന​ന്നാ​യി ക​ഴു​ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ മാ​ത്ര​മാ​ണ്​ വൈ​റ​സി​നെ തു​രു​ത്താ​നു​ള്ള പോം​വ​ഴി​യെ​ന്ന്​ മ​ന​സി​ലാ​ക്ക​ണം. അ​ത്യാ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്. പോ​സി​റ്റീ​വാ​ണെ​ന്ന​റി​ഞ്ഞാ​ലും മ​ന​ക്ക​ര​ു​ത്തോ​ടെ നേ​രി​ട​ണം. 95 ശ​ത​മാ​നം പേ​രും ര​ക്ഷ​പെ​ടു​ന്നു​ണ്ടെ​ന്ന കാ​ര്യം മ​ന​സി​ലു​ണ്ടാ​വ​ണം. ​കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി ന​മ്മു​ടെ ശ​രീ​ര​ത്തി​നു​ണ്ട്. മ​ന​ക്ക​രു​ത്തു​ണ്ടെ​ങ്കി​ൽ ഇൗ ​പ്ര​തി​രോ​ധ ശേ​ഷി മ​തി ന​മു​ക്ക്​ ര​ക്ഷ​പെ​ടാ​ൻ. പ്ര​വാ​സി​ക​ളെ പ​ഴി ചാ​രു​ന്ന​വ​ർ ഒ​രു കാ​ര്യം കൂ​ടി ഒാ​ർ​ക്ക​ണം. അ​സു​ഖ​ങ്ങ​ൾ ആ​രും മ​ന​പൂ​ർ​വം വ​രു​ത്തു​ന്ന​ത​ല്ല. എ​ല്ലാ​വ​ർ​ക്കും വ​രാ​വു​ന്ന​താ​ണ്​’-​ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ ഗ​ഫൂ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story